x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ പ്ര​ചാ​ര​ണത്തിന് മ​ന്ത്രി​സ​ഭ

വെബ്ഡെസ്ക്
Published: September 24, 2026 12:06 AM IST | Updated: September 24, 2026 12:06 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യി ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ബോ​ധ​വ​ത്ക​ര​ണ​ത്തി​നൊ​പ്പം ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചാ​കും റോ​ഡ് സേ​ഫ്റ്റി കാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് പ​ദ്ധ​തി. മ​റ്റൊ​രി​ട​ത്തു​മി​ല്ലാ​ത്ത വി​ധം കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ൽ അ​പ​ക​ടം വ​ർ​ധി​ക്കു​ക​യും മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ക​യും ചെ​യ്യു​ന്നു. ഒ​ട്ടേ​റെപ്പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ജീ​വി​ത​കാ​ലം മു​ഴു​വ​ൻ യാ​ത​ന അ​നു​ഭ​വി​ക്കു​ന്നു. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള കാ​ന്പ​യി​ൻ.

ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്പോ​ൾ, മ​റു​വ​ശ​ത്ത് ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

വ​യോ​ജ​ന ക്ഷേ​മ​വ​കു​പ്പ് ഇ​നി മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു വേ​ണ്ടി​യു​ള്ള വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: വ​യോ​ജ​ന ക്ഷേ​മ​വ​കു​പ്പി​ന്‍റെ പേ​രു മാ​റ്റി മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കുവേ​ണ്ടി​യു​ള്ള വ​കു​പ്പ് എ​ന്നാ​ക്കി മാ​റ്റാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് വ​യോ​ജ​ന ക്ഷേ​മ​വ​കു​പ്പ് രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Tags : KeralaCabinet Campaign RoadAccidents Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up