നീരജ് ചോപ്ര
ഗ്ലാസ്കോ: കോമണ്‍വെൽത്ത് ഗെയിംസ് പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ. ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്രയും യഷ് വീർ സിംഗുമാണ് മെഡൽ സ്വന്തമാക്കിയത്.
നീരജ് ചോപ്ര വെള്ളി സ്വന്തമാക്കിയപ്പോൾ യഷ് വീർ സിംഗ് വെങ്കലം കരസ്ഥമാക്കി. 85.83 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് വെള്ളി നേടിയത്. സീസണിലെ നീരജിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. 85.41 മീറ്റർ ദൂരമാണ് യാഷ് കണ്ടെത്തിയത്.
ശ്രീലങ്കയുടെ റുമേഷ് പതിരാഗെയ്ക്കാണ് സ്വർണം.
Tags : JavelinThrow Medals CommonwealthGames Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs