x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ജാ​ത ശി​ശു​ക്ക​ളെ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്; അ​ന്വേ​ഷ​ണം ഇ​ടു​ക്കി​യി​ലേ​ക്കും, തൊ​ടു​പു​ഴ​യി​ൽ കു​ഞ്ഞി​നെ വി​ൽ​പ്പ​ന ന​ട​ത്തി​യെ​ന്ന് മൊ​ഴി 

വെബ് ഡെസ്‌ക്
Published: August 1, 2026 04:56 AM IST | Updated: August 1, 2026 05:35 AM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ന​വ​ജാ​ത ശി​ശു​ക്ക​ളെ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണം ഇ​ടു​ക്കി​യി​ലേ​ക്കും വ്യാ​പി​പ്പി​ച്ച് പോ​ലീ​സ്. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഫെ​ബ്രു​വ​രി​യി​ൽ ജ​നി​ച്ച ഒ​രു കു​ഞ്ഞി​നെ വി​ൽ​പ്പ​ന ന​ട​ത്തി​യെ​ന്ന് തീ​ക്കോ​യി​ൽ പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ നാ​ളെ ഈ​രാ​റ്റു​പേ​ട്ട കോ​ട​തി പ​രി​ഗ​ണി​ക്കും.

കൊ​ല്ലം അ​യ​ല​റ സ്വ​ദേ​ശി​യാ​യ യു​വ​തി ഫെ​ബ്രു​വ​രി​യി​ൽ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വി​ച്ചെ​ന്നും ഈ ​കു​ഞ്ഞി​നെ വി​റ്റു​വെ​ന്നും മാ​ത്ര​മാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ രാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ൽ ആ​ർ​ക്കാ​ണ് കു​ഞ്ഞി​നെ കൈ​മാ​റി​യ​തെ​ന്നോ, കൊ​ല്ലം സ്വ​ദേ​ശി​യു​ടെ വി​വ​ര​ങ്ങ​ളോ ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ടു​പു​ഴ പോ​ലീ​സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ നി​ന്ന് പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി.

ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ, അ​ഡ്മി​ഷ​ൻ രേ​ഖ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ വി​ലാ​സ​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത​യു​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കാ​നു​മു​ണ്ട്. നി​ല​വി​ൽ നാ​ലു പേ​ർ​ക്കെ​തി​രെ ആ​ൾ​മാ​റാ​ട്ടം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ , കു​ഞ്ഞി​നെ വി​ൽ​ക്കാ​ൻ ശ്ര​മി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ പ്ര​കാ​രം തൊ​ടു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യ​ത്തെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​കും തൊ​ടു​പു​ഴ പോ​ലീ​സ് രാ​ജ​യ്ക്കാ​യി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​ക.

പ്ര​തി​ക​ൾ കു​റ​ച്ചു​കാ​ലം വാ​ഗ​മ​ൺ പു​ള​ളി​ക്കാ​നം പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്നു. ഇ​ടു​ക്കി വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്കും ഇ​വ​രു​ടെ ക​ണ്ണി​ക​ൾ വ്യാ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​വ​ജാ​ത ശി​ശു​ക്ക​ളെ വി​ൽ​ക്കു​ന്ന റാ​ക്ക​റ്റി​ന് ക​ണ്ണി​ക​ളേ​റെ എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

കു​ട്ടി​യെ കൈ​ക്ക​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, അ​സം സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി​യെ ത​ട​വി​ൽ പാ​ർ​പ്പി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ നി​ന്ന് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തൊ​ടു​പു​ഴ പോ​ലീ​സും അ​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

Tags : Newborn Sales Case Investigation Idukki Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up