x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാരോദ്വഹനത്തിൽ 28 വർഷത്തിനുശേഷം മെഡൽ നേട്ടം; മീരാബായ് ചാനുവിന് വെള്ളി

വെബ് ഡെസ്ക്
Published: September 23, 2026 03:25 PM IST | Updated: September 23, 2026 03:25 PM IST

മീരാബായ് ചാനു

നഗോയ: ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വർഷത്തെ കാത്തിരിപ്പിന് വിരാമം. മീരാബായ് ചാനുവിലൂടെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം.

വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലായിരുന്നു ചാനുവിന്‍റെ വെള്ളി തിളക്കം. 1998-ൽ കർണം മല്ലേശ്വരി വെങ്കലം നേടിയശേഷം ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

മത്സരത്തിൽ ആകെ 198 കിലോഗ്രാം ഉയർത്തിയാണ് ചാനു വെള്ളി മെഡൽ സ്വന്തമാക്കിയത്. സ്‌നാച്ചിൽ ആദ്യ ശ്രമത്തിൽ 83 കിലോഗ്രാം ഉയർത്തിയ താരം, തുടർന്ന് 85 കിലോഗ്രാമും പിന്നീട് 88 കിലോയും വിജയകരമായി ഉയർത്തി മത്സരത്തിന്‍റെ ആദ്യ പകുതിയിൽ മൂന്നാം സ്ഥാനത്തെത്തി. ശേഷം ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോഗ്രാം ഉയർത്തി മികച്ച പ്രകടനത്തോടെ താരം വെള്ളി മെഡൽ ഉറപ്പിക്കുകയായിരുന്നു.

ഈ ചരിത്രവിജയത്തോടെ ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലെല്ലാം മെഡൽ തികയ്ക്കാൻ ചാനുവിന് സാധിച്ചു.

Tags : SaikhomMirabaiChanu Weightlifter AsianGames Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up