x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ നി​ര്‍​ത്തി​ല്ല; പു​നഃ​സം​ഘ​ട​ന മാ​ത്ര​മെ​ന്ന് സ​ര്‍​ക്കാ​ര്‍ 

വെബ് ഡെസ്‌ക്
Published: August 1, 2026 03:59 AM IST | Updated: August 1, 2026 03:59 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ പ​ദ്ധ​തി നി​ര്‍​ത്തി​വ​യ്ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പ​ദ്ധ​തി കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള താ​ത്കാ​ലി​ക പു​നഃ​സം​ഘ​ട​ന മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും വി​ശ​ദീ​ക​രി​ച്ച് സ​ര്‍​ക്കാ​ര്‍‌.

പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​രാ​ര്‍ സ​ര്‍​വേ​യ​ര്‍​മാ​രു​ടെ സേ​വ​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​ത്. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​യ 228 വി​ല്ലേ​ജു​ക​ളി​ല്‍ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന 45,691 പ​രാ​തി​ക​ളി​ല്‍ 24,427 എ​ണ്ണം (53.46%) ഇ​തി​ന​കം പ​രി​ഹ​രി​ച്ചു. ശേ​ഷി​ക്കു​ന്ന​വ ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്ക​കം തീ​ര്‍​പ്പാ​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ ലാ​ന്‍​ഡ് റെ​ക്കോ​ര്‍​ഡ്സ് മോ​ഡേ​ണൈ​സേ​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ നി​ന്ന് 5.74 കോ​ടി രൂ​പ​യും സം​സ്ഥാ​ന പ​ദ്ധ​തി​യി​ല്‍ 14 കോ​ടി രൂ​പ​യും വ​കു​പ്പി​ന് ല​ഭ്യ​മാ​ക്കി. ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന കു​ടി​ശി​ക​യും വാ​ഹ​ന വാ​ട​ക​യും ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

Tags : Digital resurvey government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up