x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ്; പ​ര​മാ​വ​ധി 300 രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കൂ​വെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

വെബ്ഡെസ്ക്
Published: September 16, 2026 12:15 AM IST | Updated: September 16, 2026 12:15 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: 2,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് ചാ​ർ​ജ് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ.

സാ​ധാ​ര​ണ​ക്കാ​ർ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് യാ​തൊ​രു​വി​ധ ചാ​ർ​ജും ഈ​ടാ​ക്കി​ല്ലെ​ന്നും ചി​ല പ്ര​ത്യേ​ക വ്യാ​പാ​രി​ക​ളി​ൽ​നി​ന്നു മാ​ത്ര​മാ​ണ് ഈ ​തു​ക ഈ​ടാ​ക്കു​ക​യെ​ന്നും ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ വ്യാ​പാ​രി​ക​ൾ​ക്കു ന​ട​ത്തു​ന്ന 96 ശ​ത​മാ​നം ഇ​ട​പാ​ടു​ക​ളെ​യും പു​തി​യ മാ​റ്റം ബാ​ധി​ക്കി​ല്ല.

വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് ബാ​ങ്കു​ക​ളോ പേ​മെ​ന്‍റ് സേ​വ​ന​ദാ​താ​ക്ക​ളോ ഈ​ടാ​ക്കു​ന്ന മ​ർ​ച്ച​ന്‍റ് ഡി​സ്കൗ​ണ്ട് റേ​റ്റ് (എം​​ഡി​​ആ​​ർ) ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ ഉ​യ​ർ​ന്ന എ​തി​ർ​പ്പു​ക​ളെ​ത്തു​ട​ർ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.

പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ​​ക്ക് വ്യാ​​പാ​​രി​​ക​​ളി​​ൽ​​നി​​ന്ന് ബാ​​ങ്ക് അ​​ല്ലെ​​ങ്കി​​ൽ പേ​​മെ​​ന്‍റ് സേ​​വ​​ന​​ദാ​​താ​​വ് ചാ​​ർ​​ജ് ഈ​​ടാ​​ക്കു​​ന്ന മ​​ർ​​ച്ച​​ന്‍റ് ഡി​​സ്‌​​കൗ​​ണ്ട് റേ​​റ്റ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നു​​ള്ള വി​​ജ്ഞാ​​പ​​നം ധ​​ന​​മ​​ന്ത്രാ​​ല​​യം ക​​ഴി​​ഞ്ഞ​ദി​​വ​​സ​​മാ​​ണു പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത​​നു​​സ​​രി​​ച്ച് 2000 രൂ​​പ​​യ്ക്കു​​മു​​ക​​ളി​​ലു​​ള്ള വ്യ​​ക്തി​​ക​​ളി​​ൽ​​നി​​ന്ന് വ്യാ​​പാ​​രി​​ക​​ൾ​​ക്കു​​ള്ള ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് (പി2​​എം) 0.4 ശ​​ത​​മാ​​ന​​മാ​​ണ് സ​​ർ​​ക്കാ​​ർ എം​​ഡി​​ആ​​ർ ഈ​​ടാ​​ക്കു​​ന്ന​​ത്. 75,000 രൂ​​പ​​യോ അ​​തി​​നു​മു​​ക​​ളി​​ലോ ഉ​​ള്ള ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യു​​ള്ള പ​​ണ​​മി​​ട​​മാ​​ടി​​ന് 300 രൂ​​പ​​യെ​​ന്ന എം​​ഡി​​ആ​​ർ പ​​രി​​ധി​​യും വ​​ച്ചി​​ട്ടു​​ണ്ട്.

അ​​തേ​​സ​​മ​​യം എം​​ഡി​​ആ​​റി​​ൽ​​നി​​ന്ന് തെ​​രു​​വ് ക​​ച്ച​​വ​​ട​​ക്കാ​​രു​​ൾ​​പ്പെ​​ടെ​​യു​​ള്ള ചെ​​റു​​കി​​ട​​വ്യാ​​പാ​​രി​​ക​​ളെ ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നും കേ​​ന്ദ്രം അ​​റി​​യി​​ച്ചു. പ്ര​​ത്യേ​​ക യു​​പി​​ഐ സം​​വി​​ധാ​​ന​​മാ​​യ പി2​​പി​​എം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ചെ​​റു​​കി​​ട ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്ക് യു​​പി​​ഐ ക്യൂ​​ആ​​ർ കോ​​ഡു​​ക​​ൾ വ​​ഴി പ്ര​​തി​​മാ​​സം ഒ​​രു ല​​ക്ഷം രൂ​​പ വ​​രെ സ്വീ​​ക​​രി​​ക്കാം. ഈ ​​പ​​ണ​​ത്തി​​ൽ​​നി​​ന്ന് എം​​ഡി​​ആ​​ർ ഈ​​ടാ​​ക്കി​​ല്ല.

എം​​ഡി​​ആ​​ർ ചാ​​ർ​​ജു​​ക​​ൾ വ്യാ​​പാ​​രി​​ക​​ളി​​ൽ​​നി​​ന്ന് ഈ​​ടാ​​ക്കു​​മ്പോ​​ൾ ഈ ​​തു​​ക ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ൽ​​നി​​ന്ന് ഈ​​ടാ​​ക്ക​​രു​​തെ​​ന്ന് ബാ​​ങ്കു​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും കേ​​ന്ദ്രം വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ലൂ​​ടെ അ​​റി​​യി​​ച്ചു.

Tags : UPITransactions Government ServiceCharges Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up