x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ സ്വ​ര്‍​ണാ​ഭ​ര​ണ​ നി​ര്‍​മാണസം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്ത​ണം: കെ​ജി​എ​സ്എം​എ

വെബ്ഡെസ്ക്
Published: August 1, 2026 01:41 AM IST | Updated: August 1, 2026 01:41 AM IST

കെ​​​​ജി​​​​എ​​​​സ്എം​​​​എ

കൊ​​​​ച്ചി: വ്യാ​​​​ജ സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ വ്യാ​​​​ജ ഹാ​​​​ള്‍​മാ​​​​ര്‍​ക്ക് യു​​​​ണീ​​​​ക് ഐ​​​​ഡ​​​​ന്‍റി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍(​​​​എ​​​​ച്ച്‌​​​യു​​​​ഐ​​​​ഡി) ന​​​​മ്പ​​​​ര്‍ പ​​​​തി​​​​പ്പി​​​​ച്ചു വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന സം​​​​ഘ​​​​ടി​​​​ത ഗൂ​​​​ഢ​​​​സം​​​​ഘ​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്തി ക​​​​ര്‍​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (​കെ​​​​ജി​​​​എ​​​​സ്എം​​​​എ) സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍, സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​ൾ നാ​​​​സ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

താ​​​​മ​​​​ര​​​​ശേ​​​​രി​​​​യി​​​​ല്‍ വ്യാ​​​​ജ സ്വ​​​​ര്‍​ണ​​​​ത്തി​​​​ല്‍ വ്യാ​​​​ജ എ​​​​ച്ച്‌​​​​യു​​​​ഐ​​​​ഡി ന​​​​മ്പ​​​​ര്‍ പ​​​​തി​​​​ച്ച മൂ​​​​ന്നു വ​​​​ള​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വം ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​താ​​​​ണ്. ഒ​​​​രു ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍ പ​​​​ണ​​​​യം വ​​​​ച്ചി​​​​രു​​​​ന്ന ഈ ​​​​ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ പി​​​​ന്നീ​​​​ട് വി​​​​ൽ​​​പ​​​​ന​​​​യ്ക്കാ​​​​യി എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണു ത​​​​ട്ടി​​​​പ്പ് പു​​​​റ​​​​ത്ത​​​​റി​​​​ഞ്ഞ​​​​ത്.

എ​​​​ച്ച്‌​​​​യു​​​​ഐ​​​​ഡി സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു യ​​​​ഥാ​​​​ര്‍​ഥ സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തി​​​​നും സ്വ​​​​ര്‍​ണ​​​​വ്യാ​​​​പാ​​​​ര​​​രം​​​​ഗ​​​​ത്ത് സു​​​​താ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​താ​​​​ണ്. എ​​​​ന്നാ​​​​ല്‍ ആ ​​​​സം​​​​വി​​​​ധാ​​​​നം​​​ത​​​​ന്നെ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു വ്യാ​​​​ജ ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ നി​​​​ര്‍​മി​​​​ച്ചു വി​​​​ൽ​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ഈ ​​​​മേ​​​​ഖ​​​​ല​​​​യെ ത​​​​ക​​​​ര്‍​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ബ്യൂ​​​​റോ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ന്‍ സ്റ്റാ​​​​ന്‍​ഡേ​​​​ര്‍​ഡ്‌​​​​സ് അ​​​​ടി​​​​യ​​​​ന്ത​​​​ര അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി കു​​​​റ്റ​​​​ക്കാ​​​​ര്‍​ക്കെ​​​​തി​​​​രേ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​നും അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​ൾ നാ​​​​സ​​​​റും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : Fake GoldJewellery Manufacturing Union KGSMA

Recent News

Corehub Up