ആസ്റ്റര്‍ മെഡിസിറ്റി
കൊച്ചി: ആസ്റ്റര്‍ മെഡിസിറ്റിക്കായി 10 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി കമ്മിഷന് ചെയ്ത് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍. കൂടുതല്‍ സുസ്ഥിരവും ഊര്‍ജക്ഷമവുമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനായി ഓയിസ്റ്റര്‍ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണു പദ്ധതി ഒരുക്കുന്നത്.
ഓയിസ്റ്റര്‍ റിന്യൂവബിള്‍ വികസിപ്പിച്ച ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍ പ്രൊജക്ട് കാസര്‍ഗോഡ് ഹൊസ്ദുര്‍ഗില്‍ അമ്പലത്തറയിലും സമീപ ഗ്രാമങ്ങളിലുമാണു സ്ഥിതി ചെയ്യുന്നത്.
ആസ്റ്റര്‍ മെഡ്സിറ്റിയുടെ 24 മണിക്കൂറുമുള്ള ഊര്‍ജ ആവശ്യങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റാന്‍ ഇതു സഹായിക്കും. പ്രതിവര്‍ഷം 1.6 മുതല്‍ 1.75 കോടി വരെ യൂണിറ്റ് ഹരിതോര്‍ജം ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ചെലവിട്ടത് 3.87 കോടി രൂപയാണ്.
Tags : AsterDMQualityCare Launches SolarPowerProject Business