ലൗപ്രീത് സിംഗ്
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലൗപ്രീത് സിംഗിനു വെള്ളി.
110+ കിലോഗ്രാം വിഭാഗത്തില്‍ ന്യൂസിലന്‍ഡിന്റെ ഡേവിഡ് ലിറ്റിയുമായി ശക്തമായ പോരാട്ടം നടത്തിയശേഷമായിരുന്നു ലൗപ്രീത് വെള്ളികൊണ്ട് തൃപ്തിപ്പെട്ടത്. ഡേവിഡ് 389 കിലോഗ്രാം ഉയര്‍ത്തി.
ലൗപ്രീത് 388ഉം. ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഗ്രിഫ്ത്തിനാണ് (356) വെങ്കലം. ഗെയിംസില്‍ ലൗപ്രീതിന്റെ രണ്ടാം മെഡലാണ്. 2022 ബിര്‍മിംഗ്ഹാമില്‍ വെങ്കലം നേടിയിരുന്നു.
Tags : Glasgow CommonwealthGames LovepreetSingh SilverMedal Weightlifting Sports