Sports
ഗാന്ധിനഗർ (ഗുജറാത്ത്): 2026 ഏഷ്യൻ സീനിയർ ഭാരോദ്വഹന ചാന്പ്യൻഷിപ്പ് 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജ്ഞാനേശ്വരി യാദവ് രണ്ട് മെഡലുകൾ നേടി.
സ്നാച്ച് വിഭാഗത്തിൽ വെള്ളി നേടിയ ജ്ഞാനേശ്വരി നേരത്തേ 194 കിലോഗ്രാം ഉയർത്തി വെങ്കലം നേടിയിരുന്നു.
ചൈനയുടെ ജിൻലാൻ ഷാവോ 216 കിലോഗ്രാം ഉയർത്തി സ്വർണവും വിയറ്റ്നാമിന്റെ ഹോയ് ഹുവോങ് നുഗുയെൻ 195 കിലോഗ്രാം ഉയർത്തി വെള്ളിയും നേടി.
Viral
ജിമ്മിൽ ശരീരത്തിന്‍റെ കരുത്ത് വർധിപ്പിക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് സ്വന്തം പരിമിതികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുക എന്നതും. അമിത ആത്മവിശ്വാസത്തോടെയുള്ള വ്യായാമരീതികൾ പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ജിം വീഡിയോ ഇത്തരം അശ്രദ്ധകൾ വരുത്തിവെക്കുന്ന വലിയൊരു വിപത്തിനെക്കുറിച്ചാണ് ഓർമ്മിപ്പിക്കുന്നത്.
ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിക്കുന്ന ഈ ദൃശ്യങ്ങളിൽ, ഒരു യുവാവ് അമിതഭാരമുള്ള ബെൽ ബെഞ്ച് പ്രസ് ചെയ്യാൻ തയ്യാറെടുക്കുന്നതാണ് കാണുന്നത്. ഏകദേശം 165 കിലോയോളം വരുന്ന ഭാരം ഉയർത്താൻ ശ്രമിക്കുന്ന ഇയാൾക്ക് സഹായത്തിനായി കൂടെ ഒരു യുവതിയുമുണ്ട്.
എന്നാൽ ഭാരം ഉയർത്താൻ ശ്രമിച്ച നിമിഷം തന്നെ യുവാവ് തളർന്നു പോവുകയായിരുന്നു. വെയിറ്റ് കഴുത്തിലേക്ക് അമർന്നു തുടങ്ങിയപ്പോൾ യുവതി സഹായത്തിനെത്തിയെങ്കിലും, ഇത്രയും ഭാരം താങ്ങാനുള്ള ശാരീരികശേഷി അവർക്കില്ലാത്തതിനാൽ ആ ശ്രമവും പരാജയപ്പെട്ടു.
അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇരുവരും കടന്നുപോയത്. കഴുത്തിലേക്ക് ഭാരം വീണ അവസ്ഥയിൽ, അവസാന നിമിഷം വലിയൊരു അപകടം ഒഴിവായത് ഭാഗ്യം കൊണ്ടാണ്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ജിമ്മിലെ ഈ സാഹസിക പ്രകടനത്തെ പലരും 'ഈഗോ ലിഫ്റ്റിങ്' എന്നാണ് വിളിക്കുന്നത്.
യഥാർഥത്തിൽ തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ഭാരമേതാണെന്ന് മനസിലാക്കാതെ വെറുതെ വീമ്പിളക്കാൻ വേണ്ടി മാത്രം ഭാരം ഉയർത്താൻ ശ്രമിക്കുന്നതിനെയാണ് ഈ പ്രയോഗം അർഥമാക്കുന്നത്.
ഇത്രയും വലിയ ഭാരം ഉയർത്താൻ ശ്രമിക്കുമ്പോൾ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാതിരുന്നതും, തനിക്ക് താങ്ങാൻ കഴിയാത്ത ഭാരത്തിന് അനുസൃതമല്ലാത്ത സ്പോട്ടിംഗ് സംവിധാനം തിരഞ്ഞെടുത്തതും വലിയ തെറ്റാണെന്ന് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നു.
ജിമ്മിൽ പോകുമ്പോൾ വ്യായാമത്തിന്‍റെ സാങ്കേതികതയും സുരക്ഷയുമാണ് ഏറ്റവും പ്രധാനമെന്നും, അമിത ആത്മവിശ്വാസം വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.