ബിജു
കൊല്ലം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ കൊട്ടാരക്കര സ്വദേശി പിടിയിൽ. കൊട്ടാരക്കര പടിഞ്ഞാറ്റിൻകരമുറിയിൽ ബിജു ആണ് പിടിയിലായത്.
ബിജു കാടാംകുളം എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു അധിക്ഷേപം. കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകനാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ എഴുകോൺ പൊലിസ് ആണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയിൽ നിന്ന് ഫേസ്ബുക്ക് ഉപയോഗിച്ച മൊബൈൽ ഫോണും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.
Tags : ChiefMinister Arrest SocialMedia Crime Police Investigation CaseFile FIR