x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.ഡി. സതീശൻ അതിസമ്പന്നരുടെ കളിപ്പാവ: ബിനോയ് വിശ്വം

വെബ് ഡെസ്ക്
Published: September 23, 2026 05:55 PM IST | Updated: September 23, 2026 05:55 PM IST

ബിനോയ് വിശ്വം

തിരുവനന്തപുരം: പേരുവെളിപ്പെടുത്താൻ കഴിയാത്തവിധം അതിസമ്പന്നന്മാരുടെ കൈയിലെ കളിപ്പാവയായി മുഖ്യമന്ത്രി വി.ഡി. സതീശൻ മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

അജ്ഞാതരായ സാമ്പത്തിക ശക്തികൾ സ്‌പോൺസർ ചെയ്യുന്ന വിമാനത്തിലും ഹെലികോപ്റ്ററിലും സഞ്ചരിക്കുന്നത് അഭിമാനമായി കാണുന്ന മുഖ്യമന്ത്രി പ്രബുദ്ധ കേരളത്തെ നാണംകെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പണക്കാരുടെ സൗജന്യം പറ്റുന്നത് സർക്കാരിന് ലാഭമുണ്ടാക്കാനാണെന്ന വിചിത്രവാദം നെഹ്‌റൂവിയൻ സോഷ്യലിസത്തിന്‍റെ പുതിയ രൂപമായി ചിത്രീകരിക്കുന്ന വി.ഡി. സതീശന്‍റെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. സർക്കാർ കാറുകൾക്ക് പകരം പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾ ഉപയോഗിക്കുന്ന മന്ത്രിമാരുടെ നടപടിയെയും വിദേശയാത്രകളെയും രൂക്ഷമായി വിമർശിച്ച ബിനോയ് വിശ്വം, ഇതിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും എന്താണ് പറയാനുള്ളതെന്നും ചോദിച്ചു.

Tags : VDSatheesan BinoyViswam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up