x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാ​മി​ൽ 16-കാ​രി​യെ പീ​ഡി​പ്പി​ച്ച് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി; മൂ​ന്ന് കൗ​മാ​ര​ക്കാ​ർ പി​ടി​യി​ൽ

ഓൺലൈൻ ഡെസ്ക്
Published: August 4, 2026 12:12 PM IST | Updated: August 4, 2026 12:12 PM IST

ആസാമിൽ 16കാരിയായ കൗമാരക്കാരിയെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ

ഹൈ​ലാ​കാ​ന്ദി (അ​സം): ആ​സാ​മി​ലെ ഹൈ​ലാ​കാ​ന്ദി ജി​ല്ല​യി​ൽ 16 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 17 വ​യ​സു​ള്ള കൗ​മാ​ര​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ അ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​നു​ള്ളി​ലാ​ണ് ക്രൂ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വി​കൃ​ത​മാ​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹ​ത്തി​ൽ മാ​ര​ക​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​മു​ള്ള​വ​രും വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന​വ​രു​മാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പി​ടി​യി​ലാ​യ​വ​രി​ൽ 17 വ​യ​സു​ള്ള പ്ര​തി​യെ മു​തി​ർ​ന്ന​യാ​ളാ​യി പ​രി​ഗ​ണി​ച്ച് വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് കോ​ട​തി​യോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​സ​മി​ലെ ബ​രാ​ക് വാ​ലി മേ​ഖ​ല​യി​ൽ വ​ൻ ജ​ന​രോ​ഷ​വും റോ​ഡ് ഉ​പ​രോ​ധ​വു​മാ​ണ് ഉ​ണ്ടാ​യ​ത്.

Tags : Assam Teenagers LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up