x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തകരാര്‍ കണ്ടെത്തിയാല്‍ സൗജന്യ എല്‍പിജി സിലിണ്ടര്‍; സീറോ കാ ദം പദ്ധതിയുമായി ബിപിസിഎല്‍

വെബ്ഡെസ്ക്
Published: September 23, 2026 10:54 PM IST | Updated: September 23, 2026 10:55 PM IST

ബി​​പി​​സി​​എ​​ല്‍

കൊ​​ച്ചി: വി​​ത​​ര​​ണ​​സ​​മ​​യ​​ത്ത് യ​​ഥാ​​ര്‍ഥ ത​​ക​​രാ​​ര്‍ ക​​ണ്ടെ​​ത്തു​​ന്ന ഭാ​​ര​​ത് ഗ്യാ​​സ് സി​​ലി​​ണ്ട​​റു​​ക​​ള്‍ സൗ​​ജ​​ന്യ​​മാ​​യി റീ​​ഫി​​ല്‍ ചെ​​യ്യു​​ന്ന പ​​ദ്ധ​​തി പ്ര​​ഖ്യാ​​പി​​ച്ച് പ്ര​​മു​​ഖ പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ​​ക്ക​​മ്പ​​നി​​യാ​​യ ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം കോ​​ര്‍പ​​റേ​​ഷ​​ന്‍ ലി​​മി​​റ്റ​​ഡ് (ബി​​പി​​സി​​എ​​ല്‍).

ബോ​​ട്ടി​​ലിം​​ഗ് പ്ലാ​​ന്‍റു​​ക​​ളി​​ല്‍നി​​ന്നു ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളു​​ടെ പ​​ക്ക​​ലെ​​ത്തു​​ന്ന​​തു​​വ​​രെ ഭാ​​ര​​ത് ഗ്യാ​​സ് എ​​ല്‍പി​​ജി സി​​ലി​​ണ്ട​​റു​​ക​​ള്‍ക്ക് ഗു​​ണ​​മേ​​ന്മ​​യും അ​​ധി​​ക സു​​ര​​ക്ഷ​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ന​​ട​​പ​​ടി.

ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം ന​​ഗ​​ര​​ത്തി​​ല്‍ ആ​​രം​​ഭി​​ക്കു​​ന്ന പ​​ദ്ധ​​തി വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​പു​​ലീ​​ക​​രി​​ക്കു​​മെ​​ന്നും ബി​​പി​​സി​​എ​​ല്‍ അ​​റി​​യി​​ച്ചു. സി​​ലി​​ണ്ട​​ര്‍ വി​​ത​​ര​​ണ സേ​​വ​​ന​​ങ്ങ​​ളെ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ക​​യാ​​ണ് സീ​​റോ കാ ​​ദം എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന പ​​ദ്ധ​​തി​​യി​​ലൂ​​ടെ ബി​​പി​​സി​​എ​​ല്‍ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ത​​ക​​രാ​​ര്‍ സം​​ഭ​​വി​​ച്ച സി​​ലി​​ണ്ട​​റു​​ക​​ള്‍ക്കു പ​​ക​​രം, മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ക്ക​​നു​​സൃ​​ത​​മാ​​യാ​​ണ് പു​​തി​​യ​​ത് അ​​നു​​വ​​ദി​​ച്ചു ന​​ല്‍കു​​ക. നാ​​ഷ​​ണ​​ല്‍ അ​​ക്ര​​ഡി​​റ്റേ​​ഷ​​ന്‍ ബോ​​ര്‍ഡി​​ന്‍റെ (എ​​ന്‍എ​​ബി​​സി​​ബി) അം​​ഗീ​​കാ​​ര​​ത്തോ​​ടെ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന സ്വ​​ത​​ന്ത്ര ഏ​​ജ​​ന്‍സി​​ക​​ളു​​ടെ ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​ന​​യ്ക്ക് പു​​റ​​മെ സാ​​ങ്കേ​​തി​​ക​​വി​​ദ്യ, പ​​രി​​പാ​​ല​​നം, സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​ക​​ള്‍ എ​​ന്നി​​വ​​യും പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കും.

പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മ​​ത​​യും ഉ​​പ​​ഭോ​​ക്തൃ സു​​ര​​ക്ഷ​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നൊ​​പ്പം ഉ​​യ​​ര്‍ന്ന ഗു​​ണ​​മേ​​ന്മ​​യു​​ള്ള സി​​ലി​​ണ്ട​​റു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ബി​​പി​​സി​​എ​​ല്ലി​​ന്‍റെ പ്ര​​തി​​ബ​​ദ്ധ​​ത​​യു​​മാ​​ണ് പ​​ദ്ധ​​തി​​യി​​ലൂ​​ടെ പ്ര​​തി​​ഫ​​ലി​​ക്കു​​ന്ന​​തെ​​ന്ന് ബി​​പി​​സി​​എ​​ല്‍ എ​​ല്‍പി​​ജി വി​​ഭാ​​ഗം ബി​​സി​​ന​​സ് ഹെ​​ഡ് ടി.​​വി. പാ​​ണ്ഡ്യ​​ന്‍ പ​​റ​​ഞ്ഞു.

Tags : FreeLPGCylinder BPCL Launches ZeroKadam Scheme Business

Recent News

Corehub Up