Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Glasgow

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നു ഗ്ലാ​സ്ഗോ​യി​ൽ വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം; നെക്സ്‌റ്റ് സ്റ്റോപ്പ് അഹമ്മദാബാദ്

ഗ്ലാ​സ്ഗോ: 23-ാമ​ത് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നു ഗ്ലാ​സ്ഗോ​യി​ൽ വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം. കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന്‍റെ അ​ടു​ത്ത സ്റ്റോ​പ്പ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ.

2026 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന്‍റെ സ​മാ​പ​ന​ത്തി​ൽ, അ​ടു​ത്ത ഗെ​യിം​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഇ​ന്ത്യ വ​സു​ധൈ​വ​ കു​ടും​ബകം (ലോ​കം ഒ​രു കു​ടും​ബം) തീ​മി​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

2030ൽ ​അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് അ​ടു​ത്ത കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് അ​ര​ങ്ങേ​റു​ക. കോ​മ​ണ്‍​വെ​ല്‍​ത്ത് സ്‌​പോ​ര്‍​ട്‌​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് റു​ക്കാ​രെ​യി​ല്‍​നി​ന്ന് ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വാ​യ നീ​ര​ജ് ചോ​പ്ര ഗെ​യിം​സ് പ​താ​ക ഏ​റ്റു​വാ​ങ്ങി. ഇ​നി അ​ഹ​മ്മ​ദാ​ബാ​ദി​ൽ ക​ണ്ടു​മു​ട്ടാം എ​ന്ന ആ​ശം​സ​യു​മാ​യി കോ​മ​ൺ​വെ​ൽ​ത്ത് ടീ​മു​ക​ൾ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി...

അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്കു​ സ്വാ​ഗ​ത​മ​രു​ളി, ഗ്ലാ​സ്ഗോ സ​മാ​പ​ന ച​ട​ങ്ങി​ൽ 20 മി​നി​റ്റ് ഇ​ന്ത്യ​ൻ സം​ഘം ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഗാ​യ​ക​ൻ ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ൻ, ബോ​ളി​വു​ഡ് ന​ടി​മാ​രാ​യ ര​ഷ്മി​ക മ​ന്ദാ​ന, മാ​നു​ഷി ചി​ല്ലാ​ർ എ​ന്നി​വ​രു​ടെ സം​ഗീ​ത നൃ​ത്ത​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ക​ഥ​ക​ളി​യും സ്റ്റേ​ജി​ലെ​ത്തി.

പതിനൊന്നു ദി​വ​സം നീ​ണ്ട 23-ാമ​ത് ഗ്ലാ​സ്ഗോ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ ജെ​യ്സ്മി​ൻ ലാം​ബോ​റി​യ​യാ​ണ് ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക വ​ഹി​ച്ച​ത്.

വ​നി​ത​ക​ളു​ടെ 57 കി​ലോ​ഗ്രാം വി​ഭാ​ഗം ബോ​ക്‌​സിം​ഗി​ല്‍ സ്വ​ര്‍​ണം നേ​ടി​യ താ​ര​മാ​ണ് ജെ​യ്‌​സ്മി​ന്‍ ലാം​ബോ​റി​യ. 13 സ്വ​ര്‍​ണം, 17 വെ​ള്ളി, ഒ​മ്പ​ത് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 39 മെ​ഡ​ലു​മാ​യി ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. ഓ​സ്ട്രേ​ലി​യ​യാ​ണ് (70 സ്വ​ർ​ണം, 45 വെ​ള്ളി, 56 വെ​ങ്ക​ലം) ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​ർ.

Sports

കു​ഴി​ബോം​ബി​ല്‍ കാ​ല് ന​ഷ്ട​പ്പെ​ട്ട​വ​ന്‍ സ​ലാം റാണ...

ഗ്ലാ​സ്‌​ഗോ: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ പു​രു​ഷ​ന്മാ​രു​ടെ പാ​രാ അ​ത്‌​ല​റ്റി​ക്‌​സ് ഷോ​ട്ട്പു​ട്ട് എ​ഫ് 57ല്‍ ​ഇ​ന്ത്യ​യുടെ സോ​മ​ന്‍ റാ​ണ 13.40 മീ​റ്റ​ര്‍ എ​റി​ഞ്ഞ് സ്വ​ര്‍​ണം നേ​ടി. 13.28 മീ​റ്റ​റു​മാ​യി ഇ​ന്ത്യ​യു​ടെ ശു​ഭം ജു​യാ​ല്‍ വെ​ള്ളി​യ​ണി​ഞ്ഞു.

ബോ​ക്‌​സിം​ഗി​ലൂ​ടെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ സ്വ​ര്‍​ണം അ​ട​ക്കം ഇ​ടി​ച്ചു​ നേ​ടി​യ​ ദി​ന​ത്തി​ലാ​യി​രു​ന്നു റാ​ണ​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം. 2008 ഒ​ളി​മ്പി​ക്‌​സി​ല്‍ മെ​ഡ​ല്‍ നേ​ടി​യ വി​ജേ​ന്ദ​ര്‍ സിം​ഗ്, ഇ​ന്ത്യ​ന്‍ ബോ​ക്‌​സിം​ഗ് കോ​ച്ച് കെ.​സി. കു​ട്ട​പ്പ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം റിം​ഗി​ല്‍ മ​ത്സ​രി​ച്ചവ​നാ​ണ് സോ​മ​ന്‍ റാ​ണ.

സ​ര്‍​വീ​സ​സി​നാ​യി സീ​നി​യ​ര്‍ ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഡ​ലും നേ​ടി. സൈ​നി​ക​നാ​യ റാണ, കാ​ഷ്മീ​രി​ല്‍ ഡ്യൂ​ട്ടി​ക്കി​ടെ ഒ​രു കു​ഴി​ബോം​ബി​ല്‍ കാ​ലു​വ​ച്ചു. വ​ല​തു​കാ​ല്‍ ന​ഷ്ട​പ്പെ​ട്ടു. 2017ൽ ​ആ​ര്‍​മി​യു​ടെ പാ​രാ​ലി​മ്പി​ക് ടീ​മി​നൊ​പ്പം ചേ​ർ​ന്നു.

Sports

ഇ​ടി​ക്കൂ​ട്ടി​ല്‍ സ്വ​ര്‍​ണ​ക്കൊ​യ്ത്ത്

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ ഗോ​ള്‍​ഡ​ന്‍ പ​ഞ്ച്. ബോ​ക്‌​സിം​ഗി​ല്‍ അഞ്ചും പാ​രാ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഒ​ന്നും ഉ​ള്‍​പ്പെ​ടെ ഇ​ന്ന​ലെ ആറ് സ്വ​ര്‍​ണം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ സ്വ​ര്‍​ണ​നേ​ട്ടം 11 ആ​യി.

മെ​ഡ​ൽ നി​ല​യി​ൽ ഇ​ന്ത്യ ഇ​തോ​ടെ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചെ​ത്തി. ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന​ലെ 10 ഫൈ​ന​ലു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ ആ​റ് ഫൈ​ന​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ഞ്ച് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ല​ഭി​ച്ചു.

പ്രീ​തി, ജാ​സ്മി​ന്‍

വ​നി​ത​ക​ളു​ടെ 54 കി​ലോ​ഗ്രാം വി​ഭാ​ഗം ബോ​ക്‌​സിം​ഗി​ല്‍ പ്രീ​തി പ​വാ​റി​ന്‍റെ സ്വ​ര്‍​ണ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ റിം​ഗി​ലെ സ്വ​ര്‍​ണ​വേ​ട്ട​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. കാ​ന​ഡ​യു​ടെ സ്‌​കാ​ര്‍​ല​റ്റ് സ​വ​ന്ന ഡെ​ല്‍​ഗാ​ഡോ​യെ കീ​ഴ​ട​ക്കി​യാ​ണ് പ്രീ​തി സ്വ​ര്‍​ണ​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. 2025 ലോ​ക ബോ​ക്‌​സിം​ഗി​ല്‍ 54 കി​ലോ​ഗ്രാം സ്വ​ര്‍​ണജേ​താ​വാ​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ പ്രീ​തി പ​വാ​ര്‍.

വ​നി​ത​ക​ളു​ടെ 57 കി​ലോ​ഗ്രാം ഫൈ​ന​ലി​ല്‍ ജാ​സ്മി​ന്‍ ലാം​ബോ​റി​യ സ്വ​ര്‍​ണം ഇ​ടി​ച്ചു​ നേ​ടി. നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ മി​ഷേ​ല വാ​ല്‍​ഷി​നെ കീ​ഴ​ട​ക്കി​യാ​ണ് ജാ​സ്മി​ന്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

സാ​ക്ഷി, പ്രിയ, അരുദ്ധതി

വ​നി​ത​ക​ളു​ടെ 51 കി​ലോ​ഗ്രാം ബോ​ക്സിം​ഗി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ റൂ​ബി വൈ​റ്റി​നെ ഇ​ടി​ച്ചി​ട്ട് സാ​ക്ഷി ചൗ​ധ​രി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്ന വ​നി​ത​ക​ളു​ടെ 60 കി​ലോ​ഗ്രാം ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ പ്രി​യ ഘം​ഗാ​സും സ്വ​ർ​ണം ഇ​ടി​ച്ചു​നേ​ടി.

വ​നി​ത​ക​ളു​ടെ 70 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ അ​രു​ദ്ധ​തി ചൗ​ധ​രി​യും ഇ​ടി​ക്കൂ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണം നേ​ടി.

പു​രു​ഷ​ന്മാ​രു​ടെ 55 കി​ലോ​ഗ്രാം വി​ഭാ​ഗം ബോ​ക്‌​സിം​ഗ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ ജാ​ദു​മാ​നി സിം​ഗി​നു ജ​യം നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. വ​നി​ത​ക​ളു​ടെ ജൂ​ഡോ​യി​ൽ​ ഇ​ന്ത്യ​ക്കാ​യി ഉ​ന്ന​തി ശ​ർ​മ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

Sports

നീ​ര​ജ് ചോ​പ്ര​യ്ക്കും പ്ര​വീ​ണ്‍ ചി​ത്ര​വേ​ലി​നും വെ​ള്ളി

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​ത്‌ല​റ്റി​ക്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ മി​ന്നും പ്ര​ക​ട​നം. അ​ത്‌ല​റ്റി​ക്‌​സി​ല്‍​നി​ന്നു മാ​ത്രം ഒ​രു സ്വ​ര്‍​ണം, മൂ​ന്നു വെ​ള്ളി, മൂ​ന്നു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ ഏ​ഴ് മെ​ഡ​ല്‍ ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ ഇ​ന്ന​ലെ എ​ത്തി.

നീ​ര​ജ്, യ​ശ്‌വീ​ര്‍

പു​രു​ഷ ജാ​വ​ലി​ന്‍​ ത്രോ​യി​ലും ഇ​ന്ത്യ ഇ​ര​ട്ട​മെ​ഡ​ല്‍ നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ര​ട്ട​മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ള്ള നീ​ര​ജ് ചോ​പ്ര വെ​ള്ളി​യ​ണി​ഞ്ഞ​പ്പോ​ള്‍ യ​ശ്‌വീ​ര്‍ സിം​ഗ് വെ​ങ്ക​ല​ത്തി​ല്‍ മു​ത്ത​മി​ട്ടു.

