x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: ര​ണ്ടാം ദി​നം ഇ​ന്ത്യ​ക്ക് മു​ന്നേ​റ്റം

വെബ്ഡെസ്ക്
Published: July 25, 2026 03:45 AM IST | Updated: July 25, 2026 03:45 AM IST

പാ​​രാ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ്: അ​​ശോ​​ക് കു​​മാ​​ർ (ഇടത്), പ​​രം​​ജീ​​ത് കു​​മാ​​ർ.

ഗ്ലാ​സ്ഗോ: സ്‌കോട്‌ലന്‍ഡി​​ലെ ഗ്ലാ​​സ്ഗോ​​യില്‍​​23-ാമ​ത് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ര​ണ്ടാം ദി​നം ഇ​ന്ത്യ​ക്ക് മു​ന്നേ​റ്റം. 18 ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ച്ച​പ്പോ​ൾ വി​ജ​യ​വും മി​ക​ച്ച പ്ര​ക​ട​ങ്ങ​ളും സം​തൃ​പ്തി​യും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കി.

മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന് ഇ​ടി​ക്കൂ​ട്ടി​ലാ​ണ് ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യു​ടെ ഭാ​രം. ല​വ് ലി​ന യ​ട​ക്കം ആ​റ് താ​ര​ങ്ങ​ൾ ബോ​ക്സിം​ഗ് റിം​ഗി​ൽ കൊ​ന്പു​കോ​ർ​ക്കും. ബൗ​ൾ​സി​ൽ രൂ​പ റാ​ണി ട​ർ​ക്കി​യും പി​ങ്കി സിം​ഗും പ്ര​തീ​ക്ഷ പ​ക​രു​ന്നു​ണ്ട്. ര​ണ്ടാം ദി​നം ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ കാ​ത്ത​ത് ഇ​വ​ർ:

ര​​ണ്ടാം ദി​​ന നേ​​ട്ടം

ശ്രീ​​ഹ​​രി സേ​​ഫ് സ്വിം​​ഗ്

ഗ്ലാ​​സ്ഗോ​​യി​​ൽ ന​​ട​​ക്കു​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് പു​​രു​​ഷന്മാരു​​ടെ 50 മീ​​റ്റ​​ർ ബാ​​ക്സ്ട്രോ​​ക്ക് ഹീ​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ശ്രീ​​ഹ​​രി ന​​ട​​രാ​​ജ് സെ​​മി​​ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി.

25കാ​​ര​​നാ​​യ താ​​രം ത​​ന്‍റെ ഹീ​​റ്റ്സി​​ൽ 25.52 സെ​​ക്ക​​ൻ​​ഡ് സ​​മ​​യം കു​​റി​​ച്ച് അ​​ഞ്ചാ​​മ​​തെ​​ത്തി. അ​​ഞ്ച് ഹീ​​റ്റ്സു​​ക​​ളി​​ലെ​​യും പ്ര​​ക​​ട​​നം പ​​രി​​ഗ​​ണി​​ച്ചു​​ള്ള പ​​ട്ടി​​ക​​യി​​ൽ ശ്രീ​​ഹ​​രി 14-ാം സ്ഥാ​​ന​​ത്താ​​ണ്.

ഗെ​​യിം​​സ് റി​​ക്കാ​​ർ​​ഡാ​​യ 24.45 സെ​​ക്ക​​ൻ​​ഡ് സ​​മ​​യ​​ത്തോ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ പീ​​റ്റ​​ർ കോ​​റ്റ്സീ ആ​​ദ്യ റൗ​​ണ്ടി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ ഫി​​നി​​ഷ് ചെ​​യ്തു.

ബു​​ഡി​​ഗി​​ന​​യും ഇ​​മാം അ​​ലി​​യും ഫൈ​​ന​​ലി​​ൽ

നേ​​ര​​ത്തേ ഇ​​ന്ത്യ​​യു​​ടെ ആ​​ർ.​​വി.​​വി.​​ബി.​​കെ. ബു​​ഡി​​ഗി​​ന​​യും ഇ​​മാം അ​​ലി​​യും പു​​രു​​ഷന്മാരുടെ 100 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ എ​​സ്13 വി​​ഭാ​​ഗം ഹീ​​റ്റ്സി​​ൽ മൂ​​ന്നാ​​മ​​തും എ​​ട്ടാ​​മ​​തു​​മാ​​യി ഫി​​നീ​​ഷ് ചെ​​യ്ത് ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യി​​രു​​ന്നു.

