Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSurendran

ഭ​ര​ണ​ത്തി​ലെ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് മു​സ്‌ലിം ലീ​ഗെ​ന്ന് കെ.​ സു​രേ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്:​ മു​സ്‌ലിം ​ലീ​ഗി​ന്‍റെ​യും ജ​മാ​അ​ത്തെ ഇ​സ്‌ലാ​മി​യു​ടെ​യും ത​ട​വ​റ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​നും സ​ർ​ക്കാ​രു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.​ സു​രേ​ന്ദ്ര​ൻ.​ അ​വ​രു​ടെ മു​ന്നി​ൽ രാ​വി​ലെ​യും വൈ​കി​ട്ടും ദ​ണ്ഡ​ന​മ​സ്കാ​രം ചെ​യ്യു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.​

വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ ത​ന്നെ യ​ഥാ​ർ​ഥ​ത്തി​ൽ ഭ​രി​ക്കാ​ൻ പോ​കു​ന്ന​ത് മു​സ്‌ലിം ​ലീ​ഗും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും ആ​ണെ​ന്ന് ബി​ജെ​പി വി​ല​യി​രു​ത്തി​യി​രു​ന്നു. ഭ​ര​ണം തു​ട​ങ്ങി 130 ദി​വ​സം ക​ഴി​യു​മ്പോ​ൾ കേ​ര​ള​ത്തി​നും അ​ത് ബോ​ധ്യ​മാ​യി.

രാ​ഷ്‌ട്രീ​യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മു​സ്‌ലിം​ലീ​ഗി​ന് ഇ​പ്പോ​ൾ ആ​റ് കാ​ബി​ന​റ്റ് പ​ദ​വി​യാ​ണ് ല​ഭി​ച്ച​ത്. ഉ​മ്മ​ൻ​ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ഞ്ചാ​മ​ത്തെ മ​ന്ത്രി​യെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ ച​ർ​ച്ച​ക​ൾ മ​റ​ന്നി​ട്ടി​ല്ല. എ​ന്നി​ട്ട്, ലീ​ഗി​ന് നി​ല​വി​ൽ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ അ​ട​ങ്ങി​യ അ​ഞ്ച് മ​ന്ത്രി​മാ​രും ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ന്ന പു​തി​യ കാ​മ്പി​ന​റ്റ് പ​ദ​വി​യും കൊ​ടു​ത്തു.​

ആദ്യ​ദി​വ​സം മു​ത​ൽ ഭ​ര​ണ​ത്തി​ലെ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് ലീ​ഗാ​ണെ​ന്നും​ സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​കാ​ശ് ബാ​ബു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ പി. ​ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

'പ​രാ​തി ന​ൽ​കി​യ​ത് വെ​ള്ള​രി​പ്രാ​വു​ക​ൾ, കൊ​ടും ഭീ​ക​ര​ന് ജാ​മ്യം'; ടി.​ജി. മോ​ഹ​ൻ​ദാ​സി​ന് പി​ന്തു​ണ​യു​മാ​യി കെ. ​സു​രേ​ന്ദ്ര​ൻ'

തി​രു​വ​ന​ന്ത​പു​രം:  ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വ് ടി.​ജി. മോ​ഹ​ൻ​ദാ​സി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ പ​രി​ഹാ​സ​ക്കു​റി​പ്പു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റിയം​ഗം കെ. ​സു​രേ​ന്ദ്ര​ൻ. കേ​ര​ളം ക​ണ്ട​തി​ൽ വെ​ച്ചേ​റ്റ​വും വ​ലി​യ 'കൊ​ടും ഭീ​ക​ര​നാ​യ' ടി.​ജി. മോ​ഹ​ൻ​ദാ​സി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു​വെ​ന്നും സ​മാ​ധാ​ന​ത്തി​ന്‍റെ വെ​ള്ള​രി​പ്രാ​വു​ക​ളാ​യ എ​സ്ഡി​പി​ഐ അ​ട​ക്ക​മു​ള്ള സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ ഫെ​യ്‌​സ്ബു​ക്കി​ൽ കു​റി​ച്ചു. 

ജ​ന്ത​ർ​മ​ന്ത​റി​ലെ പ്ര​ക്ഷോ​ഭ​ക​രെ വെ​ടി​വെ​ച്ചു​കൊ​ല്ല​ണ​മെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ജൂ​ലൈ 29നാ​ണ് ക​ലാ​പാ​ഹ്വ​ന​ത്തി​ന് ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്‌​മോ​ന്‍റെ പ​രാ​തി​ക്ക് പി​ന്നാ​ലെ വി​വി​ധ സം​ഘ​ട​ന​ക​ളും പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ക​ലാ​പ​ശ്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യ്യാ​റാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ടി.​ജി. മോ​ഹ​ൻ​ദാ​സി​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ഹാ​ജ​രാ​ക​ണം, അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണം, സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​നി ഏ​ർ​പ്പെ​ട​രു​ത് തു​ട​ങ്ങി​യ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 

Latest News

Corehub Up