x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ന്‍റെ പു​തി​യ പ്ര​ഭാ​രി എം. ​നാ​ഗ​രാ​ജ, കെ. ​സു​രേ​ന്ദ്ര​ന് പു​തു​ച്ചേ​രി; ചു​മ​ത​ല​ക​ളി​ൽ മാ​റ്റം വ​രു​ത്തി ബി​ജെ​പി

വെബ് ഡെസ്‌ക്
Published: September 23, 2026 08:44 PM IST | Updated: September 23, 2026 08:44 PM IST

വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പുതിയ ചുമതലക്കാർ

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും പു​തി​യ ചു​മ​ത​ല​ക്കാ​രെ പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പ്ര​കാ​ശ് ജാ​വ്ദേ​ക്ക​റെ മാ​റ്റി എം. ​നാ​ഗ​രാ​ജ​യ്ക്ക് ചു​മ​ത​ല ന​ൽ​കി.

സ​ഹ​പ്ര​ഭാ​രി സ്ഥാ​ന​ത്തു​നി​ന്നും അ​പ​രാ​ജി​ത സാ​രം​ഗി​യെ​യും മാ​റ്റി. ദേ​ശീ​യ സെ​ക്ര​ട്ട​റി എം. ​വെ​ങ്കി​ടേ​ഷാ​ണ് പു​തി​യ സ​ഹ​പ്ര​ഭാ​രി. പ്ര​കാ​ശ് ജാ​വ്ദേ​ക്ക​റി​ന് പ​ക​രം ചു​മ​ത​ല ന​ൽ​കി​യി​ട്ടി​ല്ല. ത​മി​ഴ്‌​നാ​ടി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ​യും ചു​മ​ത​ല ആ​ർ​എ​സ്എ​സ് നേ​താ​വ് റാം ​മാ​ധ​വി​നാ​ണ്.

ഇ​തു​കൂ​ടാ​തെ പു​തു​ച്ചേ​രി​യു​ടെ ചു​മ​ത​ല കെ. ​സു​രേ​ന്ദ്ര​നും ല​ക്ഷ​ദ്വീ​പി​ന്‍റെ ചു​മ​ത​ല ജോ​ർ​ജ് കു​ര്യ​നും ന​ൽ​കി​യ​പ്പോ​ൾ അ​നി​ൽ ആ​ന്‍റ​ണി​ക്ക് നാ​ഗാ​ലാ​ൻ​ഡി​ന്‍റെ ചു​മ​ത​ല​യും ഗോ​വ​യു​ടെ സ​ഹ​പ്ര​ഭാ​രി സ്ഥാ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല വി​നോ​ദ് താ​വ്ഡെ​യ്ക്കും ഹ​രി​യാ​ന​യു​ടെ​യും ഛത്തീ​സ്ഗ​ഡി​ന്‍റെ​യും ചു​മ​ത​ല സ്മൃ​തി ഇ​റാ​നി​ക്കു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്ത് പ്ര​ഭാ​രി​യാ​യി ത​രു​ൺ ചു​ഗി​നെ​യും മ​ഹാ​രാ​ഷ്ട്ര​യു​ടെ സ​ഹ​ചു​മ​ത​ല​ക്കാ​ര​നാ​യി അ​മി​ത് മാ​ള​വ്യ​യെ​യും നി​യോ​ഗി​ച്ചു.

 

 

 

 

Tags : BJP KSurendran MNagaraja AnilAntony GeorgeKurian NewsUpdate Headlines

Recent News

Corehub Up