ബു​​ഡി​​ഗി​​ന 57.10 സെ​​ക്ക​​ൻ​​ഡി​​ലും സ​​ഹ​​താ​​രം അ​​ലി 1:05.32 സ​​മ​​യ​​ത്തി​​ലും മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. 56.57 സെ​​ക്ക​​ൻ​​ഡ് സ​​മ​​യ​​ത്തോ​​ടെസ്‌കോട്‌ലന്‍ഡി​​ന്‍റെ സ്റ്റീ​​ഫ​​ൻ ക്ലെ​​ഗ് ഒ​​ന്നാ​​മ​​തെ​​ത്തി.

അ​​ശോ​​ക് കു​​മാ​​ർ നാ​​ലാ​​മ​​ൻ

പാ​​രാ-​​പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് പു​​രു​​ഷന്മാരു​​ടെ ലൈറ്റ്‌വെയ്റ്റ്‌ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നീ​​ഷ് ചെ​​യ്ത് അ​​ശോ​​ക് കു​​മാ​​ർ. 200 കി​​ലോ​​ഗ്രാം ത​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് താ​​രം ന​​ട​​ത്തി​​യ​​ത്. സ​​ഹ​​താ​​ര​​മാ​​യ പ​​രം​​ജീ​​ത് കു​​മാ​​ർ 176 കി​​ലോ​​ഗ്രാം എ​​ന്ന മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തോ​​ടെ ആ​​റാം സ്ഥാ​​ന​​ത്ത്് ഫി​​നീ​​ഷ് ചെ​​യ്തു.

രൂ​പ റാ​ണിയും പി​ങ്കി​യും ഒ​ന്നാമത്‌

ബൗ​ൾ​സ് സെ​ക്്ഷ​ണ​ൽ പ്ലേ ഇ​ന​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​ത്തോ​ടെ ഇന്ത്യയുടെ രൂ​പ റാ​ണി ടി​ർ​ക്കി​യും പി​ങ്കി​യും ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാ​മ​തെ​ത്തി.

പ്രതീക്ഷയുടെ മൂന്നാം ദിനം

മെ​​ഡ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ

ജിം​​നാ​​സ്റ്റി​​ക്സ്- വ​​നി​​താ ടീം ​​ഫൈ​​ന​​ൽ- 2:30 പി​​എം

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ

ബോ​​ക്സിം​​ഗ്: 3:30 പി​​എം: പ​​ർ​​വീ​​ൻ ഹൂ​​ഡ, അ​​രു​​ന്ധ​​തി ചൗ​​ധ​​രി, സ​​ച്ചി​​ൻ സി​​വാ​​ച്ച് എ​​ന്നി​​വ​​ർ ആ​​ദ്യ റൗ​​ണ്ടി​​ൽ മ​​ത്സ​​രി​​ക്കും.

10:30 പി​​എം: ലവ്‌ലിന ബോ​​ർ​​ഗോ​​ഹെ​​യ്ൻ, അ​​ങ്കു​​ഷ് എ​​ന്നി​​വ​​ർ ആ​​ദ്യ റൗ​​ണ്ടി​​ലും, ആ​​ദി​​ത്യ പ്ര​​താ​​പ് സിം​​ഗ് ര​​ണ്ടാം റൗ​​ണ്ടി​​ലും മ​​ത്സ​​രി​​ക്കും.

ബൗ​​ൾ​​സ്: പു​​രു​​ഷ സിം​​ഗി​​ൾ​​സ് സെ​​ക്്ഷ​​ണ​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പു​​തു​​ൽ സോ​​നോ​​വാ​​ളും വ​​നി​​താ പെ​​യേ​​ഴ്സ് സെ​​ക്്ഷ​​ണ​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പി​​ങ്കി സിം​​ഗും രൂ​​പ റാ​​ണി ടി​​ർ​​ക്കി​​യും മാ​​റ്റു​​ര​​യ്ക്കും.

3x3 ബാ​​സ്ക​​റ്റ്ബോ​​ൾ: 5 പി​​എം: വ​​നി​​താ വീ​​ൽ​​ചെ​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ- വെ​​യി​​ൽ​​സി​​നെ നേ​​രി​​ടും.

നീ​​ന്ത​​ൽ: 4 പി​​എം: പു​​രു​​ഷന്മാരുടെ 400 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ ഹീ​​റ്റ്സി​​ൽ ദ​​ക്ഷ​​ൻ ശ​​ശി​​കു​​മാ​​ർ മ​​ത്സ​​രി​​ക്കും. (ഫൈ​​ന​​ൽ 11:30 പി​​എം- യോ​​ഗ്യ​​ത നേ​​ടി​​യാ​​ൽ).

