Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vision2037

കാ​ത്ത​ലി​ക് എ​ൻ‌​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍: ‘വി​ഷ​ന്‍ 2037’ ഉ​ദ്ഘാ​ട​നം നാ​ളെ

കൊ​ച്ചി: കേ​ര​ള കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​സ​മ്മേ​ള​നം നാ​ളെ കൊ​ച്ചി രാ​ജ​ഗി​രി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ക്കും.

രാ​വി​ലെ 10.30ന് ​മാ​നേ​ജ​ര്‍​മാ​രു​ടെ സ​മ്മേ​ള​നം. തു​ട​ര്‍​ന്ന് അ​സോ​സി​യേ​ഷ​ന്‍റെ 2026-27 അ​ക്കാ​ദ​മി​ക വ​ര്‍​ഷ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ​യും കേ​ര​ള​ത്തി​ന്‍റെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ​മ​ഗ്ര​വ​ള​ര്‍​ച്ച ല​ക്ഷ്യ​മാ​ക്കി രൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന ‘വി​ഷ​ന്‍ 2037’ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ നി​ര്‍​വ​ഹി​ക്കും.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ണ്‍ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി ഫാ. ​ആ​ന്‍റ​ണി വി. ​അ​റ​യ്ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഷെ​വ​ലി​യ​ര്‍ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തും.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ ആ​ഗോ​ള കാ​ഴ്ച​പ്പാ​ടു​ക​ള്‍, സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍, കേ​ര​ള​ത്തി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല നേ​രി​ടു​ന്ന വി​വി​ധ പ്ര​തി​സ​ന്ധി​ക​ള്‍ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ഫാ. ​റോ​യി ഏ​ബ്ര​ഹാം പ​ഴയ​പ​റ​മ്പി​ല്‍, ഫാ. ​ജോ​ണ്‍ പാ​ലി​യ​ക്ക​ര, ഫാ. ​ജോ​സ് ക​ണ്ണ​മ്പു​ഴ, ഫാ. ​റോ​യി വ​ട​ക്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

ഫാ. ​ജ​യിം​സ് ചെ​ല്ല​ങ്കോ​ട്ട്, ഫാ. ​പ്ര​ശാ​ന്ത് പാ​ല​യ്ക്കാ​പ്പി​ള്ളി, ഫാ. ​ഡേ​വി​ഡ് നെ​റ്റി​ക്കാ​ട​ന്‍, ഫാ. ​എ.​ആ​ര്‍. ജോ​ണ്‍, ഫാ. ​ആ​ന്‍റോ ചു​ങ്ക​ത്ത്, ഫാ. ​ജ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്ത്, ഫാ. ​പോ​ള്‍ പ​റ​ത്താ​ഴം, ഫാ. ​ബെ​ഞ്ച​മി​ന്‍ പ​ള്ളി​യാ​ടി​യി​ല്‍, ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ല്‍, ഫാ. ​ബി​ജോ മ​റ്റ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Latest News

Corehub Up