രാജഗിരി എൻജിനിയറിംഗ് കോളജ്
കൊച്ചി: കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ നേതൃസമ്മേളനം നാളെ കൊച്ചി രാജഗിരി എൻജിനിയറിംഗ് കോളജില്‍ നടക്കും.
രാവിലെ 10.30ന് മാനേജര്‍മാരുടെ സമ്മേളനം. തുടര്‍ന്ന് അസോസിയേഷന്റെ 2026-27 അക്കാദമിക വര്‍ഷ പ്രവര്‍ത്തനത്തിന്റെയും കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി രൂപം നല്‍കിയിരിക്കുന്ന ‘വിഷന്‍ 2037’ന്റെയും ഉദ്ഘാടനം മന്ത്രി റോജി എം. ജോണ്‍ നിര്‍വഹിക്കും.
അസോസിയേഷന് പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഫാ. ആന്റണി വി. അറയ്ക്കല്‍ മുഖ്യപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തും.
ഉന്നതവിദ്യാഭ്യാസമേഖലയിലെ ആഗോള കാഴ്ചപ്പാടുകള്‍, സ്വയംഭരണ കോളജുകളുടെ പ്രശ്നങ്ങള്‍, കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസമേഖല നേരിടുന്ന വിവിധ പ്രതിസന്ധികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഫാ. റോയി ഏബ്രഹാം പഴയപറമ്പില്‍, ഫാ. ജോണ്‍ പാലിയക്കര, ഫാ. ജോസ് കണ്ണമ്പുഴ, ഫാ. റോയി വടക്കന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഫാ. ജയിംസ് ചെല്ലങ്കോട്ട്, ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഫാ. ഡേവിഡ് നെറ്റിക്കാടന്, ഫാ. എ.ആര്. ജോണ്‍, ഫാ. ആന്റോ ചുങ്കത്ത്, ഫാ. ജയിംസ് ജോണ്‍ മംഗലത്ത്, ഫാ. പോള്‍ പറത്താഴം, ഫാ. ബെഞ്ചമിന്‍ പള്ളിയാടിയില്‍, ഫാ. ബിജോയ് അറയ്ക്കല്‍, ഫാ. ബിജോ മറ്റപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
Tags : Catholic EngineeringCollege ManagementsAssociation Vision2037 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash