x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം

വെബ് ഡെസ്‌ക്
Published: September 15, 2026 10:41 PM IST | Updated: September 15, 2026 10:53 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: പാ​ലാ പു​ലി​യ​ന്നൂ​രി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. കൃ​ഷ്‌​ണ വി​ലാ​സം സു​ധീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് അ​പ​ക​ടം. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു സം​ഭ​വം. എ​സി​യി​ൽ​നി​ന്നു​ള്ള ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​സ​മ​യം വീ​ട്ടി​ൽ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​രു​നി​ല വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​ക​ൾ​നി​ല​യി​ലെ താ​മ​സ​ക്കാ​ർ സു​ധീ​ഷി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സു​ധീ​ഷ് സ്ഥ​ല​ത്തെ​ത്തി വീ​ട് തു​റ​ക്കു​മ്പോ​ഴേ​ക്കും മ​റ്റ് മു​റി​ക​ളി​ലേ​ക്കും തീ​പ​ട​ർ​ന്നി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തീ ​കെ​ടു​ത്തി. അ​പ​ക​ട​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട‌​മു​ണ്ടാ​യ​താ​യി വീ​ട്ടു​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു.

Tags : Palai Kottayam FireAndRescue NewsUpdate Headlines

Recent News

Corehub Up