x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ: നെ​ല്ലി​യാ​മ്പ​തി​യ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു

വെബ് ഡെസ്‌ക്
Published: August 1, 2026 09:53 AM IST | Updated: August 1, 2026 09:53 AM IST

നെ​ല്ലി​യാ​മ്പ​തി

പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ലി​യാ​മ്പ​തി​യ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു. മു​ൻ‌​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ട​ച്ച​ത്.

പാ​ല​ക്കാ​ട് ജി​ല്ല‍​യി​ലെ നെ​ല്ലി​യാ​ന്പ​തി ഉ​ൾ​പ്പെ​ടെ മ​ല​യാ​ര​മേ​ഖ​ല​യി​ലെ എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്കും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മ​ല​ന്പു​ഴ​യി​ലും ക​വ​യി​ലും സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് കൊ​ല്ലം ജി​ല്ല​യി​ലെ കും​ഭാ​വു​രു​ട്ടി വെ​ള്ള​ച്ചാ​ട്ടം അ​ട​ച്ചു. ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. അ​ച്ച​ൻ​കോ​വി​ൽ മേ​ഖ​ല​യി​ൽ ഉ​ൾ​വ​ന​ത്തി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.

Tags : heavy rain tourist centers nelliyampathy malampuzha kava

Recent News

Corehub Up