പാലാ: പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (65), മകൻ അമൽ പി. ആനന്ദ് (30) എന്നിവരാണ് മരണിച്ചത്. പ്രേമാനന്ദന്റെ ഭാര്യ ആശുപത്രിയിൽ പോയി മടങ്ങി വന്നപ്പോഴാണ് രണ്ടുപേരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
മരിച്ച അമൽ പി. ആനന്ദ് ഏറെ നാളായി കിടപ്പ് രോഗിയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.