Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UPITransactions

യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് നീ​ട്ടി​യേ​ക്കും

മും​​ബൈ: രാ​​ജ്യ​​ത്ത് ഏ​​റെ ജ​​ന​​പ്രി​​യ​​മാ​​യ യൂ​​ണി​​ഫൈ​​ഡ് പേ​​യ്മെ​​ന്‍റ് ഇ​​ന്‍റ​​ർ​​ഫേ​​സ് (യു​​പി​​ഐ) വ​​ഴി​​യു​​ള്ള വ​​ലി​​യ ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് വ്യാ​​പാ​​രി​​ക​​ളി​​ൽ​​നി​​ന്ന് ചാ​​ർ​​ജ് ഈ​​ടാ​​ക്കാ​​നു​​ള്ള (എം​​ഡി​​ആ​​ർ) തീ​​രു​​മാ​​നം ന​​ട​​പ്പാ​​ക്കു​​ന്ന​​ത് ഏ​​താ​​നും മാ​​സ​​ങ്ങ​​ളി​​ലേ​​ക്ക് നീ​​ട്ടി​​വ​​യ്ക്കാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്.

വ്യാ​​പാ​​രി​​ക​​ളു​​ടെ ശ​​ക്ത​​മാ​​യ എ​​തി​​ർ​​പ്പും വ​​രാ​​നി​​രി​​ക്കു​​ന്ന ഉ​​ത്സ​​വ സീ​​സ​​ണും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ന​​ട​​പ​​ടി വൈ​​കി​​ക്കാ​​ൻ റെഗു​​ലേ​​റ്റ​​റി അ​​ധി​​കൃ​​ത​​രും വ്യ​​വ​​സാ​​യ പ​​ങ്കാ​​ളി​​ക​​ളും ത​​മ്മി​​ൽ ച​​ർ​​ച്ച ന​​ട​​ത്തു​​ന്ന​​തെ​​ന്ന് ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ‌

ക​​ഴി​​ഞ്ഞ ആ​​റു വ​​ർ​​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി സൗ​​ജ​​ന്യ​​മാ​​യി തു​​ട​​രു​​ന്ന യു​​പി​​ഐ പേ​​യ്മെ​​ന്‍റു​​ക​​ൾ​​ക്ക് ഫീ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് ക​​ഴി​​ഞ്ഞ മാ​​സ​​മാ​​ണ് പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യ​​ത്. 2000 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലു​​ള്ള വാ​​ണി​​ജ്യ ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് വ്യാ​​പാ​​രി​​ക​​ൾ 0.4 ശ​​ത​​മാ​​നം ചാ​​ർ​​ജ് ന​​ൽ​​ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു നി​​ർ​​ദേ​​ശം. എ​​ന്നാ​​ൽ, ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ൾ, റീ​​ട്ടെ​​യ്‌​​ല​​ർ​​മാ​​ർ, വ​​ൻ​​കി​​ട ബ്രോ​​ക്കിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​ർ ഇ​​തി​​നെ​​തി​​രേ രം​​ഗ​​ത്തെ​​ത്തി. ഫീ​​സ് ഈ​​ടാ​​ക്കു​​ന്ന​​ത് ഉ​​ട​​ൻ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​ത്തി​​യാ​​ൽ ഉ​​ത്സ​​വ സീ​​സ​​ണി​​ലെ വ്യാ​​പാ​​ര​​ത്തെ​​യും ഉ​​പ​​ഭോ​​ക്തൃ ഇ​​ട​​പാ​​ടു​​ക​​ളെ​​യും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്നാ​​ണ് വ്യ​​പാ​​രി​​ക​​ളു​​ടെ ആ​​ശ​​ങ്ക.

പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത് നീ​​ട്ടി​​വ​​യ്ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച അ​​ന്തി​​മ തീ​​രു​​മാ​​നം എ​​ൻ​​പി​​സി​​ഐ വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ കൈ​​ക്കൊ​​ള്ളു​​മെ​​ന്നാ​​ണ് സൂ​​ച​​ന. സാ​​ങ്കേ​​തി​​ക സം​​വി​​ധാ​​ന​​ങ്ങ​​ൾ പ​​രി​​ഷ്ക​​രി​​ക്കു​​ന്ന​​തി​​നും ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് അ​​ധി​​ക സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത വ​​രാ​​തി​​രി​​ക്കാ​​നും പേ​​യ്മെ​​ന്‍റ് ക​​ന്പ​​നി​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ സ​​മ​​യം ആ​​വ​​ശ്യ​​മാ​​ണെ​​ന്ന​​തും പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. അ​​ടു​​ത്ത വ​​ർ​​ഷം ജ​​നു​​വ​​രി മു​​ത​​ൽ മാ​​ത്ര​​മേ ഈ ​​ഫീ​​സ് പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ള്ളൂ എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, ഫീ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​ത് വൈ​​കി​​യേ​​ക്കു​​മെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ പേ​​ടി​​എം, മൊ​​ബി​​ക്വി​​ക്, പൈ​​ൻ ലാ​​ബ്സ് തു​​ട​​ങ്ങി​​യ ഫി​​ൻ​​ടെ​​ക് ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ളി​​ൽ വി​​പ​​ണി​​യി​​ൽ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി.

National

യുപിഐ ഇടപാടുകൾക്ക് ഫീസ്: എതിർത്ത് സിപിഎം

ന്യൂ​ഡ​ൽ​ഹി: യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് നി​കു​തി ചു​മ​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തിരേ ശ​ക്ത​മാ​യ എ​തി​ർ​പ്പ​റി​യി​ച്ച് സി​പി​എം.

എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​വും സൗ​ജ​ന്യ​വും സാ​ർ​വ​ത്രി​ക​വുമാ​യ ഒ​രു ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​മാ​യി യു​പി​ഐ തു​ട​ര​ണ​മെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മ​ഭേ​ദ​​ഗ​തി ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യെ​ന്ന ബാ​ന​റി​നു കീ​ഴി​ൽ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ളും യു​പി​ഐ​യും ഊ​ർ​ജി​ത​മാ​യി പ്രോ​ത്സാ​ഹി​പ്പി​ച്ച​ത് മോ​ദി സ​ർ​ക്കാ​രാ​യി​രു​ന്നു​വെ​ന്നു സി​പി​എം ചൂ​ണ്ടി​ക്കാ​ട്ടി.

സാ​ധാ​ര​ണ പൗ​ര​ന്മാ​ർ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​നു​ള്ള ഒ​രു മാ​ർ​ഗ​മാ​യി ഇ​തി​നെ സ്വീ​ക​രി​ച്ച​തി​നു ശേ​ഷം യു​പി​ഐ​യെ വ​രു​മാ​ന മാ​ർ​ഗ​മാ​ക്കി മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു സി​പി​എം കു​റ്റ​പ്പെ​ടു​ത്തി. യു​പി​ഐ സൗ​ജ​ന്യ​മാ​യി തു​ട​രു​മെ​ന്ന് സ​ർ​ക്കാ​ർ എ​പ്പോ​ഴും ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ ഇ​ത് വി​ശ്വാ​സ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും പോളി​റ്റ്ബ്യൂ​റോ പ​റ​ഞ്ഞു.

യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഈ​ടാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​ഭേ​ദ​​ഗ​തി ക​ഴി​ഞ്ഞ ദി​വ​സം ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up