x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രംപും ഡെൽസിയും മുഖാമുഖം കണ്ടു; കൂടിക്കാഴ്ച മഡുറോയെ പാർപ്പിച്ചിരിക്കുന്ന ജയിലിനടുത്ത്

വെബ് ഡെസ്ക്
Published: September 23, 2026 07:03 PM IST | Updated: September 23, 2026 07:03 PM IST

ന്യൂയോർക്ക്: വെനസ്വേലയിലെ ഇടക്കാല പ്രസിഡന്‍റ് ഡെൽസി റോദ്രിഗസ് അമേരിക്കൻ പ്രസിഡന്‍റ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

അമേരിക്കൻ സേന വെനസ്വേലയിൽനിന്നു തട്ടിക്കൊണ്ടുവന്ന പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പാർപ്പിച്ചിരിക്കുന്ന ജയിലിൽനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയാണ് ട്രംപും ഡെൽസിയും ചർച്ച നടത്തിയത്.

മഡുറോയുടെ വൈസ് പ്രസിഡന്‍റായിരുന്നു ഡെൽസി. ട്രംപിന്‍റെ അനുഗ്രാശിസുകളോടെയാണ് ഡെൽസി വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായത്. ഇതിനുശേഷം ട്രംപും ഡെൽസിയും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

ഊർജം, ഖനനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചാണ് ട്രംപുമായി ചർച്ച നടത്തിയതെന്ന് ഡെൽസി പറഞ്ഞു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

അമേരിക്കൻ കന്പനികളെ വെനസ്വേലൻ എണ്ണ ഖനനം ചെയ്യാൻ അനുവദിക്കുന്ന കരാറിൽ ഡെൽസി ഭരണകൂടം നേരത്തേ ഒപ്പുവച്ചിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് മഡുറോയ്ക്കെതിരേ അമേരിക്കയിൽ ചുമത്തിയിട്ടുള്ളത്.

Tags : Venezuela Delcy Rodríguez Trump

Recent News

Corehub Up