4.15 പി​​എം: പു​​രു​​ഷന്മാരുടെ എ​​സ്14 200 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ ഹീ​​റ്റ്സി​​ൽ ചൈ​​ത​​ന്യ വി​​ശ്വാ​​സ് കു​​ൽ​​ക്ക​​ർ​​ണി മ​​ത്സ​​രി​​ക്കും (ഫൈ​​ന​​ൽ 12:45 പി​​എം- യോ​​ഗ്യ​​ത നേ​​ടി​​യാ​​ൽ).

12.20 എ​​എം: പു​​രു​​ഷന്മാരുടെ 50 മീ​​റ്റ​​ർ ബാ​​ക്ക്സ്ട്രോ​​ക്ക് ഫൈ​​ന​​ലി​​ൽ ശ്രീ​​ഹ​​രി ന​​ട​​രാ​​ജ് (യോ​​ഗ്യ​​ത നേ​​ടി​​യാ​​ൽ) മ​​ത്സ​​രി​​ക്കും.

K-Rail Survey

ഇ​​ന്ത്യ​​ക്ക് വീ​​ണ്ടും തി​​രി​​ച്ച​​ടി; ജൂ​​ഡോ താ​​ര​​ത്തി​​ന് വി​​ല​​ക്ക്

ഗ്ലാ​​സ്ഗോ: ഗ്ലാ​​സ്ഗോ​​യി​​ൽ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ന് നി​​രാ​​ശ പ​​ക​​ർ​​ന്ന് വീ​​ണ്ടും ഉ​​ത്തേ​​ജ​​ക​​മ​​രു​​ന്ന് വി​​വാ​​ദം. വ​​നി​​ത​​ക​​ളു​​ടെ 78 കി​​ലോ ഗ്രാം ​​ജൂ​​ഡോ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ ഉ​​റ​​ച്ച മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്ന തൂ​​ലി​​ക മ​​ന്നി​​ന് ദേ​​ശീ​​യ ഉ​​ത്തേ​​ജ​​ക വി​​രു​​ദ്ധ ഏ​​ജ​​ൻ​​സി (നാ​​ഡ) ഗെ​​യിം​​സി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ൽ​​നി​​ന്ന് താ​​ത്കാ​​ലി​​ക വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി.

ഉ​​ത്തേ​​ജ​​ക​​മ​​രു​​ന്ന് വി​​രു​​ദ്ധ ച​​ട്ടം ലം​​ഘി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് തൂ​​ലി​​ക മ​​ന്നി​​നെ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കാ​​ൻ നാ​​ഡ നി​​ർ​​ദേ​​ശി​​ച്ചു. 2022 ബ​​ർ​​മിം​​ഗ്ഹാം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ 78 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി വെ​​ള്ളി മെ​​ഡ​​ൽ നേ​​ടി​​യ താ​​ര​​മാ​​ണ് തൂ​​ലി​​ക.

മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ല്ലാ​​ത്ത സ​​മ​​യ​​ങ്ങ​​ളി​​ലും താ​​ര​​ങ്ങ​​ൾ ത​​ങ്ങ​​ൾ എ​​വി​​ടെ​​യാ​​ണു​​ള്ള​​തെ​​ന്ന വി​​വ​​ര​​ങ്ങ​​ൾ ഉ​​ത്തേ​​ജ​​ക​​മ​​രു​​ന്ന് വി​​രു​​ദ്ധ ഏ​​ജ​​ൻ​​സി​​യെ മു​​ൻ​​കൂ​​ട്ടി കൃ​​ത്യ​​മാ​​യി അ​​റി​​യി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ബ​​ന്ധി​​ത ച​​ട്ട​​മു​​ണ്ട്. ക​​ഴി​​ഞ്ഞ 12 മാ​​സ​​ത്തി​​നി​​ടെ മൂ​​ന്ന് ത​​വ​​ണ​​യാ​​ണ് തൂ​​ലി​​ക ഈ ​​വി​​വ​​ര​​ങ്ങ​​ൾ കൈ​​മാ​​റു​​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തി​​യ​​ത്. ഇ​​തേ​​തു​​ട​​ർ​​ന്നാ​​ണ് നാ​​ഡ താ​​ര​​ത്തി​​ന് വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തിയത്.

Tags : CommonwealthGames India Sports Glasgow

Recent News

Corehub Up