ബോബി ചെമ്മണൂര്‍
കോട്ടയം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടയം പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്നു രാവിലെ 10.30 ന് പ്രശസ്ത സിനിമാതാരം സ്വാസിക ഉദ്ഘാടനം നിര്‍വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ മുഖ്യാതിഥിയാകും. ഡയമണ്ട് ആദ്യവില്പന നിഷ ജോസ് (സോഷ്യല്‍ വര്‍ക്കര്‍), ഗോള്‍ഡ് ആദ്യവില്പന മായ രാഹുല്‍ (ആക്ടിംഗ് ചെയര്‍പേഴ്സണ്‍) എന്നിവര്‍ നിര്‍വഹിക്കും.
ജോസിന് ബിനോ (വാര്‍ഡ് കൗണ്‍സിലര്‍), വി.സി. ജോസഫ് (ജനറല്‍ സെക്രട്ടറി, കെവിവിഇഎസ്, പാലാ), ലിബി ഏബ്രഹാം (ഗോള്‍ഡ് അസോസിയേഷന്, പാലാ), സി.പി. അനില്‍ (ജിഎം, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), എം.ജെ. ജോജി (പിആര്‍ഒ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) എന്നിവർ പ്രസംഗിക്കും.
ചടങ്ങില്‍ നിര്‍ധനരായ രോഗികള്‍ക്കു ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം വിതരണം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണു ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തുന്നവരില്നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കും. പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്കു ബംപര്‍ സമ്മാനമായ കിയ സെല്‍ടോസ് കാര്‍ സ്വന്തമാക്കാം. പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപമാണു ഷോറൂം പ്രവര്‍ത്തിക്കുന്നത്.
Tags : Bobby Chemmanur Jewellers is Palai