പ​രി​ക്കി​നു​ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ലാ​ണ് നീ​ര​ജ് ചോ​പ്ര. 85.83 മീ​റ്റ​ര്‍ ജാ​വ​ലി​ന്‍ പാ​യി​ച്ചാ​ണ് നീ​ര​ജ് വെ​ള്ളി സ്വ​ന്ത​മാ​ക്കി​യ​ത്. 85.41 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​യി​രു​ന്നു യ​ശ്‌വീ​ര്‍ സിം​ഗ് വെ​ങ്ക​ല​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ശ്രീ​ല​ങ്ക​യു​ടെ റു​മേ​ഷ് ത​രം​ഗ​യ്ക്കാ​ണ് (89.75) സ്വ​ര്‍​ണം.

ട്രി​പ്പി​ളി​ല്‍ വെ​ള്ളി, വെ​ങ്ക​ലം

പു​രു​ഷ വി​ഭാ​ഗം ട്രി​പ്പി​ള്‍ ജം​പി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​വീ​ണ്‍ ചി​ത്ര​വേ​ല്‍ വെ​ള്ളി​യും സെ​ല്‍​വ പ്ര​ഭു വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. 16.58 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത് പ്ര​വീ​ണ്‍ ചി​ത്ര​വേ​ല്‍ വെ​ള്ളിമെ​ഡ​ല​ണി​ഞ്ഞു. ജ​മൈ​ക്ക​യു​ടെ ജോ​ര്‍​ദാ​ന്‍ സ്‌​കോ​ട്ടി​നാ​ണ് സ്വ​ര്‍​ണം (16.72 മീ​റ്റ​ര്‍).

Sports

ബോ​ക്‌​സിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഫൈ​ന​ലി​ല്‍

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ബോ​ക്‌​സിം​ഗിൽ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഫൈ​ന​ലി​ലേ​ക്ക് ഇ​ടി​ച്ചു​കേ​റി... ബോ​ക്‌​സി​ല്‍ ഇ​ന്നാ​ണ് ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍. സ്വ​ര്‍​ണ​വു​മാ​യി ഫൈ​ന​ല്‍ ഇ​ടി​ച്ചു​കേ​റി​വാ... എ​ന്ന ആ​ശം​സ​യോ​ടെ ഇ​ന്ത്യ​ന്‍ കാ​യി​ക​ലോ​കം ഗ്ലാ​സ്ഗോ​യി​ലേ​ക്കു ക​ണ്ണു​ന​ട്ടി​രി​ക്കും...

വ​നി​ത​ക​ളു​ടെ 54 കി​ലോ​ഗ്രാം സെ​മി ഫൈ​ന​ലോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ റിം​ഗി​ല്‍ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. 54 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ പ്രീ​തി പ​വാ​ര്‍ സാം​ബി​യ​യു​ടെ കാ​ത​റി​ന്‍ എം​വാ​പെ​യെ ഇ​ടി​ച്ചി​ട്ട് സെ​മി​യി​ലേ​ക്കു മു​ന്നേ​റി. 5-0ന് ​ആ​യി​രു​ന്നു പ്രീ​തി​യു​ടെ സെ​മി ജ​യം. ഫൈ​ന​ലി​ല്‍ കാ​ന​ഡ​യു​ടെ സ്‌​കാ​ര്‍​ല​റ്റ് ഡെ​ല്‍​ഗാ​ഡോ​യാ​ണ് പ്രീ​തി​യു​ടെ എ​തി​രാ​ളി.

പു​രു​ഷ വി​ഭാ​ഗം 80 കി​ലോ​ഗ്രാ​മി​ല്‍ അ​ങ്കു​ഷ് പം​ഗ​ലി​ന്‍റെ സെ​മി പോ​രാ​ട്ട​മാ​യി​രു​ന്നു തു​ട​ര്‍​ന്ന്. കാ​ന​ഡ​യു​ടെ ജോ​ഷ്വ ഒ​ഫോ​റി​യെ ഏ​ക​പ​ക്ഷീ​യ​മാ​യി (5-0) ത​ക​ര്‍​ത്ത് അ​ങ്കു​ഷും ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി. ഇം​ഗ്ല​ണ്ടി​ന്‍റെ ഡി​മെ​ദി ഷി​ട്ടു​വാ​ണ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ എ​തി​രാ​ളി.

വ​നി​ത​ക​ളു​ടെ 57 കി​ലോ​ഗ്രാം ബോ​ക്‌​സിം​ഗി​ല്‍ ജാ​സ്മി​ന്‍ ലാം​ബോ​റി​യ​യും ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ലെ​സോ​ത്തോ​യു​ടെ റാ​പെ​ലാ​ങ് മാ​സെ​ലെ​ല​യെ​യാ​ണ് സെ​മി​യി​ല്‍ കീ​ഴ​ട​ക്കി​യ​ത്. വ​നി​താ വി​ഭാ​ഗം 70 കി​ലോ​ഗ്രാ​മി​ല്‍ അ​രു​ന്ധ​തി ചൗ​ധ​രി​യും ഫൈ​ന​ല്‍ ബെ​ര്‍​ത്ത് ഉ​റ​പ്പി​ച്ചു. സെ​മി​യി​ല്‍ വെ​യ്‌ല്‍​സി​ന്‍റെ റോ​സി എ​ക്കി​ള്‍​സി​നെ​യാ​ണ് ഇ​ടി​ച്ചി​ട്ട​ത്.

പു​രു​ഷ​ന്മാ​രു​ടെ 55 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ ജ​ദു​മാ​നി സിം​ഗും ഫൈ​ന​ലി​ലേ​ക്ക് ഇ​ടി​ച്ചു മു​ന്നേ​റി.

Sports

പ്ര​സ​വാ​ന​ന്ത​ര സ​ന്ധി​വാ​തം മ​റി​ക​ട​ന്ന മെ​ഡ​ല്‍ സീ​മ...

ഗ്ലാ​സ്‌​ഗോ: പ്ര​സ​വാ​ന​ന്ത​ര സ​ന്ധി​വാ​ത​വും കാ​ല്‍​മു​ട്ടി​ന്‍റെ പ​രി​ക്കും അ​തി​ജീ​വി​ച്ച ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ സീ​മ കാ​ളി​രാം​ന, കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഡി​സ്‌​ക​സ് ത്രോ​യി​ല്‍ വെ​ങ്ക​ല​വു​മാ​യി തി​ള​ങ്ങി.

58.65 മീ​റ്റ​ര്‍ ഡി​സ്‌​ക​സ് പാ​യി​ച്ചാ​ണ് സീ​മ​യു​ടെ വെ​ങ്ക​ല നേ​ട്ടം. ആ​ദ്യ​ശ്ര​മം ഫൗ​ളി​ല്‍ ക​ലാ​ശി​ച്ചു. ര​ണ്ടാം ശ്ര​മ​ത്തി​ല്‍ 57.32 മീ​റ്റ​റു​മാ​യി മെ​ഡ​ല്‍ ഏ​ക​ദേ​ശം ഉ​റ​പ്പി​ച്ചു. മൂ​ന്നാം ശ്ര​മ​ത്തി​ലാ​ണ് 58.65 മീ​റ്റ​റി​ലേ​ക്ക് ഡി​സ്‌​ക് പാ​യി​ച്ച​ത്. നാ​ലും അ​ഞ്ചും ആ​റും ശ്ര​മ​ങ്ങ​ൾ ഫൗ​ളാ​യി.

61.66 മീ​റ്റ​ര്‍ ദൂ​രം ക​ണ്ടെ​ത്തി​യ ജ​മൈ​ക്ക​യു​ടെ സ​മ​ന്ത ഹാ​ളി​നാ​ണ് സ്വ​ര്‍​ണം. അ​ഞ്ചാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു സ​മ​ന്ത ഈ ​ദൂ​രം കു​റി​ച്ച​ത്. കാ​ന​ഡ​യു​ടെ ജൂ​ലി​യ ട​ങ്കി​നാ​ണ് (60.67 മീ​റ്റ​ര്‍) വെ​ള്ളി. ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു താ​ര​മാ​യ നി​ധി റാ​ണി 57.10 മീ​റ്റ​റു​മാ​യി നാ​ലാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. മൂ​ന്നാം ശ്ര​ത്തി​ലാ​ണ് നി​ധി ഈ ​ദൂ​രം ക്ലി​യ​ര്‍ ചെ​യ്ത​ത്.

പി​എ​ച്ച്ഡി സ്‌​കോ​ള​ര്‍

ഇ​രു​പ​ത്തേ​ഴു​കാ​രി​യാ​യ സീ​മ കാ​ളി​രാം​ന, നി​ല​വി​ല്‍ ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ല്‍ പി​എ​ച്ച്ഡി ചെ​യ്യു​ക​യാ​ണ്. നാ​ലു ത​വ​ണ ഇ​ന്ത്യ​ക്കാ​യി കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ സീ​മ പൂ​നി​യ​യു​ടെ പി​ന്‍​ഗാ​മി​യാ​യി​രി​ക്കു​ക​യാ​ണ് സീ​മ കാ​ളി​രാം​ന. ഭ​ര്‍​ത്താ​വ് ര​വീ​ന്ദ​ര്‍ കാ​ളി​രാം​ന​യാ​ണ് സീ​മ​യു​ടെ പ​രി​ശീ​ല​ക​ന്‍. ആ​ദ്യ​മാ​യാ​ണ് സീ​മ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്.

60 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​ന്‍റെ നി​രാ​ശ മ​ത്സ​ര​ശേ​ഷം സീ​മ വെ​ളി​പ്പെ​ടു​ത്തി. ആ​ദ്യ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ നേ​ടാ​ന്‍ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​വും താ​രം പ​ങ്കു​വ​ച്ചു.

2021 ഓ​ഗ​സ്റ്റി​ലാ​ണ് സീ​മ ഒ​രു ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി​യ​ത്. 11 മാ​സ​ത്തി​നു​ശേ​ഷം 2022 ജൂ​ലൈ​യി​ല്‍ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ചു. 2025 ദേ​ശീ​യ ഗെ​യിം​സി​ല്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

Sports

ലൗ ​യൂ, ലൗ​പ്രീ​ത്...

ഗ്ലാ​സ്‌​ഗോ: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് പു​രു​ഷ ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ലൗ​പ്രീ​ത് സിം​ഗി​നു വെ​ള്ളി.

110+ കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ഡേ​വി​ഡ് ലി​റ്റി​യു​മാ​യി ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു ലൗ​പ്രീ​ത് വെ​ള്ളി​കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ട​ത്. ഡേ​വി​ഡ് 389 കി​ലോ​ഗ്രാം ഉ​യ​ര്‍​ത്തി.

ലൗ​പ്രീ​ത് 388ഉം. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ന്‍​ഡ്രൂ ഗ്രി​ഫ്ത്തി​നാ​ണ് (356) വെ​ങ്ക​ലം. ഗെ​യിം​സി​ല്‍ ലൗ​പ്രീ​തി​ന്‍റെ ര​ണ്ടാം മെ​ഡ​ലാ​ണ്. 2022 ബി​ര്‍​മിം​ഗ്ഹാ​മി​ല്‍ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.

Sports

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ച​രി​ത്രം കു​റി​ച്ച് മു​ര​ളി ശ്രീ​ശ​ങ്ക​ര്‍

ഗ്ലാ​സ്‌​ഗോ: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ മ​ല​യാ​ള​ശ്രീ. മ​ല​യാ​ളി​ക​ളാ​യ മു​ര​ളി ശ്രീ​ശ​ങ്ക​റും മു​ഹ​മ്മ​ദ് ബേ​സി​ലും വെ​ള്ളി സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണി​ത്. പാ​രാ​ഗെ​യിം​സ് പു​രു​ഷ 100 മീ​റ്റ​ര്‍ ടി47​ലാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ബേ​സി​ലി​ന്‍റെ വെ​ള്ളി നേ​ട്ടം. ഈ​യി​ന​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ദി​ലീ​പ് ഗാ​വി​ത് സ്വ​ര്‍​ണം നേ​ടി.

