അപകടത്തിൽപ്പെട്ട വാഹനം
ഭോപ്പാൽ: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഡീസൽ ടാങ്കർ മറിഞ്ഞു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന ഡീസൽ റോഡിലേക്ക് ചോർന്നൊഴുകി. ഡീസൽ ശേഖരിക്കാൻ സമീപവാസികൾ എത്തി.
അപകടവിവരമറിഞ്ഞ് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നു ആളുകൾ പാത്രങ്ങൾ, കാനുകൾ, ജഗ്ഗുകൾ എന്നിവയുമായി സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും എക്സ്പ്രസ് വേ മാനേജ്മെന്റ് ടീമും ചേർന്ന് തടിച്ചുകൂടിയ ജനങ്ങളെ മാറ്റി. തുടർന്ന് ക്രെയിൻ ഉപയോഗിച്ചാണ് മറിഞ്ഞ ടാങ്കർ റോഡിൽ നിന്ന് നീക്കം ചെയ്തത്.
അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
Tags : Deepika BreakingNews DieselTanker