Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoadAccidents

റോ​ഡ​പ​ക​ട​ങ്ങ​ൾ: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​യ റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മ​​​​ന്ത്രി പി.​​​​കെ. ബ​​​​ഷീ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗം വി​​​​ളി​​​​ച്ചു.

ഡി​​​​ജി​​​​പി, ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ, എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ സം​​​​സ്ഥാ​​​​ന മേ​​​​ധാ​​​​വി, നാ​​​​റ്റ്പാ​​​​ക്, റോ​​​​ഡ് സേ​​​​ഫ്റ്റി അ​​​​തോ​​​​റി​​​​റ്റി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗ​​​​മാ​​​​ണ് ഇ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. രാ​​​​വി​​​​ലെ 11ന് ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ലാ​​​​ണ് യോ​​​​ഗം.

സം​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​​ധാ​​​​ന റോ​​​​ഡു​​​​ക​​​​ളി​​​​ലും ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​ക​​​​ളി​​​​ലും ഉ​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദ​​​​മാ​​​​യി അ​​​​വ​​​​ലോ​​​​ക​​​​നം ചെ​​​​യ്യും. റോ​​​​ഡ് സു​​​​ര​​​​ക്ഷ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ, ട്രാ​​​​ഫി​​​​ക് നി​​​​യ​​​​ന്ത്ര​​​​ണം, റോ​​​​ഡ് അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ, സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ച​​​​ർ​​​​ച്ച ചെ​​​​യ്യും.

Latest News

Corehub Up