പു​രു​ഷ ലോം​ഗ്ജം​പി​ല്‍ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ര​ണ്ട് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ​താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ടം കു​റി​ച്ചാ​ണ് മു​ര​ളി ശ്രീ​ശ​ങ്ക​ര്‍ വെ​ള്ളി​യ​ണി​ഞ്ഞ​ത്. 8.09 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​ണ് ഈ ​പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​ടെ വെ​ള്ളി നേ​ട്ടം. ര​ണ്ടാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു ശ്രീ​ശ​ങ്ക​ര്‍ 8.09 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത​ത്. യോ​ഗ്യ​താ റൗ​ണ്ടി​ല്‍ 8.01 മീ​റ്റ​റു​മാ​യാ​ണ് ശ്രീ​ശ​ങ്ക​ര്‍ ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ജ​മൈ​ക്ക​യു​ടെ ത​ജേ ഗെ​യ്‌​ലി​നാ​ണ് സ്വ​ര്‍​ണം. 8.15 മീ​റ്റ​റാ​ണ് ഗെ​യ്‌ല്‍ ചാ​ടി​യ​ത്. മൂ​ന്നാം ശ്ര​മ​ത്തി​ല്‍ ജ​മൈ​ക്ക​ന്‍ താ​രം സ്വ​ര്‍​ണ​ത്തി​ലേ​ക്കു​ള്ള ഈ ​ദൂ​രം കു​റി​ച്ചു. സ്‌​കോ​ട്‌‌​ല​ന്‍​ഡി​ന്‍റെ സ്റ്റീ​ഫ​ന്‍ (8.08) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം വെ​ള്ളി

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ മു​ര​ളി ശ്രീ​ശ​ങ്ക​റി​ന്‍റെ ര​ണ്ടാം വെ​ള്ളി മെ​ഡ​ല്‍ നേ​ട്ട​മാ​ണി​ത്. 2022 ബി​ര്‍​മിം​ഗ്ഹാം ഗെ​യിം​സി​ലും ശ്രീ​ശ​ങ്ക​ര്‍ വെ​ള്ളി നേ​ടി​യി​രു​ന്നു. ഇ​തോ​ടെ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ലോം​ഗ്ജം​പി​ല്‍ ര​ണ്ട് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് ശ്രീ​ശ​ങ്ക​ര്‍ കു​റി​ച്ചു. സു​രേ​ഷ് ബാ​ബു (1978, പു​രു​ഷ വെ​ങ്ക​ലം), അ​ഞ്ജു ബോ​ബി ജോ​ര്‍​ജ് (2002, വ​നി​ത വെ​ങ്ക​ലം), എം. ​പ്ര​ജു​ഷ (2010, വ​നി​ത വെ​ള്ളി) എ​ന്നി​വ​ര്‍ മാ​ത്ര​ണ് ഇ​ന്ത്യ​ക്കാ​യി കോ​മ​ണ്‍​വെ​ല്‍​ത്ത് ലോം​ഗ്ജം​പി​ല്‍ ശ്രീ​ശ​ങ്ക​റി​നു മു​മ്പ് മെ​ഡ​ല്‍ നേ​ടി​യ​ത്.

8.03 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​ണ് ശ്രീ​ശ​ങ്ക​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ടം തു​ട​ങ്ങി​യ​ത്. ര​ണ്ടാം ശ്ര​മ​ത്തി​ല്‍ 8.09 കു​റി​ച്ചു. എ​ന്നാ​ല്‍, മൂ​ന്നും നാ​ലും ശ്ര​മ​ങ്ങ​ള്‍ ഫൗ​ളാ​യി. 7.94, 7.97 എ​ന്നി​ങ്ങ​നെ അ​വ​സാ​ന ര​ണ്ട് ചാ​ട്ട​ത്തോ​ടെ മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കി. 2024ല്‍ ​കാ​ല്‍​മു​ട്ടി​നേ​റ്റ ഗു​രു​ത​ര പ​രി​ക്കി​ല്‍​നി​ന്നു തി​രി​ച്ചെ​ത്തി​യാ​ണ് ശ്രീ​ശ​ങ്ക​ര്‍ ഇ​ന്ത്യ​ക്കാ​യി മെ​ഡ​ല്‍ നേ​ടി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം.

Sports

നീ​ര​ജി​ന്‍റെ ഫൈ​ന​ല്‍

ഗ്ലാ​സ്‌​ഗോ: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ സൂ​പ്പ​ര്‍ താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് ഈ ​രാ​ത്രി ഫൈ​ന​ല്‍ പോ​രാ​ട്ടം. പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ന്‍​ത്രോ​യി​ല്‍ നീ​ര​ജ് ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12.45ന് ​ഇ​റ​ങ്ങും.

ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ്യ​താ റൗ​ണ്ടി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തോ​ടെ​യാ​ണ് നീ​ര​ജ് ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. 79.61 മീ​റ്റ​ര്‍ നീ​ര​ജ് ജാ​വ​ലി​ന്‍ പാ​യി​ച്ചു. ആ​ദ്യ​ശ്ര​മ​ത്തി​ല്‍ 76.28 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ന്‍ താ​രം ക്ലി​യ​ര്‍ ചെ​യ്ത​ത്.

ശ്രീ​ല​ങ്ക​യു​ടെ റു​മേ​ഷ് ത​രം​ഗ​യാ​ണ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി​യ താ​രം. 82.84 മീ​റ്റ​ര്‍ ആ​ദ്യ ശ്ര​മ​ത്തി​ല്‍​ത്ത​ന്നെ ല​ങ്ക​ന്‍ താ​രം ക്ലി​യ​ര്‍ ചെ​യ്തു.

ഗ്ര​നാ​ഡ​യു​ടെ ആ​ന്‍​ഡേ​ഴ്‌​സ​ണ്‍ പീ​റ്റേ​ഴ്‌​സ് (81.29), ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഡൗ ​സ്മി​ത്ത് (80.64), ഇം​ഗ്ല​ണ്ടി​ന്‍റെ ബെ​ന്‍ ഈ​സ്റ്റ് (80.34) എ​ന്നി​വ​രാ​ണ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ നീ​ര​ജ് ചോ​പ്ര​യേ​ക്കാ​ള്‍ മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി​യ​വ​ര്‍.

പാ​ക്കി​സ്ഥാ​ന്‍റെ അ​ര്‍​ഷാ​ദ് ന​ദീം 78.63 മീ​റ്റ​റു​മാ​യി ഫൈ​ന​ല്‍ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ രോ​ഹി​ത് യാ​ദ​വ് (78.37), യ​സ് വീ​ര്‍ സിം​ഗ് (78.36) എ​ന്നി​വ​രും ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

Sports

പ​രി​ക്ക് തോ​റ്റു; ശ്രീ​ശ​ങ്ക​ര്‍ ജ​യി​ച്ചു...

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ കാ​ല്‍ മു​ട്ടി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ക​ണ്ണീ​രോ​ടെ ജം​പിം​ഗ് പി​റ്റി​ല്‍​നി​ന്നും ആ​ശു​പ​ത്രി കി​ട​ക്ക​യി​ലേ​ക്ക് പോ​ക​കേ​ണ്ടി​വ​ന്നി​രു​ന്നു മു​ര​ളി ശ്രീ​ശ​ങ്ക​റി​ന്.

മു​ട്ടു​ചി​ര​ട്ട ത​ക​ര്‍​ന്ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യശേ​ഷം ഇ​നി മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തു​മോ എ​ന്നു പോ​ലും ആ​ശ​ങ്ക നി​റ​ഞ്ഞ നാ​ളു​ക​ള്‍. ഒ​രു വ​ര്‍​ഷ​ത്തോ​ളം ഫി​സി​യോ തൊ​റാ​പ്പി​യു​ള്‍​പ്പെ​ടെ ന​ട​ത്തി. ആ​ശ​ങ്ക​യു​ടെ​യും വേ​ദ​ന​യു​ടെയും ദി​ന​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് ഗ്ലാ​സ്ഗോ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ​പ്പോ​ള്‍ ശ്രീ​ശ​ങ്ക​ര്‍ എ​ന്ന കാ​യി​ക​താ​ര​ത്തി​ന്‍റെ പോ​രാ​ട്ടവീ​ര്യ​മാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

2024 ഏ​പ്രി​ല്‍ 16നാ​ണ് പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ ശ്രീ​ശ​ങ്ക​റി​ന് പ​രി​ക്കേ​റ്റ​ത്. മു​ട്ടു​ചി​ര​ട്ട ത​ക​ര്‍​ന്നു മു​ട്ടി​നു താ​ഴെ​ഭാ​ഗ​വു​മാ​യു​ള്ള ബ​ന്ധം ത​ക​രാ​റി​ലാ​യ സ്ഥി​തി​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ദോ​ഹ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. അ​വി​ടെ ശ​സ്ത്ര​ക്രി​യ. തു​ട​ര്‍​ന്നു ബം​ഗ​ളൂ​രുവി​ല്‍ മാ​സ​ങ്ങ​ളോ​ളം ഫി​സി​യോ തൊ​റാ​പ്പി. ചെ​റി​യ തോ​തി​ല്‍ ന​ട​ക്കാ​ന്‍ ക​ഴി​യു​ന്ന സ്ഥി​തി.

ജം​പിം​ഗ് പി​റ്റി​ലേ​ക്ക് തി​രി​കെ എ​ത്താ​നു​ള്ള കാ​ത്തി​രി​പ്പ്. ഇ​ത്ത​ര​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രി​ല്‍ ലോ​ക​ത്തുത​ന്നെ അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് വീ​ണ്ടും പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​യു​ക. അ​ത്ത​ര​ത്തി​ല്‍ ഒ​രാ​ളാ​യി ശ്രീ​ശ​ങ്ക​ര്‍.

പ​രി​ക്കേ​റ്റ് ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം 2025 ഏ​പ്രി​ലി​ലാ​ണ് വീ​ണ്ടും ചെ​റി​യ തോ​തി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി ഇ​റ​ങ്ങി​യ​ത്. 2025 ഏ​പ്രി​ലില്‍ പ​രി​ക്കി​നു ശേ​ഷം ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ചാ​ടാ​ന്‍ ക​ഴി​ഞ്ഞ​ത് മൂ​ന്നു മീ​റ്റ​ര്‍ മാ​ത്രം. അ​വി​ടെനി​ന്നും പ​ടി​പ​ടി​യാ​യി പി​താ​വ് മു​ര​ളി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ​യോ​ടെ ശ്രീ​ശ​ങ്ക​ര്‍ ജം​പിം​ഗ്പി​റ്റി​ല്‍ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി.

