x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ല്‍​വീ​ര്‍ സിം​ഗി​നു ച​രി​ത്ര മെ​ഡ​ല്‍

വെബ്ഡെസ്ക്
Published: July 30, 2026 12:30 AM IST | Updated: July 30, 2026 12:30 AM IST

ഗു​ല്‍​വീ​ര്‍ സിം​ഗ്

ഗ്ലാ​സ്‌​ഗോ: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്കു ച​രി​ത്ര മെ​ഡ​ല്‍. പു​രു​ഷ​ന്മാ​രു​ടെ 10,000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ഗു​ല്‍​വീ​ര്‍ സിം​ഗ് വെ​ള്ളി സ്വ​ന്ത​മാ​ക്കി. മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും മ​റി​ക​ട​ന്നാ​യി​രു​ന്നു ഗു​ല്‍​വീ​റി​ന്‍റെ ച​രി​ത്ര​നേ​ട്ടം.

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ പു​രു​ഷ വി​ഭാ​ഗം 10,000 മീ​റ്റ​റി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ല്‍ നേ​ട്ട​മാ​ണ്. 27:49.78 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ന്നാ​ണ് ഗു​ല്‍​വീ​ര്‍ സിം​ഗ് വെ​ള്ളി മെ​ഡ​ല്‍ ക​ഴു​ത്തി​ല്‍ അ​ണി​ഞ്ഞ​ത്. 16 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ക്ക് 10,000 മീ​റ്റ​റി​ല്‍ മെ​ഡ​ല്‍ ല​ഭി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ഓ​സ്‌​ട്രേ​ലി​യ​യു​ടെ കെ​യ് റോ​ബി​ന്‍​സ​ണി​നാ​ണ് സ്വ​ര്‍​ണം. 27:48.93 സെ​ക്ക​ന്‍​ഡി​ല്‍ റോ​ബി​ന്‍​സ​ണ്‍ 10,000 മീ​റ്റ​ര്‍ ഓ​ട്ടം പൂ​ര്‍​ത്തി​യാ​ക്കി. ഓ​സീ​സ് താ​ര​ത്തി​നു ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​യ​ശേ​ഷ​മാ​ണ് ഗു​ല്‍​വീ​ര്‍ വെ​ള്ളി​യി​ല്‍ ഒ​തു​ങ്ങി​യ​ത്. ഡേ​വി​ഡ് മു​ള്ളാ​ര്‍​ക്കി (27:50.28) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

 

K-Rail Survey

ഹ​ര്‍​ജി​ന്ദ​റി​നു വെ​ള്ളി

വ​നി​ത​ക​ളു​ടെ 69 കി​ലോ​ഗ്രാം വി​ഭാ​ഗം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​യി ഹ​ര്‍​ജി​ന്ദ​ര്‍ കൗ​ര്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി. സ്‌​നാ​ച്ചി​ല്‍ 101ഉം ​ക്ലീ​ന്‍ ആ​ന്‍​ഡ് ജെ​ര്‍​ക്കി​ല്‍ 126ഉം ​ഉ​ള്‍​പ്പെ​ടെ ആ​കെ 227 കി​ലോ​ഗ്രാം ഉ​യ​ര്‍​ത്തി​യാ​ണ് ഹ​ര്‍​ജി​ന്ദ​ര്‍ കൗ​ര്‍ വെ​ള്ളി നേ​ടി​യ​ത്.

കാ​ന​ഡ​യു​ടെ ഷാ​ര്‍​ല​റ്റ് സി​മോ​നോ​യ്ക്കാ​ണ് (240) സ്വ​ര്‍​ണം. ഗെ​യിം​സ് റി​ക്കാ​ര്‍​ഡ് കു​റി​ച്ചാ​ണ് ക​നേ​ഡി​യ​ന്‍ താ​രം സ്വ​ര്‍​ണ​മ​ണി​ഞ്ഞ​ത്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഹേ​മാ​ന്‍ (218) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

2022 ബി​ര്‍​മിം​ഗ്ഹാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ 71 കി​ലോ​ഗ്രാ​മി​ല്‍ മ​ത്സ​രി​ച്ച ഹ​ര്‍​ജി​ന്ദ​ര്‍ കൗ​ര്‍ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.

Tags : GulvirSingh HistoryMedal CommenWealth Glasgow Sports

Recent News

Corehub Up