x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​വ​ക​ലാ​ശാ​ലാ നി​യ​മ​ങ്ങ​ള്‍‍ പ​രി​ഷ്ക​രി​ക്കും: മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

വെബ്ഡെസ്ക്
Published: August 1, 2026 01:45 AM IST | Updated: August 1, 2026 01:45 AM IST

ര​​​ജ​​​ത​​​ജൂ​​​​ബി​​​​ലി സ​​​​മ്മേ​​​​ള​​​​നം മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍ ഉദ്ഘാടനം ചെയ്തു.

കാ​​​​ല​​​​ടി: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍​ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച് ഏ​​​​കീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍.

ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ സം​​​​സ്കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്റ്റാ​​​​ഫ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​​ബി​​​​ലി സ​​​​മ്മേ​​​​ള​​​​നം കാ​​​​ല​​​​ടി മു​​​​ഖ്യ​​​കാ​​​​മ്പ​​​​സി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വി​​​​വി​​​​ധ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ ത​​​​നി​​​​മ നി​​​​ല​​​​നി​​​​ര്‍​ത്തി​​​​ക്കൊ​​​​ണ്ട് അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​മാ​​​​യ വൈ​​​​വി​​​​ധ്യ​​​​വും ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ ഏ​​​​കീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​ണ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​വാ​​​​ന്‍ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ക്വ​​​​ല​​​​ന്‍​സി, എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍​ക്കാ​​​​യി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍തോ​​​​റും ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങു​​​​ന്ന നി​​​​ല​​​​വി​​​​ലു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ നി​​​​യ​​​​മ​​​​ങ്ങ​​​​ളെ വി​​​​ദ്യാ​​​​ര്‍​ഥി​​​സൗ​​​​ഹൃ​​​​ദ​​​​മാ​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

സം​​​​സ്കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്റ്റാ​​​​ഫ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി. ​​​​ജെ. ജോ​​​​യി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു. മ​​​​നോ​​​​ജ് മൂ​​​​ത്തേ​​​​ട​​​​ൻ എം​​​​എ​​​​ല്‍​എ, ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് കൊ​​​​ച്ചു​​​​ത്രേ​​​​സ്യ ത​​​​ങ്ക​​​​ച്ച​​​​ന്‍, പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് പൗ​​​​ളി ബേ​​​​ബി, സി​​​​ന്‍​ഡി​​​​ക്ക​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : UniversityRules Revised RojiMJohn Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up