2025 ജൂ​ലൈ 12ന് ​പൂ​ന​യി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ന്‍ ഗ്രാ​ന്‍​പ്രീ​യി​ല്‍ 8.05 മീ​റ്റ​ര്‍ ചാ​ടി സു​വ​ര്‍​ണ നേ​ട്ട​വു​മാ​യി ഈ ​മ​ല​യാ​ളി വീ​ണ്ടും ജം​പിം​ഗ് കു​തി​പ്പ് ന​ട​ത്തി. അ​തേ​വ​ര്‍​ഷം ന​ട​ന്ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നി​ലും എ​ട്ടു മീ​റ്റ​റി​ല​ധി​കം ദൂ​രം ചാ​ടി. ലോ​ക മീ​റ്റി​ലും മ​ത്സ​ര​ത്തി​നി​റ​ങ്ങി. ഈ ​വ​ര്‍​ഷം ആ​ദ്യം ബം​ഗ​ളൂ​രു​വി​ല്‍ 8.15 മീ​റ്റ​ര്‍ ചാ​ടി​യ ശ്രീ​ശ​ങ്ക​ര്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി ഈ ​വ​ര്‍​ഷം 15 ത​വ​ണ എ​ട്ടു മീ​റ്റ​ര്‍ മ​റി​ക​ട​ന്നു. 2023ല്‍ ​പൂ​ന​യി​ല്‍ ചാ​ടി​യ 8.41 മീ​റ്റ​റാ​ണ് ശ്രീ​ശ​ങ്ക​റി​ന്‍റെ മി​ക​ച്ച ദൂ​രം. ശ്രീ​ശ​ങ്ക​റി​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം പാ​രീ​സ് ഡ​യ​മ​ന്‍​ഡ് ലീ​ഗി​ലെ ബ്രോ​ണ്‍​സ് നേ​ട്ട​മാ​ണ്.

വെ​ള്ളി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ശ്രീ​ശ​ങ്ക​റി​നെ തേ​ടി ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ഫോ​ണ്‍​കോ​ള്‍ എ​ത്തി​യ​താ​യും അ​ത് ഏ​റെ സ​ന്തോ​ഷം ന​ല്‍​കി​യ​താ​യും ശ്രീ​ശ​ങ്ക​റി​ന്‍റെ പി​താ​വ് മു​ര​ളി പ​റ​ഞ്ഞു. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മീ​റ്റു​ക​ളി​ല്‍ മി​ന്നും നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ശ്രീ​ശ​ങ്ക​ര്‍, സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്കാ​യി അ​പേ​ക്ഷ ന​ല്കി കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്.

Sports

കോ​മ​ണ്‍​വെ​ല്‍​ത്ത് ബോ​ക്‌​സിം​ഗി​ല്‍ ഒ​മ്പ​ത് മെ​ഡ​ല്‍ ഉ​റ​പ്പി​ച്ച് ഇന്ത്യ

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ ഇ​ടി​ക്കൂ​ട്ടി​ല്‍ ഇ​ന്ത്യ​ക്കു മെ​ഡ​ല്‍ കി​ലു​ക്കം. ഇ​ന്ന​ലെ മ​ത്സ​രി​ച്ച അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച് മെ​ഡ​ല്‍ ഉ​റ​പ്പി​ച്ചു. സെ​മി​യി​ല്‍ ഇ​ടം​നേ​ടി​യാ​ല്‍ ചു​രു​ങ്ങി​യ​ത് വെ​ങ്ക​ല​മെ​ഡ​ല്‍ ല​ഭി​ക്കും.

വ​നി​താ ബോ​ക്‌​സിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ അ​രു​ന്ധ​തി ചൗ​ധ​രി​യും സാ​ക്ഷി ചൗ​ധ​രി​യും സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ തി​രി​ച്ച​ടി​ച്ചാ​ണ് അ​രു​ന്ധ​തി​യു​ടെ സെ​മി പ്ര​വേ​ശം. വ​നി​ത​ക​ളു​ടെ 70 കി​ലോ​ഗ്രാം ബോ​ക്‌​സിം​ഗി​ന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന്‍റെ മോ​ര്‍​ഗ​ന്‍ ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍ ആ​യി​രു​ന്നു അ​രു​ന്ധ​തി​യു​ടെ എ​തി​രാ​ളി.

ആ​ദ്യ റൗ​ണ്ടി​ല്‍ 3-2ന്‍റെ ​ലീ​ഡ് അ​രു​ന്ധ​തി സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍, ര​ണ്ടാം റൗ​ണ്ടി​ല്‍ കി​വീ​സ് താ​ര​ത്തി​ന്‍റെ ഇ​ടി​യേ​റ്റ് അ​രു​ന്ധ​തി വീ​ണു. അ​വ​സാ​ന സെ​ക്ക​ന്‍​ഡു​ക​ളി​ല്‍ അ​രു​ന്ധ​തി എ​തി​രാ​ളി​ക്കെ​തി​രേ തു​ട​രെ പ​ഞ്ചിം​ഗ് ന​ട​ത്തി. അ​തോ​ടെ ര​ണ്ടാം റൗ​ണ്ടി​ല്‍ 4-1ന്‍റെ ​ജ​യം. ആ​ദ്യ​ര​ണ്ട് ബൗ​ട്ടും ജ​യി​ച്ച​തോ​ടെ 2-0ന്‍റെ ​ലീ​ഡ്. മൂ​ന്നാം റൗ​ണ്ടി​ല്‍ കി​വീ​സ് താ​രം തു​ട​രെ പ​ഞ്ചിം​ഗ് ന​ട​ത്തി. എ​ന്നാ​ല്‍, മ​ത്സ​ര​ത്തി​ല്‍ സ്പ്ലി​റ്റ് സെ​ക്ക​ന്‍​ഡി​ലൂ​ടെ 3-1ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി അ​രു​ന്ധ​തി സെ​മി​യി​ലേ​ക്കു കു​തി​ച്ചു.

ആ​ധി​കാ​രി​കം സാ​ക്ഷി

വ​നി​ത​ക​ളു​ടെ 51 കി​ലോ​ഗ്രാം ബോ​ക്‌​സിം​ഗി​ല്‍ ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ​യാ​ണ് സാ​ക്ഷി ചൗ​ധ​രി സെ​മി ഫൈ​ന​ല്‍ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ കെ​യ്റ്റ്‌​ലി​ന്‍ ഫ്ര​യേ​ഴ്‌​സി​നെ ക്വാ​ര്‍​ട്ട​റി​ല്‍ സാ​ക്ഷി ഇ​ടി​ച്ചി​ട്ടു. 26കാ​രി​യാ​യ സാ​ക്ഷി 5-0ന്‍റെ ​ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ​യാ​ണ് മെ​ഡ​ല്‍ ഉ​റ​പ്പി​ച്ച് സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

സ​ച്ചി​ന്‍, അ​ങ്കു​ഷ്

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ സ​ച്ചി​ന്‍ സി​വാ​ച്ച് (60 കി​ലോ​ഗ്രാം), അ​ങ്കു​ഷ് പം​ഗ​ല്‍ (80 കി​ലോ​ഗ്രാം) ജാ​ദു​മാ​നി സിം​ഗ് (55 കി​ലോ​ഗ്രാം) എ​ന്നി​വ​രും സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന ക്വാ​ര്‍​ട്ട​റി​ല്‍ ബോ​ട്‌​സ്വാ​ന​യു​ടെ ട്ര​ഷ​ന്‍ മൊ​റേ​മി​യെ ഏ​ക​പ​ക്ഷീ​യ​മാ​യി (5-0) ഇ​ടി​ച്ചു​തോ​ല്‍​പ്പി​ച്ചാ​ണ് സ​ച്ചി​ന്‍റെ സെ​മി പ്ര​വേ​ശം. 5-0ന് ​സീ​ഷെ​ല്‍​സി​ന്‍റെ ജേ​ഡ് മി​ക്കോ​ക്കി​നെ ക്വാ​ര്‍​ട്ട​റി​ല്‍ ത​ക​ര്‍​ത്ത് അ​ങ്കു​ഷ് പം​ഗ​ലും സെ​മി​യി​ലേ​ക്കു മു​ന്നേ​റി. തൊ​ട്ടു​പി​ന്നാ​ലെ റിം​ഗി​ല്‍ എ​ത്തി​യ ന​രേ​ന്ദ​ര്‍ ബെ​ര്‍​വാ​ളും സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

പു​രു​ഷ 90+ കി​ലോ​ഗ്രാ​മി​ല്‍ സ​മോ​വ​യു​ടെ മൈ​ക്ക​ല്‍ സെ​ക്കോ​യെ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ 3-2നു ​കീ​ഴ​ട​ക്കി​യാ​ണ് ന​രേ​ന്ദ​ര്‍ സെ​മി​യി​ലെ​ത്തി​യ​ത്.

ഇ​ടി​ക്കൂ​ട്ടി​ല്‍​നി​ന്ന് ഇ​തി​നോ​ട​കം ഇ​ന്ത്യ ഒ​മ്പ​ത് മെ​ഡ​ല്‍ ഉ​റ​പ്പാ​ക്കി. അ​രു​ന്ധ​തി, സാ​ക്ഷി എ​ന്നി​വ​രു​ടെ സെ​മി ഫൈ​ന​ല്‍ പ്ര​വേ​ശ​ത്തി​നു മു​മ്പ്, പ്രീ​തി പ​വാ​ര്‍ (54 കി​ലോ​ഗ്രാം), പ്രി​യ ഘം​ഗാ​സ് (60 കി​ലോ​ഗ്രാം), ലോ​വ്‌​ലി​ന ബോ​ര്‍​ഗൊ​ഹെ​യ്ന്‍ (75 കി​ലോ​ഗ്രാം) എ​ന്നി​വ​രും വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ല്‍ സെ​മി ബെ​ര്‍​ത്ത് സ്വ​ന്ത​മാ​ക്കി മെ​ഡ​ല്‍ ഉ​റ​പ്പി​ച്ചി​രു​ന്നു.

Sports

ഗു​ല്‍​വീ​ര്‍ സിം​ഗി​നു ച​രി​ത്ര മെ​ഡ​ല്‍

ഗ്ലാ​സ്‌​ഗോ: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്കു ച​രി​ത്ര മെ​ഡ​ല്‍. പു​രു​ഷ​ന്മാ​രു​ടെ 10,000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ഗു​ല്‍​വീ​ര്‍ സിം​ഗ് വെ​ള്ളി സ്വ​ന്ത​മാ​ക്കി. മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും മ​റി​ക​ട​ന്നാ​യി​രു​ന്നു ഗു​ല്‍​വീ​റി​ന്‍റെ ച​രി​ത്ര​നേ​ട്ടം.

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ പു​രു​ഷ വി​ഭാ​ഗം 10,000 മീ​റ്റ​റി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ല്‍ നേ​ട്ട​മാ​ണ്. 27:49.78 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ന്നാ​ണ് ഗു​ല്‍​വീ​ര്‍ സിം​ഗ് വെ​ള്ളി മെ​ഡ​ല്‍ ക​ഴു​ത്തി​ല്‍ അ​ണി​ഞ്ഞ​ത്. 16 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ക്ക് 10,000 മീ​റ്റ​റി​ല്‍ മെ​ഡ​ല്‍ ല​ഭി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ഓ​സ്‌​ട്രേ​ലി​യ​യു​ടെ കെ​യ് റോ​ബി​ന്‍​സ​ണി​നാ​ണ് സ്വ​ര്‍​ണം. 27:48.93 സെ​ക്ക​ന്‍​ഡി​ല്‍ റോ​ബി​ന്‍​സ​ണ്‍ 10,000 മീ​റ്റ​ര്‍ ഓ​ട്ടം പൂ​ര്‍​ത്തി​യാ​ക്കി. ഓ​സീ​സ് താ​ര​ത്തി​നു ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​യ​ശേ​ഷ​മാ​ണ് ഗു​ല്‍​വീ​ര്‍ വെ​ള്ളി​യി​ല്‍ ഒ​തു​ങ്ങി​യ​ത്. ഡേ​വി​ഡ് മു​ള്ളാ​ര്‍​ക്കി (27:50.28) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

 

Sports

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഷ​ര്‍​മി​ള ധ​ൻകർക്ക് സ്വർണം

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ പാ​രാ അ​ത്‌​ല​റ്റ് ഷ​ര്‍​മി​ള ധ​ൻകര്‍ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ല്‍ ച​രി​ത്ര സ്വ​ര്‍​ണ​മെ​ത്തി​ച്ചു. എ​ഫ്57 വ​നി​താ ഷോ​ട്ട് പു​ട്ടി​ലാ​ണ് ഷ​ര്‍​മി​ള​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം.

