x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തനംതിട്ടയിൽ നദികൾ കരകവിഞ്ഞു; കോന്നിയിൽ ഉരുൾപൊട്ടൽ; ക​ൺ​ട്രോ​ൾ റൂമുകൾ തുറന്നു

വെബ് ഡെസ്ക്
Published: August 1, 2026 09:04 AM IST | Updated: August 1, 2026 09:04 AM IST

നദി കരകവിഞ്ഞൊഴുകുന്നതിന്‍റെ ദൃശ്യം

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ട​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. ജി​ല്ല​യി​ൽ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി താ​ഴ്ന്ന ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി.

കോന്നി ന്നി അ​രു​വാ​പു​ലം നെ​ല്ലി​ക്കാ​പാ​റ​യി​ലും, സീ​ത​ത്തോ​ട്ടി​ലെ തേ​ക്കു​തോ​ട് തൂ​മ്പാ​ക്കു​ള​ത്തും ഉ​രു​ൾ​പൊ​ട്ടി​യ​താ​യാണ് വിവരം. റാ​ന്നി മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. മ​ണി​യാ​ർ, സീ​ത​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റിയിട്ടുണ്ട്.

പ​മ്പ, ക​ക്കാ​ട് ആ​റു​ക​ളി​ലും അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കൊ​ക്കാ​ത്തോ​ട്, വ​യ​ക്ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

സ്ഥി​തി​ഗ​തി​ക​ൾ അ​തി​ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേശ​പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടി​യ​ന്ത​ര ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​വു​മാ​യി കൈ​കോ​ർ​ത്ത് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് ഉ​ട​ന​ടി എ​ത്തി​ക്കാ​നു​ള്ള പൂ​ർ​ണ്ണ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നും ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലും പോ​ലീ​സ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ: 9497960963, 9497908045 ലാ​ൻ​ഡ്‌​ലൈ​ൻ ന​മ്പ​ർ: 0468 2222600

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ന​ദി​ക്ക​ര​യി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Pathanamthitta rain Emergency Control Room

Recent News

Corehub Up