x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർക്കാരിന് ദേവസ്വം ബോർഡിനോട് വിയോജിപ്പില്ല; മുഖ്യമന്ത്രിയെ കണ്ട് കെ. ജയകുമാർ

വെബ് ഡെസ്ക്
Published: September 23, 2026 02:39 PM IST | Updated: September 23, 2026 02:39 PM IST

കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ചു വിശദമായി മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കെ.ജയകുമാര്‍. 

നിലവിലെ സർക്കാരിന് ദേവസ്വം ബോർഡിനോട് വിയോജിപ്പില്ല. തീർഥാടന കാലത്ത് പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചതായും ജയകുമാർ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്‍റെ നടപടികളില്‍ മന്ത്രി കെ. മുരളീധരന്‍ കടുത്ത അതൃപ്തി പരസ്യമാക്കിയതിനു പിന്നാലെയാണ് ജയകുമാര്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്.

സര്‍ക്കാരും ബോര്‍ഡും ഒരുമിച്ച് മണ്ഡല, മകരവിളക്ക് സീസണ്‍ ഭംഗിയായി നടപ്പാക്കും. എല്ലാ സഹകരണവും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും സര്‍ക്കാരിനെ അറിയിച്ച് മുന്നോട്ടുപോകും. ആശയവിനിമയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും.

അരവണ പ്രതിസന്ധി കുറച്ചു സമയത്തേക്കു മാത്രമാണ് ഉണ്ടായത്. സീസണില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല. കൃത്യമായി കാര്യങ്ങള്‍ മുന്നോട്ടുപോകുന്നുണ്ടെന്നും ജയകുമാര്‍ അറിയിച്ചു. അരവണ പ്രതിസന്ധിയെക്കുറിച്ച് ദേവസ്വംമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും ജയകുമാര്‍ കൂട്ടിച്ചേർത്തു.

Tags : Government DevaswomBoard KJayakumar ChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up