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് പാ​രാ-​അ​ത്‌​ല​റ്റി​ക്‌​സി​ല്‍ സ്വ​ര്‍​ണ​ത്തി​നാ​യു​ള്ള ഇ​ന്ത്യ​യു​ടെ 20 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ടു​ന്ന​താ​ണ് ഷ​ര്‍​മി​ള​യു​ടെ ഗോ​ള്‍​ഡ​ന്‍ ഗ്ലോ​റി.9.81 മീ​റ്റ​ര്‍ ഷോ​ട്ട് പാ​യി​ച്ചാ​ണ് ഇ​ന്ത്യ​ന്‍ താ​രം ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്. മൂ​ന്നാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഈ ​ദൂ​രം. 9.48, 9.58 എ​ന്നി​ങ്ങ​നെ​യു​ള്ള ആ​ദ്യ ര​ണ്ടു ശ്ര​മ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​യി​രു​ന്നു 9.81ലേ​ക്ക് എ​ത്തി​യ​ത്. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ഷ​ര്‍​മി​ള, ര​ണ്ടാം വ​യ​സി​ല്‍ ക​ഠി​ന പ​നി​യെ​ത്തു​ട​ര്‍​ന്ന് പോ​ളി​യോ ബാ​ധി​ത​യാ​കു​ക​യാ​യി​രു​ന്നു.

7.26 മീ​റ്റ​റു​മാ​യി ഇ​ന്ത്യ​യു​ടെ ശി​ല്‍​പ്പ ഷൈ​ല ഈ​യി​ന​ത്തി​ല്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. മൂ​ന്നാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു വെ​ങ്ക​ലം ഉ​റ​പ്പി​ച്ച് ശി​ല്‍​പ്പ ഈ ​ദൂ​രം കു​റി​ച്ച​ത്. ഇ​തോ​ടെ പോ​ഡി​യ​ത്തി​ല്‍ ഒ​ന്നി​ച്ച് ര​ണ്ട് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ക​യ​റി. ഘാ​ന​യു​ടെ സി​നാ​ബു ഇ​സ്സ​യ്ക്കാ​ണ് വെ​ള്ളി (8.65 മീ​റ്റ​ര്‍).

ച​രി​ത്ര സ​ര്‍​വേ​ഷ്

പു​രു​ഷ ഹൈ​ജം​പി​ല്‍ ഇ​ന്ത്യ​യു​ടെ സ​ര്‍​വേ​ഷ് കു​ഷാ​രെ​യ്ക്കു ച​രി​ത്ര മെ​ഡ​ല്‍. 2.25 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത് സ​ര്‍​വേ​ഷ് വെ​ള്ളി സ്വ​ന്ത​മാ​ക്കി. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് പു​രു​ഷ ഹൈ​ജം​പി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് സ​ര്‍​വേ​ഷ്. ജ​മൈ​ക്ക​യു​ടെ റൊ​മെ​യ്ന്‍ ബെ​ക്ക്‌​ഫോ​ര്‍​ഡി​നാ​ണ് (2.55) സ്വ​ര്‍​ണം.

ദേ​ശീ​യ റി​ക്കാ​ര്‍​ഡുകാ​ര​നാ​യ സ​ര്‍​വേ​ഷ് 2.05 മീ​റ്റ​ര്‍ മു​ത​ലാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. മൂ​ന്നാം ശ്ര​മ​ത്തി​ല്‍ 2.25 മീ​റ്റ​ര്‍ ഇ​ന്ത്യ​ന്‍ താ​രം ക്ലി​യ​ര്‍ ചെ​യ്തു. എ​ന്നാ​ല്‍, റൊ​മെ​യ്ന്‍ ആ​ദ്യ​ശ്ര​മ​ത്തി​ല്‍ ഈ ​ഉ​യ​രം ക്ലി​യ​ര്‍ ചെ​യ്ത​തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. 2.28 മീ​റ്റ​ര്‍ ഇ​രു​വ​ര്‍​ക്കും ക്ലി​യ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ച്ചു​മി​ല്ല.

Sports

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: മൂന്ന് മെഡലുമായി ഇന്ത്യ പട്ടികയില്‍ ഏഴാം സ്ഥാനത്ത്

ഗ്ലാ​സ്ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് മൂ​ന്നാം ദി​നം ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന ദി​നം. 48 കി​ലോ​ഗ്രാം വ​നി​താ വി​ഭാ​ഗം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ മീ​രാബായ്‌ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ട്ടം സ​മ്മാ​നി​ച്ചു.

മീ​രാ​ബാ​യി​യു​ടെ ഹാ​ട്രി​ക് നേ​ട്ട​മാ​ണി​ത്. കൂ​ടാ​തെ പു​രു​ഷ ഭാ​രോ​ദ്വ​ഹ​ന വി​ഭാ​ഗ​ത്തി​ല്‍ ഋ​ഷി​കാ​ന്ത സിം​ഗ് വെ​ള്ളി മെ​ഡ​ലും നേ​ടി ഇ​ര​ട്ടി മ​ധു​രം പ​ക​ര്‍​ന്നു. പുരുഷന്‍ മാരുടെ 4x200 മീറ്റര്‍ ഫ്രസ്‌റ്റൈല്‍ റിലേ ഇന ത്തില്‍ ഇന്ത്യ ഫൈനലില്‍ കടന്നു.അതേസമയം വ​നി​താ ടീം ​ആ​ർ​ട്ടി​സ്റ്റി​ക് ജിം​നാ​സ്റ്റി​ക്സി​ൽ മെ​ഡ​ൽനേട്ടമില്ലാ​തെ മ​ട​ങ്ങി.

ര​​ണ്ടാം മെ​​ഡ​​ൽ ഋ​​ഷി​​കാ​​ന്ത സിം​​ഗി​​ന്

ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം മെ​​ഡ​​ൽ പു​​രു​​ഷ 60 കി​​ലോ വെയ്റ്റ്‌ലി​​ഫ്റ്റിം​​ഗി​​ൽ ഋ​​ഷി​​കാ​​ന്ത സിം​​ഗ് ആ​​ണ് സമ്മാനിച്ചത്. ര​​ണ്ടു റൗ​​ണ്ടു​​ക​​ളി​​ലാ​​യി ആ​​കെ 264 കി​​ലോ​​ഗ്രാം ഭാ​​രം ഉ​​യ​​ർ​​ത്തി​​യാ​​ണ് ഋ​​ഷി​​കാ​​ന്ത വെ​​ള്ളി മെ​​ഡ​​ൽ നേ​​ടി​​യ​​ത്.
സ്നാ​​ച്ച് വി​​ഭാ​​ഗ​​ത്തി​​ൽ 121 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി ഗെ​​യിം​​സ് റി​​ക്കാാ​​ർ​​ഡ് തി​​രു​​ത്തി​​യ ഋ​​ഷി​​കാ​​ന്ത ക്ലീ​​ൻ ആ​​ൻ​​ഡ് ജെ​​ർ​​ക്കി​​ലെ വി​​ജ​​യ​​ക​​ര​​മാ​​യ ഏ​​ക ശ്ര​​മ​​ത്തി​​ൽ 143 കി​​ലോ​​ഗ്രാം ഭാ​​ര​​വും ഉ​​യ​​ർ​​ത്തി.

ജിം​​നാ​​സ്റ്റി​​ക്സ്: ഇ​​ന്ത്യ പു​​റ​​ത്ത്

വ​​നി​​ത​​ക​​ളു​​ടെ ആ​​ർ​​ട്ടി​​സ്റ്റി​​ക് ജിം​​നാ​​സ്റ്റി​​ക്സ് ടീം ​​ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് മെ​​ഡ​​ൽ ന​​ഷ്ടം. ഇ​​ന്ത്യ നാ​​ല് റൊ​​ട്ടേ​​ഷ​​നു​​ക​​ളും പൂ​​ർ​​ത്തി​​യാ​​ക്കി ആ​​കെ 123.000 സ്കോ​​ർ നേ​​ടി അ​​ഞ്ചാം സ്ഥാ​​ന​​ത്തെ​​ത്തി. വെ​​യി​​ൽ​​സ് 153.400 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​നം നേ​​ടി.

ത​​ന്‍റെ ര​​ണ്ട് വോ​​ൾ​​ട്ടു​​ക​​ളി​​ൽ നി​​ന്നാ​​യി 13.025 ശ​​രാ​​ശ​​രി സ്കോ​​ർ നേ​​ടി പ്ര​​തി​​ഷ്ഠ സ​​മ​​ന്ത ഇ​​ന്ത്യ​​ക്കാ​​യി മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. ത​​ന്‍റെ ര​​ണ്ട് ശ്ര​​മ​​ങ്ങ​​ളി​​ൽ​​നി​​ന്ന് പ്ര​​ണ​​തി നാ​​യ​​ക് 12.575 ശ​​രാ​​ശ​​രി പോ​​യി​​ന്‍റും നേ​​ടി.

ഭാ​​രോ​​ദ്വ​​ഹ​​നം, ബോ​​ക്സിം​​ഗ്, നീ​​ന്ത​​ൽ, ആ​​ർ​​ട്ടി​​സ്റ്റി​​ക് ജിം​​നാ​​സ്റ്റി​​ക്സ് എ​​ന്നീ മ​​ത്സ​​ര​​ങ്ങ​​ൾ തു​​ട​​രു​​ന്ന​​തി​​നൊ​​പ്പം ഇ​​ന്ത്യ അത്‌ലറ്റി​​ക്സി​​ലെ ത​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് തു​​ട​​ക്കം കു​​റി​​ക്കും.

Sports

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ്: സ്വ​​ർ​​ണ മെ​​ഡ​​ൽ പ്രതീക്ഷയില്‍ മീ​​രാ​​ബാ​​യ് ചാ​​നു​​ ഇന്നിറങ്ങും

ഗ്ലാ​​സ്ഗോ: 23-ാമ​​ത് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ അ​​ക്കൗ​​ണ്ട് തു​​റ​​ന്നു. പു​​രു​​ഷന്മാരുടെ ഹെ​​വി​​വെ​​യ്റ്റ് പാ​​രാ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗി​​ൽ ജ​​ണ്ഡു കു​​മാ​​ർ വെ​​ങ്ക​​ല മെ​​ഡ​​ൽ നേ​​ടി​​യാ​​ണ് ആ​​ദ്യ നേ​​ട്ടം ഇ​​ന്ത്യ​​ക്ക് സ​​മ്മാ​​നി​​ച്ച​​ത്.

ബൗ​​ൾ​​സി​​ൽ രൂ​​പ​​റാ​​ണി, പി​​ങ്കി സ​​ഖ്യം തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ൾ ബോ​​ക്സിം​​ഗി​​ൽ സ​​ച്ചി​​ൻ സി​​വാ​​ച്ച് ജ​​യ​​ത്തോ​​ടെ പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. അ​​തേ​​സ​​മ​​യം നീ​​ന്ത​​ലി​​ലും ബാ​​സ്ക​​റ്റ്ബോ​​ളി​​ലും ഇ​​ന്ത്യ​​ക്ക് നി​​രാ​​ശ​​യു​​ടെ ദി​​ന​​മാ​​യി മാ​​റി.

