x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​മ്പു​ക​ളി​ൽ 4,600-ൽ ​അ​ധി​കം ആ​ളു​ക​ൾ; ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ്

വെബ് ഡെസ്ക്
Published: August 4, 2026 09:08 AM IST | Updated: August 4, 2026 09:08 AM IST

പി. ​സി. വി​ഷ്ണു​നാ​ഥ്

പ​ത്ത​നം​തി​ട്ട: തീ​വ്ര​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും വ​ല​യു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നി​ല​വി​ലെ പ്ര​ള​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച് മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ്. നി​ല​വി​ൽ മ​ഴ​യ്ക്ക് ശ​മ​ന​മു​ള്ള​ത് നേ​രി​യ ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും പ​ല താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വ​ലി​യ ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല ദു​രി​താ​ശ്വാ​സ കാ​മ്പു​ക​ളി​ൽ പോ​ലും വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. നി​ല​വി​ൽ 4,600-ല​ധി​കം ആ​ളു​ക​ളെ ജി​ല്ല​യി​ലെ വി​വി​ധ കാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്ന് ദി​വ​സം കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മ​ഴ വീ​ണ്ടും ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശം ആ​ളു​ക​ൾ അ​നു​സ​രി​ക്ക​ണം. മാ​റി​ത്താ​മ​സി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ൽ തു​ട​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ കു​ട്ടി​ക​ൾ​ക്ക് അ​വ ല​ഭ്യ​മാ​ക്കും. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​തു​ക വൈ​കാ​തെ ന​ൽ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Deepika BreakingNews ReliefCamp

Recent News

Corehub Up