x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം; വീ​ണ്ടും അ​ഭ്യൂ​ഹ​ങ്ങ​ൾ

സ​നു സി​റി​യ​ക്
Published: September 16, 2026 12:52 AM IST | Updated: September 16, 2026 12:52 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​നം അ​വ​സാ​നി​ച്ച് 33 ദി​വ​സം പി​ന്നി​ട്ടി​ട്ടും ഔ​ദ്യോ​ഗി​ക​മാ​യി പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള രാ​ഷ്‌​ട്ര​പ​തി​യു​ടെ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഊ​ഹാ​പോ​ഹ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ വീ​ണ്ടും കൊ​ണ്ടു​വ​രു​ന്ന​തി​ന് പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​യാ​ണ് പ്ര​തി​പ​ക്ഷം ഇ​തി​നെ കാ​ണു​ന്ന​ത്. കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ചി​ല സൂ​ച​ന​ക​ൾ നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 11ന് ​ന​വ​രാ​ത്രി ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ് പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. കി​ര​ൺ റി​ജി​ജു​വി​ന്‍റെ ഓ​ഫീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ ഇ​ക്കാ​ര്യ​മ​റി​യി​ച്ച് ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ ഖാ​ർ​ഗെ​യു​ടെ ഓ​ഫീ​സ് ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം ഇ​പ്പോ​ൾ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നെ പൂ​ർ​ണ​മാ​യും എ​തി​ർ​ക്കു​മെ​ന്ന നി​ല​പാ​ടാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്. കൂ​ടാ​തെ ഏ​തൊ​രു തീ​രു​മാ​ന​ത്തി​നു മു​മ്പും സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് അ​ജ​ണ്ട വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് കോ​ൺ​ഗ്ര​സ് ക​ത്തെ​ഴു​തി​യി​രു​ന്നു.

Tags : Special session Parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up