മൂ​​ന്നാം ദി​​നം നീ​​ന്ത​​ൽ, ബൗ​​ൾ​​സ്, ആ​​ർ​​ട്ടി​​സ്റ്റി​​ക് ജിം​​നാ​​സ്റ്റി​​ക്സ്, ബോ​​ക്സിം​​ഗ്, 3ഃ3 വീ​​ൽ​​ചെ​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ എ​​ന്നീ ഇ​​ന​​ങ്ങ​​ളി​​ലാ​​യി 14 താ​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി മ​​ത്സ​​ര​​രം​​ഗ​​ത്തി​​റ​​ങ്ങി​​യ​​ത്.

പോരാട്ടം ഇന്നലെ ഇടിക്കൂട്ടില്‍ ജയം

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് പു​​രു​​ഷന്മാരു​​ടെ 60 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ബോ​​ക്സ​​ർ സ​​ച്ചി​​ൻ സി​​വാ​​ച്ച് പ്രീ-​​ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. സ്കോ​​ട്ടി​​ഷ് ഇ​​വ​​ന്‍റ് ക്യാ​​ന്പ​​സി​​ൽ ന​​ട​​ന്ന ക​​ടു​​ത്ത പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ കാ​​ന​​ഡ​​യു​​ടെ കി​​യോ​​മ അ​​ൽ-​​അ​​ഹ്മ​​ദി​​യെ​​യാ​​ണ് താ​​രം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

26കാ​​ര​​നും മു​​ൻ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് യൂ​​ത്ത് ഗെ​​യിം​​സ് ചാ​​ന്പ്യ​​നു​​മാ​​യ താ​​രം മൂ​​ന്ന് റൗ​​ണ്ടി​​ലും പൊ​​രു​​തി 4-1 എ​​ന്ന സ്പ്ലി​​റ്റ് തീ​​രു​​മാ​​ന​​ത്തി​​ൽ വി​​ജ​​യം നേ​​ടി. തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം 4:45ന് ​​ന​​ട​​ക്കു​​ന്ന റൗ​​ണ്ട് 16ൽ ​​ഇം​​ഗ്ല​​ണ്ടി​​ന്‍റെ വി​​ൽ ഹെ​​വി​​റ്റി​​നെ സ​​ച്ചി​​ൻ നേ​​രി​​ടും.

രൂ​​പ റാ​​ണി- ടി​​ർ​​ക്കി

ഗ്രൂ​​പ്പ് ഘ​​ട്ട മ​​ത്സ​​ര​​ത്തി​​ൽ ടോം​​ഗ​​യെ ടൈ-​​ബ്രേ​​ക്ക​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ലോ​​ണ്‍ ബൗ​​ൾ​​സ് ജോ​​ഡി​​ക​​ളാ​​യ രൂ​​പ റാ​​ണി ടി​​ർ​​ക്കി​​യും പി​​ങ്കി സിം​​ഗും വി​​ജ​​യ​​ക്കു​​തി​​പ്പ് തു​​ട​​ർ​​ന്നു.

ഇ​​ന്ത്യ​​ൻ സ​​ഖ്യം ആ​​ദ്യ സെ​​റ്റ് 5-2ന് ​​സ്വ​​ന്ത​​മാ​​ക്കി​​യെ​​ങ്കി​​ലും ര​​ണ്ടാം സെ​​റ്റ് 4-6ന് ​​കൈ​​വി​​ട്ടു. ടൈ-​​ബ്രേ​​ക്ക​​റി​​ൽ സ​​മ്മ​​ർ​​ദ​​ത്തി​​നി​​ട​​യി​​ലും പി​​ങ്കി മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്ത​​തോ​​ടെ എ​​തി​​രാ​​ളി​​ക​​ൾ വീ​​ണു.

വ​​നി​​താ സ​​ഖ്യ​​ത്തി​​ന് സെ​​ക്്ഷ​​ണ​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം വി​​ജ​​യ​​മാ​​ണി​​ത്. നേ​​ര​​ത്തേ മാ​​ൾ​​ട്ട​​യെ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ സ​​ഖ്യം നി​​ല​​വി​​ൽ ഇം​​ഗ്ല​​ണ്ടി​​ന് പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും തോ​​ൽ​​വി അ​​റി​​യാ​​ത്ത ടീ​​മാ​​ണ് ഇം​​ഗ്ല​​ണ്ടും.

ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് ഒ​​രു ടീ​​മി​​ന് മാ​​ത്ര​​മേ സെ​​മി​​ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റാ​​ൻ ക​​ഴി​​യൂ എ​​ന്ന​​തി​​നാ​​ൽ ത​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന ഗ്രൂ​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ പ​​ര​​സ്പ​​രം ഏ​​റ്റു​​മു​​ട്ടു​​ന്ന ഇ​​ന്ത്യ​​യും ഇം​​ഗ്ല​​ണ്ടും ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​നാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്.

നീ​​ന്ത​​ൽ കു​​ള​​ത്തി​​ൽ നി​​രാ​​ശ

400 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ ഹീ​​റ്റ്സി​​ൽ മ​​ത്സ​​രി​​ച്ച ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ ദ​​ക്ഷ​​ൻ ശ​​ശി​​കു​​മാ​​റി​​നും (3:58.09 സെ​​ക്ക​​ൻ​​ഡ്) ആ​​ര്യ​​ൻ നെ​​ഹ്റ​​യ്ക്കും (4:00.26 സെ​​ക്ക​​ൻ​​ഡ്) നി​​രാ​​ശ. 27 താ​​ര​​ങ്ങ​​ൾ മാ​​റ്റു​​ര​​ച്ച​​തി​​ൽ ഇ​​രു​​വ​​രും യ​​ഥാ​​ക്ര​​മം 15, 16 സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ് ഫി​​നീ​​ഷ് ചെ​​യ്ത​​ത്. ഇ​​തോ​​ടെ ഇ​​രു​​വ​​ർ​​ക്കും ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടാ​​നാ​​യി​​ല്ല.

ബാസ്ക​​റ്റി​​ൽ വീണു

ഇ​​ന്ത്യ​​ൻ വ​​നി​​താ 3x3 വീ​​ൽ​​ചെ​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ടീം ​​ക​​ന​​ത്ത തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി. ഗ്രൂ​​പ്പ് ബി​​യി​​ൽ വെ​​യി​​ൽ​​സ് 16-1 സ്കോ​​റി​​ന് ഇ​​ന്ത്യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: ര​ണ്ടാം ദി​നം ഇ​ന്ത്യ​ക്ക് മു​ന്നേ​റ്റം

ഗ്ലാ​സ്ഗോ: സ്‌കോട്‌ലന്‍ഡി​​ലെ ഗ്ലാ​​സ്ഗോ​​യില്‍​​23-ാമ​ത് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ര​ണ്ടാം ദി​നം ഇ​ന്ത്യ​ക്ക് മു​ന്നേ​റ്റം. 18 ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ച്ച​പ്പോ​ൾ വി​ജ​യ​വും മി​ക​ച്ച പ്ര​ക​ട​ങ്ങ​ളും സം​തൃ​പ്തി​യും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കി.

മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന് ഇ​ടി​ക്കൂ​ട്ടി​ലാ​ണ് ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യു​ടെ ഭാ​രം. ല​വ് ലി​ന യ​ട​ക്കം ആ​റ് താ​ര​ങ്ങ​ൾ ബോ​ക്സിം​ഗ് റിം​ഗി​ൽ കൊ​ന്പു​കോ​ർ​ക്കും. ബൗ​ൾ​സി​ൽ രൂ​പ റാ​ണി ട​ർ​ക്കി​യും പി​ങ്കി സിം​ഗും പ്ര​തീ​ക്ഷ പ​ക​രു​ന്നു​ണ്ട്. ര​ണ്ടാം ദി​നം ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ കാ​ത്ത​ത് ഇ​വ​ർ:

ര​​ണ്ടാം ദി​​ന നേ​​ട്ടം

ശ്രീ​​ഹ​​രി സേ​​ഫ് സ്വിം​​ഗ്

ഗ്ലാ​​സ്ഗോ​​യി​​ൽ ന​​ട​​ക്കു​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് പു​​രു​​ഷന്മാരു​​ടെ 50 മീ​​റ്റ​​ർ ബാ​​ക്സ്ട്രോ​​ക്ക് ഹീ​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ശ്രീ​​ഹ​​രി ന​​ട​​രാ​​ജ് സെ​​മി​​ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി.

25കാ​​ര​​നാ​​യ താ​​രം ത​​ന്‍റെ ഹീ​​റ്റ്സി​​ൽ 25.52 സെ​​ക്ക​​ൻ​​ഡ് സ​​മ​​യം കു​​റി​​ച്ച് അ​​ഞ്ചാ​​മ​​തെ​​ത്തി. അ​​ഞ്ച് ഹീ​​റ്റ്സു​​ക​​ളി​​ലെ​​യും പ്ര​​ക​​ട​​നം പ​​രി​​ഗ​​ണി​​ച്ചു​​ള്ള പ​​ട്ടി​​ക​​യി​​ൽ ശ്രീ​​ഹ​​രി 14-ാം സ്ഥാ​​ന​​ത്താ​​ണ്.

ഗെ​​യിം​​സ് റി​​ക്കാ​​ർ​​ഡാ​​യ 24.45 സെ​​ക്ക​​ൻ​​ഡ് സ​​മ​​യ​​ത്തോ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ പീ​​റ്റ​​ർ കോ​​റ്റ്സീ ആ​​ദ്യ റൗ​​ണ്ടി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ ഫി​​നി​​ഷ് ചെ​​യ്തു.

ബു​​ഡി​​ഗി​​ന​​യും ഇ​​മാം അ​​ലി​​യും ഫൈ​​ന​​ലി​​ൽ

നേ​​ര​​ത്തേ ഇ​​ന്ത്യ​​യു​​ടെ ആ​​ർ.​​വി.​​വി.​​ബി.​​കെ. ബു​​ഡി​​ഗി​​ന​​യും ഇ​​മാം അ​​ലി​​യും പു​​രു​​ഷന്മാരുടെ 100 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ എ​​സ്13 വി​​ഭാ​​ഗം ഹീ​​റ്റ്സി​​ൽ മൂ​​ന്നാ​​മ​​തും എ​​ട്ടാ​​മ​​തു​​മാ​​യി ഫി​​നീ​​ഷ് ചെ​​യ്ത് ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യി​​രു​​ന്നു.

ബു​​ഡി​​ഗി​​ന 57.10 സെ​​ക്ക​​ൻ​​ഡി​​ലും സ​​ഹ​​താ​​രം അ​​ലി 1:05.32 സ​​മ​​യ​​ത്തി​​ലും മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. 56.57 സെ​​ക്ക​​ൻ​​ഡ് സ​​മ​​യ​​ത്തോ​​ടെസ്‌കോട്‌ലന്‍ഡി​​ന്‍റെ സ്റ്റീ​​ഫ​​ൻ ക്ലെ​​ഗ് ഒ​​ന്നാ​​മ​​തെ​​ത്തി.

അ​​ശോ​​ക് കു​​മാ​​ർ നാ​​ലാ​​മ​​ൻ

പാ​​രാ-​​പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് പു​​രു​​ഷന്മാരു​​ടെ ലൈറ്റ്‌വെയ്റ്റ്‌ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നീ​​ഷ് ചെ​​യ്ത് അ​​ശോ​​ക് കു​​മാ​​ർ. 200 കി​​ലോ​​ഗ്രാം ത​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് താ​​രം ന​​ട​​ത്തി​​യ​​ത്. സ​​ഹ​​താ​​ര​​മാ​​യ പ​​രം​​ജീ​​ത് കു​​മാ​​ർ 176 കി​​ലോ​​ഗ്രാം എ​​ന്ന മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തോ​​ടെ ആ​​റാം സ്ഥാ​​ന​​ത്ത്് ഫി​​നീ​​ഷ് ചെ​​യ്തു.

