Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EngineeringCollege

വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഇ​ന്ന്

മു​​​വാ​​​റ്റു​​​പു​​​ഴ : സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്ത് കാ​​​ല്‍​നൂ​​​റ്റാ​​​ണ്ട് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും.

കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കോ​​​ത​​​മം​​​ഗ​​​ലം ബി​​ഷ​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സു​​​വീ​​​ര്‍ പ്ര​​​കാ​​​ശ​​​നം മു​​​ന്‍ മ​​​ന്ത്രി പി.​​​ജെ. ജോ​​​സ​​​ഫ് നി​​​ര്‍​വ​​​ഹി​​​ക്കും. കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ര്‍ മോ​​​ണ്‍. ഡോ. ​​​പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ സ്വാ​​​ഗ​​​തം പ​​​റ​​​യും. മാ​​​ര്‍ ജോ​​​ര്‍​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം നി​​​ര്‍​വ​​​ഹി​​​ക്കും.

ച​​​ട​​​ങ്ങി​​​ല്‍ ഫാ. ​​​തോ​​​മ​​​സ് മ​​​ലേ​​​ക്കു​​​ടി​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ആ​​​ദ​​​രി​​​ക്കും. ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​പോ​​​ള്‍ പാ​​​റ​​​ത്താ​​​ഴം, എം​​​പി​​​മാ​​​രാ​​​യ ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ്, കെ. ​​​ഫ്രാ​​​ന്‍​സി​​​സ് ജോ​​​ര്‍​ജ്, മാ​​​ത്യു കു​​​ഴ​​​ല്‍​നാ​​​ട​​​ന്‍ എം​​​എ​​​ല്‍​എ, മു​​​ന്‍ എം​​​എ​​​ല്‍​എ ജോ​​​ണി നെ​​​ല്ലൂ​​​ര്‍, ആ​​​വോ​​​ലി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ജി കു​​​റു​​​പ്പും​​​മ​​​ഠം, പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ര​​​മ്യ ലി​​​യോ, വി​​​ദ്യാ​​​ര്‍​ഥി പ്ര​​​തി​​​നി​​​ധി അ​​​ക്‌​​​സ ജോ​​​ണ്‍, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ. ​​​ന​​​വീ​​​ന്‍ ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

ജൂ​​​ബി​​​ലി വ​​​ര്‍​ഷ​​​ത്തി​​​ല്‍ സാ​​​ങ്കേ​​​തി​​​ക മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ​​​ഠ​​​ന​​​ത്തി​​​ല്‍ പ​​​ക​​​രം വ​​​യ്ക്കാ​​​നി​​​ല്ലാ​​​ത്ത സ്ഥാ​​​ന​​​ത്തേ​​​ക്ക് കു​​​തി​​​ക്കു​​​ക​​​യാ​​​ണ് വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി (ഓ​​​ട്ടോ​​​മ​​​സ്). കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ല്‍ 2001ല്‍ ​​​ആ​​​രം​​​ഭി​​​ച്ച​​​താ​​​ണ് വി​​​ശ്വ​​​ജ്യോ​​​തി. പ​​​ഠ​​​ന മി​​​ക​​​വി​​​ലും അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​ലും തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​ത​​​യി​​​ലും എ​​​ന്നും മു​​​ന്നി​​​ല്‍ ത​​​ന്നെ​​​യാ​​​ണ് വി​​​ശ്വ​​​ജ്യോ​​​തി​​​യു​​​ടെ സ്ഥാ​​​നം.

ബി​​​ടെ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​യ സി​​​വി​​​ല്‍ എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ്, കം​​പ്യൂ​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, കം​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് ഡി​​​സൈ​​​ന്‍, ആ​​​ര്‍​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​ലി​​​ജ​​​ന്‍​സ് ആ​​​ൻ​​​ഡ് ഡാ​​​റ്റ സ​​​യ​​​ന്‍​സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ന്‍​ഫെ​​​ര്‍​മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നി​​​വ​​​യ്ക്ക് പു​​​റ​​​മേ ഹോ​​​ട്ട​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്റ് ആ​​​ന്‍​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ നാ​​​ലു​​​വ​​​ര്‍​ഷ ഡി​​​ഗ്രി കോ​​​ഴ്‌​​​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​ഷ​​​ന്‍ കോ​​​ഴ്‌​​​സു​​​ക​​​ളും വി​​​ശ്വ​​​ജ്യോ​​​തി​​​യി​​​ലു​​​ണ്ട്.

Kerala

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; പ്രചാരണം അ​ടി​സ്ഥാ​നര​ഹി​ത​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ

കോ​​​​ത​​​​മം​​​​ഗ​​​​ലം: കോ​​​​ത​​​​മം​​​​ഗ​​​​ലം എം​​​​എ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ദൃ​​​​ശ്യ, സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​ച്ച വാ​​​​ർ​​​​ത്ത​​​​ക​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​ര​​​​ഹി​​​​ത​​​​മെ​​​​ന്നു കോ​​​​ള​​​ജ് ​അ​​​​ധി​​​​കൃ​​​​ത​​​​ർ.

