x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎം കിസാന്‍ പദ്ധതി 2031 വരെ നീട്ടി

വെബ്ഡെസ്ക്
Published: August 1, 2026 02:40 AM IST | Updated: August 1, 2026 02:40 AM IST

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​സാ​​​ന്‍ സ​​​മ്മാ​​​ന്‍ നി​​​ധി പ​​​ദ്ധ​​​തി

ന്യൂ​​​ഡ​​​ല്‍ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​സാ​​​ന്‍ സ​​​മ്മാ​​​ന്‍ നി​​​ധി പ​​​ദ്ധ​​​തി അ​​​ടു​​​ത്ത അ​​​ഞ്ചു​​​വ​​​ര്‍ഷ​​ത്തേ​​ക്കു​​​കൂ​​​ടി ദീ​​​ര്‍ഘി​​​പ്പി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം.

ഇ​​​തി​​​നാ​​​യി 3.15 ല​​​ക്ഷം​​​കോ​​​ടി​​​രൂ​​​പ വ​​​ക​​​യി​​​രു​​​ത്താ​​നും പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു.

അ​​​ര്‍ഹ​​​രാ​​​യ ക​​​ര്‍ഷ​​​ക​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് പ്ര​​​തി​​​വ​​​ര്‍ഷം ആ​​​റാ​​​യി​​​രം രൂ​​​പ വീ​​​തം നേ​​​രി​​​ട്ട് എ​​​ത്തു​​​ന്ന പ​​​ദ്ധ​​​തി 2030-31 വ​​​രെ​​യാ​​ണ് ഇ​​പ്പോ​​ൾ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2019 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​യി​​ലൂ​​ടെ ഓ​​​രോ വ​​​ര്‍ഷ​​​വും മൂ​​​ന്നു ത​​​വ​​​ണ​ ക​​​ര്‍ഷ​​​ക​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു നേ​​രി​​ട്ടു തു​​ക കൈ​​മാ​​റി​​വ​​രു​​ന്നു.

ഇ​​രു​​പ​​ത്തി​​മൂ​​ന്നു ത​​വ​​ണ​​യാ​​യി ഏ​​​ക​​​ദേ​​​ശം 4.47 ല​​​ക്ഷം​​​കോ​​​ടി രൂ​​​പ​ ഇ​​തു​​വ​​രെ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ല്‍ 92 ശ​​​ത​​​മാ​​​ന​​​വും കാ​​​ര്‍ഷി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും വ​​ള​​വും അ​​നു​​ബ​​ന്ധ​​ സാ​​മ​​ഗ്രി​​ക​​ളും വാ​​​ങ്ങു​​​ന്ന​​​തി​​​ന് തു​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

Tags : PMKisan Scheme Extended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up