രൂ​പ റാ​ണിയും പി​ങ്കി​യും ഒ​ന്നാമത്‌

ബൗ​ൾ​സ് സെ​ക്്ഷ​ണ​ൽ പ്ലേ ഇ​ന​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​ത്തോ​ടെ ഇന്ത്യയുടെ രൂ​പ റാ​ണി ടി​ർ​ക്കി​യും പി​ങ്കി​യും ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാ​മ​തെ​ത്തി.

Sports

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്: ര​ണ്ടാം ദി​നം ഇ​ന്ത്യ സെ​റ്റ്!

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ര​ണ്ടാം ദി​നം ഇ​ന്ത്യ പ്ര​തീ​ക്ഷ​യു​ടെ മു​ന്നേ​റ്റപാ​ത തു​റ​ന്നു. നീ​ന്ത​ല്‍, പാ​രാ നീ​ന്ത​ല്‍, ബൗള്‍​സ്, ആ​ര്‍​ട്ടി​സ്റ്റി​ക് ജിം​നാ​സ്റ്റി​ക്‌​സ്, ബോ​ക്‌​സിം​ഗ്, പാ​രാ പ​വ​ര്‍​ലി​ഫ്റ്റിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി 18 ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ മാ​റ്റു​ര​ച്ചു.

മെ​ഡ​ല്‍ പ്ര​തീ​ക്ഷ ഉ​യ​ര്‍​ത്തി പു​രു​ഷ​ന്മാ​രു​ടെ 50 മീ​റ്റ​ര്‍ ബാ​ക്‌​സ്‌​ട്രോ​ക്ക് ഹീ​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ ശ്രീ​ഹ​രി ന​ട​രാ​ജ് സെ​മി​ഫൈ​ന​ലി​ല്‍ ഇ​ടം​നേ​ടി. 25കാ​ര​നാ​യ താ​രം ത​ന്‍റെ ഹീ​റ്റ്‌​സി​ല്‍ 25.52 സെ​ക്ക​ന്‍​ഡ് സ​മ​യം കു​റി​ച്ച് അ​ഞ്ചാ​മ​തെ​ത്തി.

ആ​ര്‍.​വി.​വി.​ബി.​കെ. ബു​ഡി​ഗി​ന​യും ഇ​മാം അ​ലി​യും പു​രു​ഷ​ന്മാ​രു​ടെ 100 മീ​റ്റ​ര്‍ ഫ്രീ​സ്‌​റ്റൈ​ല്‍ എ​സ്13 വി​ഭാ​ഗം ഹീ​റ്റ്‌​സി​ല്‍ മൂ​ന്നാ​മ​തും എ​ട്ടാ​മ​തു​മാ​യി ഫി​നീ​ഷ് ചെ​യ്ത് ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

പാ​രാ പ​വ​ര്‍​ലി​ഫ്റ്റിം​ഗ് പു​രു​ഷ​ന്മാ​രു​ടെ ലൈ​റ്റ്‌​വെ​യ്റ്റ് വി​ഭാ​ഗം ഫൈ​ന​ലി​ല്‍ ത​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് (200 കി​ലോ​ഗ്രാം) അ​ശോ​ക് കു​മാ​ര്‍ നാ​ലാം സ്ഥാ​ന​ത്ത് ഫി​നീ​ഷ് ചെ​യ്ത​പ്പോ​ള്‍ സ​ഹ​താ​രം പ​രം​ജീ​ത് കു​മാ​ര്‍ 176 കി​ലോ​ഗ്രാം പ്ര​ക​ട​ന​ത്തോ​ടെ ആ​റാം സ്ഥാ​നം നേ​ടി.

ഇ​ടി​ക്കൂ​ട്ടി​ല്‍ പ്ര​തീ​ക്ഷ

മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന് വ​മ്പ​ന്‍ പ്ര​തീ​ക്ഷ​യാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. ഗെ​യിം​സ് തു​ട​ങ്ങും മു​മ്പേ ആ​ദ്യ മെ​ഡ​ല്‍ ഉ​റ​പ്പി​ച്ച ല​വ്‌​ലി​ന ബോ​ര്‍​ഗോ​ഹെ​യ്ന്‍ ബോ​ക്‌​സിം​ഗ് റിം​ഗി​ല്‍ ക​യ​റും. അ​ങ്കു​ഷ്, ആ​ദി​ത്യ പ്ര​താ​പ് സിം​ഗ്, പ​ര്‍​വീ​ന്‍ ഹൂ​ഡ, അ​രു​ന്ധ​തി ചൗ​ധ​രി, സ​ച്ചി​ന്‍ സി​വാ​ച്ച് എ​ന്നി​വ​രും ഇ​ടി​ക്കൂ​ട്ടി​ല്‍ മാ​റ്റു​ര​യ്ക്കും. 3x3 ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ വ​നി​താ വീ​ല്‍​ചെ​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ വെ​യി​ല്‍​സി​നെ നേ​രി​ടും. ബൗ​ള്‍​സ്, ജിം​നാ​സ്റ്റി​ക്, നീ​ന്ത​ല്‍ ഇ​ന​ങ്ങ​ളി​ലും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ പേ​രാ​ട്ട​ത്തി​ന​റ​ങ്ങും.

 

Sports

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ന് ഗ്ലാ​സ്കോ​യി​ൽ തു​ട​ക്കം

ഗ്ലാ​സ്ഗോ: ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ന് സ്‌കോട്‌ലന്‍ഡി​ലെ ഗ്ലാ​സ്കോ​യി​ൽ തു​ട​ക്കം. ആ​ദ്യ ദി​നം ലവ്‌ലിന​യി​ലൂ​ടെ (ബോ​ക്സിം​ഗ്) മ​ത്സ​ര​ത്തി​നി​റ​ങ്ങും മു​ന്പ് ഇ​ന്ത്യ ആ​ദ്യ മെ​ഡ​ൽ ഉ​റ​പ്പി​ച്ചു.

രൂ​പ റാ​ണി ടി​ർ​ക്കി​യും പി​ങ്കി​യും ചേ​ർ​ന്ന് ബൗ​ൾ​സി​ൽ വി​ജ​യ​ത്തി​ന്‍റെ മ​ധു​ര​വും ന​ൽ​കി.

ഇ​ന്ന് വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​യു​ടെ പു​രു​ഷ- വ​നി​താ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും.
അ​ഞ്ച് മ​ല​യാ​ളി​ക​ള​ട​ക്കം 126 അം​ഗ ഇ​ന്ത്യ​ൻ സം​ഘ​മാ​ണ് കോ​മ​ണ്‍ വെ​ൽ​ത്ത് ഗെ​യിം​സി​നി​റ​ങ്ങു​ന്ന​ത്.

ആദ്യ ജയം ബൗള്‍സില്‍

ഗ്ലാ​​സ്ഗോ: ബൗ​​ൾ​​സ് വ​​നി​​താ ജോ​​ഡി​​ക​​ളു​​ടെ സെ​​ക്്ഷ​​ണ​​ൽ പ്ലേ ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ത്തി​​ന് ജ​​യം. ഉ​​ദ്ഘാ​​ട​​ന ദി​​നം ന​​ട​​ന്ന ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ത​​ന്നെ ഗ്രൂ​​പ്പ് ബി​​യി​​ൽ മാ​​ൾ​​ട്ട​​യെ ടൈ​​ബ്രേ​​ക്ക​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ ജ​​യം നേ​​ടി.

ക​​ഴി​​ഞ്ഞ ത​​വ​​ണ വ​​നി​​താ ഫോ​​ർ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണം നേ​​ടി ച​​രി​​ത്രം കു​​റി​​ച്ച ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ അം​​ഗ​​ങ്ങ​​ളാ​​യ രൂ​​പ റാ​​ണി ടി​​ർ​​ക്കി​​യും പി​​ങ്കി​​യു​​മാ​​ണ് ജ​​യം കു​​റി​​ച്ച​​ത്. മാ​​ൾ​​ട്ട​​യു​​ടെ റെ​​ബേ​​ക്ക ലൂ​​യി​​സ്, കോ​​ണി-​​ലീ​​ഹ് സ​​ഖ്യ​​ത്തെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.ഗ്രൂ​​പ്പ് ബി​​യി​​ൽ ഇം​​ഗ്ല​​ണ്ട് ഒ​​ന്നാമതാ​​ണ്. ഇ​​ന്ത്യ ര​​ണ്ടാം സ്ഥാ​​ന​​ത്തും.

ഇ​​ന്ത്യ​​ക്ക് ആ​​ദ്യ മെ​​ഡ​​ൽ

ഗ്ലാ​​സ്ഗോ: ഗ്ലാ​​സ്ഗോ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​ന​​ച​​ട​​ങ്ങ് ഇ​​ന്ന​​ലെ ന​​ട​​ക്കും മു​​ന്പേ ഇ​​ന്ത്യ​​ക്ക് ആ​​ദ്യ മെ​​ഡ​​ൽ. ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​വാ​​യ ലവ്‌ലിന ബോ​​ർ​​ഗോ​​ഹെ​​യ്ൻ ആ​​ണ് ബോ​​ക്സിം​​ഗ് റിം​​ഗി​​ൽ ഇ​​റ​​ങ്ങു​​ന്ന​​തി​​ന് മു​​ന്പേ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മെ​​ഡ​​ൽ ഉ​​റ​​പ്പാ​​ക്കി​​യ​​ത്.

വ​​നി​​ത​​ക​​ളു​​ടെ 75 കി​​ലോ​​ഗ്രാം മി​​ഡി​​ൽ​​വെ​​യ്റ്റ് വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ലവ്‌ലിനയ്ക്ക് നേ​​രി​​ട്ട് സെ​​മി​​ഫൈ​​ന​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​ത്. കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ബോ​​ക്സിം​​ഗ് നി​​യ​​മ​​മ​​നു​​സ​​രി​​ച്ച് സെ​​മി​​ഫൈ​​ന​​ലി​​ൽ തോ​​ൽ​​ക്കു​​ന്ന ര​​ണ്ട് താ​​ര​​ങ്ങ​​ൾ​​ക്കും വെ​​ങ്ക​​ല മെ​​ഡ​​ൽ ല​​ഭി​​ക്കും. അ​​തി​​നാ​​ൽ സെ​​മി​​യി​​ലെ​​ത്തി​​യ​​തോ​​ടെ ലവ്‌ലിനയ്ക്ക് വെ​​ങ്ക​​ല മെ​​ഡ​​ൽ ഉ​​റ​​പ്പാ​​യി​​ക്ക​​ഴി​​ഞ്ഞു.

വ​​നി​​ത​​ക​​ളു​​ടെ 75 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ആ​​കെ അ​​ഞ്ച് മ​​ത്സ​​രാ​​ർ​​ഥി​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്.

ഒ​​ന്നാം സീ​​ഡാ​​യ ലവ്‌ലിന ബോ​​ർ​​ഗോ​​ഹെ​​യ്ൻ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്ന് താ​​ര​​ങ്ങ​​ൾ​​ക്ക് നേ​​രി​​ട്ട് സെ​​മി ഫൈ​​ന​​ ലി​​ലേ​​ക്ക് ‘ബൈ’ ​​ല​​ഭി​​ച്ചു. ബാ​​ക്കി​​യു​​ള്ള ര​​ണ്ട് താ​​ര​​ങ്ങ​​ൾ ത​​മ്മി​​ൽ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ മ​​ത്സ​​രം ക​​ളി​​ക്കും.

