x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ പ്ര​സ​വ​ത്തി​ലെ മൂ​വ​ർ​സം​ഘ​ത്തി​ന് ഒ​ന്നി​ച്ചു മെ​ഡ​ൽ

വെബ്ഡെസ്ക്
Published: September 16, 2026 01:28 AM IST | Updated: September 16, 2026 01:28 AM IST

വൈ​ഭ​വ് വി​നോ​ദ്, വൈ​ഷ്ണ​വ് വി​നോ​ദ്, കെ.​വി. വൃ​ന്ദ​മോ​ൾ

കോ​ട്ട​യം: ഒ​റ്റ പ്ര​സ​വ​ത്തി​ൽ ഒ​ന്നി​ച്ചു​പി​റ​ന്ന മൂ​വ​ർ സം​ഘ​ത്തി​നു സം​സ്ഥാ​ന ത​യ്ക്വാ​ണ്ടോ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​ച്ചു മെ​ഡ​ൽ നേ​ട്ടം. ഒ​രാ​ൾ സ്വ​ർ​ണ മെ​ഡ​ലോ​ടെ ദേ​ശീ​യ മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി.

മ​റ്റു ര​ണ്ടു​പേ​ർ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. കോ​ട്ട​യം എം.​ഡി. സെ​മി​നാ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വൈ​ഭ​വ് വി​നോ​ദ്, വൈ​ഷ്ണ​വ് വി​നോ​ദ്, കെ.​വി. വൃ​ന്ദ​മോ​ൾ എ​ന്നി​വ​രാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. വൈ​ഷ്ണ് സ്വ​ർ​ണം നേ​ടി ദേ​ശീ​യ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി. ജ​മ്മു-​കാ​ഷ്മീ​രി​ലാ​ണ് ദേ​ശീ​യ മ​ത്സ​രം.

കോ​ട്ട​യം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ത​യ്ക്വാ​ണ്ടോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. ഒ​ന്നി​ച്ചു ജ​നി​ച്ച​വ​ർ ഒ​രേ മ​ത്സ​ര​യി​ന​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ സ്വ​ർ​ണം നേ​ടി​യെ​ന്ന അ​പൂ​ർ​വ റി​ക്കാ​ർ​ഡ് ഇ​വ​ർ അ​ന്നു സ്വ​ന്ത​മാ​ക്കി.

ക​ടു​വാ​ക്കു​ളം കു​ന്നേ​ൽ​താ​ഴെ പി.​കെ. വി​നോ​ദ്- ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ മൂ​വ​രും ദ്രോ​ണാ​സ് ഫി​റ്റ് ആ​ൻ​ഡ് ഫൈ​റ്റ് ക്ല​ബി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ക്ല​ബി​ലെ മാ​സ്റ്റ​ർ സു​ധീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. ശ​രീ​ര​ഭാ​രം അ​ടി​സ്ഥാ​ന​മാ​ക്കി ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലാ​യാ​ണ് മൂ​വ​രും മ​ത്സ​രി​ക്കു​ന്ന​ത്.

അ​ച്ഛ​ൻ വി​നോ​ദ് കു​മാ​ർ ക​ടു​വാ​ക്കു​ളം ക​വ​ല​യി​ൽ ന​ട​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​നം ഇ​തി​ന​കം ത​ന്നെ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. താ​ഴി​ല്ലാ സ്റ്റോ​ഴ്സ് എ​ന്ന പേ​രും സോ​ഡാ നാ​ര​ങ്ങാ​വെ​ള്ള​വു​മാ​ണ് ക​ട​യ്ക്കു പ്ര​ശ​സ്തി നേ​ടി​ക്കൊ​ടു​ത്ത​ത്. മോ​ഷ്ടാ​ക്ക​ൾ പ​ല​വ​ട്ടം ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് ക​ട​യു​ടെ പേ​ര് താ​ഴി​ല്ലാ സ്റ്റോ​ഴ്സ് എ​ന്നാ​ക്കി ഇ​വ​ർ കൗ​തു​ക​മു​യ​ർ​ത്തി​യ​ത്.

Tags : Medals Triplets SingleDelivery Sports Deepika

Recent News

Corehub Up