x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​ൻ‌ മ​രി​ച്ചു; മ​രു​മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്‌ക്
Published: September 23, 2026 09:29 PM IST | Updated: September 23, 2026 09:29 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: കോ​ട്ട​യം പാ​ലാ​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വ​യോ​ധി​ക​ൻ മ​രി​ച്ചു. കൊ​ഴു​വ​നാ​ൽ ഉ​റു​മ്പി​ക്കു​ന്നേ​ൽ സു​കു​മാ​ര​ൻ (76) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​യി​രു​ന്നു സു​കു​മാ​ര​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബ​ന്ധു​ക്ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും സു​കു​മാ​ര​ൻ മ​രി​ച്ചു. വ​യോ​ധി​ക​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ ദു​രൂ​ഹ​ത ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് സു​കു​മാ​ര​ന്‍റെ മ​രു​മ​ക​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ട​മു​ള സ്വ​ദേ​ശി അ​ഖി​ൽ ആ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Tags : Palai Kottayam Death NewsUpdate Headlines

Recent News

Corehub Up