മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ പതിനെട്ടാമതു വാർഷികപൊതുയോഗത്തിന് ചെയർമാൻ സി.ബി. ജിസോ തിരിതെളിച്ച്
തൃശൂർ: മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്കു കഴിഞ്ഞ സാന്പത്തികവർഷം 5.61 കോടി രൂപ ലാഭം. സൊസെറ്റി മെംബർമാർക്ക് രണ്ടു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. സൊസൈറ്റിയുടെ പതിനെട്ടാമതു വാർഷിക പൊതുയോഗം ചെയർമാൻ സി.ബി. ജിസോയുടെ അധ്യക്ഷതയിൽ മംഗളോദയം ബിൽഡിംഗിലെ ഐക്യു അക്കാദമിയിൽ നടന്നു.
സൊസൈറ്റി അംഗത്വം 31 ശതമാനം വർധിച്ച് 1,12,648 ആയി. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂർ പ്രമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് 2025-2026 സാന്പത്തികവർഷത്തിൽ ബിസിനസ് ടേണ്‍ ഓവർ 31.4 ശതമാനം വളർന്ന് 1176.32 കോടി രൂപയായി വർധിച്ചു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 25,000 കോടിയുടെ ബിസിനസും സഹകരണമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനവുമായി മാറ്റുക എന്നതാണു ലക്ഷ്യമെന്ന് സൊസൈറ്റി ചെയർമാൻ സി.ബി. ജിസോ അറിയിച്ചു.
സിഇഒ ശിവപ്രകാശ്, റിട്ട. കമാൻഡറും ഡയറക്ടറുമായ തോമസ് കോശി, വൈസ് ചെയർമാൻ മറിയാമ്മ പീയൂസ് എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളും വിവിധ ജില്ലകളിൽനിന്നുള്ള മെംബർമാരും പങ്കെടുത്തു.
Tags : Malankara CreditSociety Profit Business