കോ​​​​ള​​​​ജി​​​​ലെ മൂ​​​​ന്നാം​​​വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി അ​​​​രു​​​​ണാ​​​​ച​​​​ല്‍പ്ര​​​​ദേ​​​​ശ് പാ​​​​പും​​​​പ​​​​രെ ജി​​​​ല്ല​​​​യി​​​​ലെ ന​​​​ഹ​​​​ര്‍​ല​​​​ഗൂ​​​​ണ്‍ പോ​​​​ളോ കോ​​​​ള​​​​നി​​​​യി​​​​ല്‍ മി​​​​ച്ചി ഡ്യു​​​​മ​​​​യു​​​​ടെ മ​​​​ക​​​​ന്‍ മി​​​​ച്ചി മ​​​​ര്‍​പു(20)​​​​വാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം 4.30 ന് കോ​​​​ഴി​​​​പ്പി​​​​ള്ളി​​​​യി​​​​ലെ താ​​​​മ​​​​സ​​​സ്ഥ​​​​ല​​​​ത്തു മ​​​​രി​​​​ച്ച​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഉ​​​​യ​​​​ര്‍​ന്ന ക്രെ​​​​ഡി​​​​റ്റ് സ്‌​​​​കോ​​​​ര്‍ ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ഇ​​​​യ​​​​ര്‍​ഔ​​​​ട്ട് ആ​​​​കു​​​​മെ​​​​ന്ന ഭ​​​​യ​​​​മാ​​​​ണു വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കോ​​​​ള​​​​ജി​​​​നു​​​മു​​​​ന്നി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധം ഇ​​​​ന്ന​​​​ലെ​​​​യും തു​​​​ട​​​​ർ​​​​ന്ന​​​​തോ​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​ർ ച​​​​ർ​​​​ച്ച​ ന​​​​ട​​​​ത്തി.

ഇ​​​​യ​​​​ർ ബാ​​​​ക്ക് പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം, സേ ​​​​പ​​​​രീ​​​​ക്ഷ ഫീ​​​​സ് കു​​​​റ​​​​യ്ക്ക​​​​ണം തു​​​​ട​​​​ങ്ങി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച അ​​​​ഞ്ച് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി ച​​​​ർ​​​​ച്ച​​​​യ്ക്കു​​​ശേ​​​​ഷം പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ബോ​​​​സ് മാ​​​​ത്യു, വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​തി​​​​നി​​​​ധി യാ​​​​സി​​​​ര്‍ മു​​​​ഹ​​​​മ്മ​​​​ദ് എ​​​​ന്നി​​​​വ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ച​​​​ര്‍​ച്ച​​​​യി​​​​ലെ ധാ​​​​ര​​​​ണ​​​​ക​​​​ള്‍ അ​​​​ന്തി​​​​മ​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട അ​​​​ക്കാ​​​​ദ​​​​മി​​​​ക് കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്ക് കൊ​​​​ണ്ടു​​​​വ​​​​രും. ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​നു​​​​കൂ​​​​ല തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ള്‍​ക്കു സാ​​​​ധ്യ​​​​ത തെ​​​​ളി​​​​ഞ്ഞ​​​​തോ​​​​ടെ​​​​യാ​​​​ണ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ന്‍ സ​​​​ന്ന​​​​ദ്ധ​​​​രാ​​​​യ​​​​ത്.

പ്രി​​​​ന്‍​സി​​​​പ്പ​​​​ൽ ഡോ. ​​​​ബോ​​​​സ് മാ​​​​ത്യു ജോ​​​​സ്, അ​​​​ക്കാ​​​​ദ​​​​മി​​​​ക് ഡീ​​​​ന്‍ ഡോ. ​​​​ദീ​​​​പ​​​​ക് എ​​​​ല്‍​ദോ ബാ​​​​ബു, സി​​​​വി​​​​ല്‍ ഡി​​​​പ്പാ​​​​ര്‍​ട്ട്മെ​​​​ന്‍റ് ഹെ​​​​ഡ് പ്ര​​​​ഫ. എ​​​​ല്‍​സ​​​​ണ്‍ ജോ​​​​ണ്‍, കോ​​​​ള​​​​ജ് യൂ​​​​ണി​​​​യ​​​​ന്‍ അ​​​​ഡ്വൈ​​​​സ​​​​ര്‍ പ്ര​​​​ഫ. ജോ​​​​ര്‍​ജു​​​​കു​​​​ട്ടി എ​​​​സ്. മം​​​​ഗ​​​​ല​​​​ത്ത്, അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ ബി​​​​നു ചെ​​​​റി​​​​യാ​​​​ന്‍ എ​​​​ന്നി​​​​വ​​​​രും മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ഡി​​​​വൈ​​​​എ​​​​സ്പി കെ.​​​​ആ​​​​ര്‍. മ​​​​നോ​​​​ജും ച​​​​ര്‍​ച്ച​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.​

വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​നി​​​​ഷ്‌​​​ട​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ പോ​​​​ലീ​​​​സ് സം​​​​ഘ​​​​വും കാ​​​​മ്പ​​​​സി​​​​ല്‍ നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

മ​​​​രി​​​​ച്ച മി​​​​ച്ചി മ​​​​ര്‍​പു​​​​വി​​​​ന്‍റെ ബ​​​​ന്ധു​​​​ക്ക​​​​ൾ കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്ത് എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. മ്യ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന് പോ​​​​സ്റ്റ്​​​​മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​ശേ​​​​ഷം ബ​​​​ന്ധു​​​​ക​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങി നാ​​​​ട്ടി​​​​ല​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കും.

 

Latest News

Corehub Up