x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദക്ഷിണാഫ്രിക്കയിൽ വെടിവയ്പ്; ഗർഭിണി അടക്കം 11 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: September 23, 2026 06:46 PM IST | Updated: September 23, 2026 06:46 PM IST

ഡർബൻ: ദക്ഷിണാഫ്രിക്കയിലുണ്ടായ വെടിവയ്പിൽ 11 പേർ മരിക്കുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ചതിൽ ഒരു ഗർഭിണിയും ഉൾപ്പെടുന്നു.

ഡർബൻ നഗരത്തിനടുത്ത് ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 13 പുരുഷന്മാരും ഒരു സ്ത്രീയും പാർട്ടി ആഘോഷം നടത്തിയ വീട്ടിൽ മൂന്നു പേർ അതിക്രമിച്ചുകയറി വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റവരിൽ പലരും പോലീസിന്‍റെ നിരീക്ഷണത്തിലിരുന്നവരാണ്. അതേസമയം വെടിയുതിർത്തവരെക്കുറിച്ചു വിവരമില്ല. എന്തിന്‍റെ പേരിലാണ് വെടിവച്ചതെന്നും വ്യക്തമല്ല.

Tags : Shooting Gun Violence South Africa

Recent News

Corehub Up