x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ലു​ക​ളി​ലെ വി​വേ​ച​നം: നി​രീ​ക്ഷ​ണ​സ​മി​തി രൂ​പീ​ക​രിക്കാൻ സുപ്രീംകോടതി നിർദേശം ​

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 1, 2026 01:41 AM IST | Updated: August 1, 2026 01:41 AM IST

സുപ്രീം കോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ ത​​​​ട​​​​വ​​​​റ​​​​ക​​​​ളി​​​​ൽ ജാ​​​​തി, ലിം​​​​ഗം, വൈ​​​​ക​​​​ല്യം എ​​​​ന്നി​​​​വ​​​​യു​​​​ടെ പേ​​​​രി​​​​ലു​​​ള്ള വി​​​​വേ​​​​ച​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി സ്വ​​​​ത​​​​ന്ത്ര ഔ​​​​ദ്യോ​​​​ഗി​​​​ക നി​​​​രീ​​​​ക്ഷ​​​​ണ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം.

ത​​​​ട​​​​വ​​​​റ​​​​ക​​​​ളി​​​​ലെ ജാ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള വി​​​​വേ​​​​ച​​​​ന​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ സ്വീ​​​​ക​​​​രി​​​​ച്ച കേ​​​​സി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജെ.​​​​ബി. പ​​​​ർ​​​​ദി​​​​വാ​​​​ല, കെ. ​​​​വി​​​​നോ​​​​ദ് ച​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.

2016ലെ ​​​​മോ​​​​ഡ​​​​ൽ പ്രി​​​​സ​​​​ൺ മാ​​​​ന്വ​​​​ൽ ​​​​പ്ര​​​​കാ​​​​രം ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലും സ​​​​ബ് ഡി​​​​വി​​​​ഷ​​​​ണ​​​​ൽ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലും ബാ​​​​ഹ്യനി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി സ്വ​​​​ത​​​​ന്ത്ര ഔ​​​​ദ്യോ​​​​ഗി​​​​ക നി​​​​രീ​​​​ക്ഷ​​​​ണ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. എ​​​​ന്നാ​​​​ൽ നി​​​​ല​​​​വി​​​​ൽ ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തോ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ത്തോ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സം​​​​വി​​​​ധാ​​​​ന​​​​മി​​​​ല്ലെ​​​​ന്ന് കേ​​​​സി​​​​ലെ അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി​​​​യാ​​​​യ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ഡോ. ​​​​എ​​​​സ്. മു​​​​ര​​​​ളീ​​​​ധ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

ജ​​​​യി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ജാ​​​​തി കോ​​​​ള​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ൽ, ശു​​​​ചീ​​​​ക​​​​ര​​​​ണ​​​​ജോ​​​​ലി​​​​ക​​​​ൾ പു​​​​റം​​​​ക​​​​രാ​​​​ർ ന​​​​ൽ​​​​ക​​​​ൽ, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഐ​​​​ശ്വ​​​​ര്യ ഭാ​​​​ട്ടി​​​​യ​​​​യോ​​​​ടു ബെ​​​​ഞ്ച് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ സെ​​​​പ്റ്റം​​​​ബ​​​​ർ മൂ​​​​ന്നി​​​​ന​​​​കം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​ക​​​​ണം. സെ​​​​പ്റ്റ​​​​ബ​​​​ർ പ​​​​ത്തി​​​​നു കേ​​​​സ് വീ​​​​ണ്ടും കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Tags : Prisons SupremeCourt Monitoring Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up