സെ​​മി ഫൈ​​ന​​ലി​​ൽ ജൂ​​ലൈ 31നാ​​ണ് ലവ്‌ലിന​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. ഫി​​ജി താ​​രം ടി.​​കെ.​​ബി.​​പി. താ​​ഫാ​​കി​​യാ​​ണ് ലവ്‌ലിനയു​​ടെ എ​​തി​​രാ​​ളി. ഈ ​​മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യി​​ച്ചാ​​ൽ താ​​ര​​ത്തി​​ന് സ്വ​​ർ​​ണ മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങാം. തോ​​റ്റാ​​ലും വെ​​ങ്ക​​ല മെ​​ഡ​​ലു​​മാ​​യി മ​​ട​​ങ്ങാം.

Sports

ഗ്ലാ​​സ്ഗോ: ഇ​​ന്ത്യ ആ​​ദ്യമെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ചു

ഗ്ലാ​​സ്ഗോ: ഇ​​രു​​പ​​ത്തി​​മൂ​​ന്നാ​​മ​​ത് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ന് സ്കോ​​ട്‌ല​​ൻ​​ഡി​​ലെ ഗ്ലാ​​സ്ഗോയി​​ൽ വ​​ർ​​ണാ​​ഭ​​മാ​​യ തു​​ട​​ക്കം.

ഒൗ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങ് ഇ​​ന്ന​​ലെ രാ​​ത്രി ​​സ്കോ​​ട്ടി​​ഷ് ഇ​​വ​​ന്‍റ് കാന്പസി​​ലെ ഓ​​വോ ദ ​​ഹൈ​​ഡ്രോ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്നു. ഉ​​ദ്ഘാ​​ട​​ന​​ച​​ട​​ങ്ങി​​ൽ മീ​​ര​​ഭാ​​യി​​യും ല​​വ് ലി​​ന ബൊ​​ർ​​ഗൊ​​ഹി​​നും ചേ​​ർ​​ന്ന് ഇ​​ന്ത്യ​​ൻ പ​​താ​​ക വ​​ഹി​​ച്ചു. ഗെ​​യിം​​സി​​ലെ ആ​​ദ്യദി​​നം ത​​ന്നെ ഇ​​ന്ത്യ​​ക്ക് മ​​ധു​​രദി​​നം.

ഉ​​ദ്ഘാ​​ട​​ന​​ച​​ട​​ങ്ങ് ന​​ട​​ക്കും മു​​ന്പേ ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​വാ​​യ ല​​വ്‌ല‌‌‌ി​​ന ബോ​​ർ​​ഗോ​​ഹെ​​യ്നി​​ലൂ​​ടെ (ബോ​​ക്സിം​​ഗ്) ഇ​​ന്ത്യ ആ​​ദ്യ മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ചു. ബൗ​​ൾ​​സ് വ​​നി​​താ ജോ​​ഡി​​ക​​ളു​​ടെ സെ​​‌ക‌്ഷ​​ണ​​ൽ പ്ലേ ​​ഇ​​ന​​ത്തി​​ൽ ഗ്രൂ​​പ്പ് ബി​​യി​​ൽ മാ​​ൾ​​ട്ട​​യെ ടൈ​​ബ്രേ​​ക്ക​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ​​യു​​ടെ രൂ​​പ റാ​​ണി ടി​​ർ​​ക്കി​​യും പി​​ങ്കി​​യും ര​​ണ്ടാം മ​​ധു​​രം സ​​മ്മാ​​നി​​ച്ചു.

ഓ​​ഗ​​സ്റ്റ് ര​​ണ്ട് വ​​രെ ന​​ട​​ക്കു​​ന്ന പോരാ​​ട്ട​​ങ്ങ​​ൾ​​ക്കാ​​യി 13 ഇ​​ന​​ങ്ങ​​ളി​​ലാ​​യി അ​​ഞ്ച് മ​​ല​​യാ​​ളി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 126 കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്കാ​​യി മാ​​റ്റു​​ര​​യ്ക്കും (77 പു​​രു​​ഷ താ​​ര​​ങ്ങ​​ളും 48 വ​​നി​​താ താ​​ര​​ങ്ങ​​ളും).

2022ൽ ​​ബെ​​ർ​​മിം​​ഗ്ഹാ​​മി​​ൽ ന​​ട​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ 22 സ്വ​​ർ​​ണ​​വും 16 വെ​​ള്ളി​​യും 23 വെ​​ങ്ക​​ല മെ​​ഡ​​ലു​​ക​​ളു​​മാ​​യി ഇ​​ന്ത്യ നാ​​ലാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ആ​​കെ 61 മെ​​ഡ​​ലു​​ക​​ൾ.

അ​​തേ​​സ​​മ​​യം, ബെ​​ർ​​മിം​​ഗ്ഹാ​​മി​​ൽ 19 കാ​​യി​​ക ഇ​​ന​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ 10 ഇ​​ന​​ങ്ങ​​ളേ​​യു​​ള്ളൂ. ഷൂ​​ട്ടിം​​ഗ്, ബാ​​ഡ്മി​​ന്‍റ​​ണ്‍, ക്രി​​ക്ക​​റ്റ് തു​​ട​​ങ്ങി ഇ​​ന്ത്യ മെ​​ഡ​​ലു​​ക​​ൾ വാ​​രി​​ക്കൂ​​ട്ടി​​യ ഇ​​ന​​ങ്ങ​​ൾ ഇ​​ത്ത​​വ​​ണ ഇ​​ല്ലാ​​ത്ത​​ത് ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​ണ്.

Sports

കോമൺവെൽത്ത് ഗെയിംസിന് ഇന്നു തുടക്കം

ഗ്ലാ​​​സ്ഗോ: ഇ​​രു​​പ​​ത്തി​​മൂ​​ന്നാ​​മ​​ത് കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ന് സ്കോ​​​ട്‌​​​ല​​​ൻ​​​ഡി​​​ലെ ഗ്ലാ​​​സ്ഗോ​​​യി​​​ൽ ഇ​​​ന്നു തു​​​ട​​​ക്കം. 74 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി മൂ​​വാ​​യി​​ര​​ത്തി​​ലേ​​റെ കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കും. ഏ​​ഴു വേ​​ദി​​ക​​ളി​​ലാ​​യി 215 മെ​​ഡ​​ൽ പോ​​രാ​​ട്ട​​ങ്ങ​​ളാ​​ണു​​ണ്ടാ​​വു​​ക. ഗ്ലാ​​സ്ഗോ​​യി​​ലെ സ്കോ​​ട്ടി​​ഷ് ഇ​​വ​​ന്‍റ് കാം​​പ​​സി​​ലെ ഓവോ ദ ​​ഹൈ​​ഡ്രോ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങു​​ക​​ൾ.

ഓ​​ഗ​​സ്റ്റ് ര​​ണ്ടു​​വ​​രെ നീ​​ളു​​ന്ന ഗെ​​യിം​​സി​​ന് 126 താ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ശ​​​ക്ത​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​രു​​​ങ്ങി​​​യാ​​​ണ് ഇ​​​ന്ത്യ എ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​ത്‌​​​ല​​​റ്റി​​​ക്സ്, ബോ​​​ക്സിം​​​ഗ്, ഭാ​​​രോ​​​ദ്വ​​​ഹ​​​നം എ​​​ന്നി​​​വ​​​യാ​​​ണ് കൂ​​​ടു​​​ത​​​ൽ മെ​​​ഡ​​​ൽ​​​പ്ര​​​തീ​​​ക്ഷ​​​യു​​​ള്ള ഇ​​​ന​​​ങ്ങ​​​ൾ. ഇ​​​ന്ത്യ​​​യ്ക്ക് ഉ​​​റ​​​ച്ച മെ​​​ഡ​​​ൽ പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഹോ​​​ക്കി, ബാ​​​ഡ്മി​​​ന്‍റ​​​ൺ, ട്വ​​​ന്‍റി20 ക്രി​​​ക്ക​​​റ്റ്, ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ്, ഗു​​​സ്തി എ​​​ന്നി​​​വ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

ക​​​ഴി​​​ഞ്ഞ ഗെ​​​യിം​​​സി​​​ൽ ഇ​​​ന്ത്യ നാ​​​ലാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു. 22 സ്വ​​​ർ​​​ണ​​​വും 16 വെ​​ള്ളി​​യും 23 വെ​​ങ്ക​​ല​​വു​​മ​​ട​​ക്കം 61 മെ​​​ഡ​​​ലു​​​ക​​​ൾ.

മ​​​ല​​​യാ​​​ളി ലോം​​​ഗ്ജം​​​പ് താ​​​രം എം. ​​​ശ്രീ​​​ശ​​​ങ്ക​​​ർ മി​​​ക​​​ച്ച ഫോ​​​മി​​​ലാ​​​ണ്. 8.41 മീ​​​റ്റ​​​റാ​​​ണ് ശ്രീ​​​ശ​​​ങ്ക​​​റി​​​ന്‍റെ മി​​​ക​​​ച്ച ദൂ​​​രം. ഈ ​​​സീ​​​സ​​​ണി​​​ൽ ദേ​​​ശീ​​​യ റി​​​ക്കാ​​​ർ​​​ഡ് ഭേ​​​ദി​​​ച്ച ഹൈ​​​ജം​​​പ​​​ർ സ​​​ർ​​​വേ​​​ശ് കു​​​രാ​​​രെ​​​യി​​​ലാ​​​ണ് മ​​​റ്റൊ​​​രു പ്ര​​​തീ​​​ക്ഷ. ജാ​​​വ​​​ലി​​​ൻ ത്രോ​​​യി​​​ൽ മു​​​ൻ ലോ​​​ക​​​ചാ​​​മ്പ്യ​​​ൻ നീ​​​ര​​​ജ് ചോ​​​പ്ര​​​യ്ക്ക് ക​​​ടു​​​ത്ത മ​​​ത്സ​​​രം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രും. ശ്രീ​​​ല​​​ങ്ക​​​യു​​​ടെ രു​​​മേ​​​ഷ് ത​​​രം​​​ഗ​​​യാ​​​ണ് പ്ര​​​ധാ​​​ന ഭീ​​​ഷ​​​ണി.

ബോ​​​ക്സിം​​​ഗി​​​ൽ ജാ​​​സ്മി​​​ൻ ലം​​​ബോ​​​റി​​​യ, ലൗ​​​ലി​​​ന ബൊ​​​ർ​​​ഗോ​​​ഹി​​​ൻ, സ​​​ച്ചി​​​ൻ സി​​​വാ​​​ച്ച്, ഭാ​​​രോ​​​ദ്വ​​​ഹ​​​ന​​​ത്തി​​​ൽ മീ​​​രാ​​​ഭാ​​​യ് ചാ​​​നു എ​​​ന്നി​​​വ​​​രി​​​ലും ഇ​​​ന്ത്യ​​​ക്ക് പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ട്.​​അ​​ൻ​​സ ബാ​​ബു (അ​​ത്‌​​ല​​റ്റി​​ക്സ്), സ​​ജ​​ൻ പ്ര​​കാ​​ശ് (നീ​​ന്ത​​ൽ), കെ.​​പി. സ്വാ​​തി​​ഷ് (ആ​​ർ​​ട്ടി​​സ്റ്റി​​ക് ജിം​​നാ​​സ്റ്റി​​ക്സ്), മു​​ഹ​​മ്മ​​ദ് ബാ​​സി​​ൽ (പാ​​രാ അ​​ത്‌​​ല​​റ്റി​​ക്സ്) എ​​ന്നി​​വ​​രാ​​ണ് ശ്രീ​​ശ​​ങ്ക​​റി​​നു പു​​റ​​മെ ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ മ​​ല​​യാ​​ളി​​ക​​ൾ.

Latest News

Corehub Up