x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രിക്കറ്റ് താരം മരിച്ചനിലയിൽ: യുവാക്കൾക്കെതിരെ പരാതിയുമായി കുടുംബം

വെബ് ഡെസ്ക്
Published: November 14, 2026 06:25 PM IST | Updated: November 14, 2026 06:25 PM IST

നന്ദിനി റാത്തോഡ്

ഹൈദരാബാദ്: ബിസിസിഐ അണ്ടർ 15 ടീമിൽ കളിച്ചിട്ടുള്ള യുവ ക്രിക്കറ്റ് താരം നന്ദിനി റാത്തോഡിനെ (17) മരിച്ചനിലയിൽ കണ്ടെത്തി. വികാരാബാദിലെ മധു കോളനിയിലുള്ള മുത്തശ്ശിയുടെ വീട്ടിലാണ് റാത്തോഡിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെത്തുടർന്ന് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് നിഗമനമെന്ന് വികാരാബാദ് സർക്കിൾ ഇൻസ്‌പെക്ടർ രഘു അറിയിച്ചു.

യലാൽ മണ്ഡലത്തിലെ സംഗയപ്പള്ളി ഗ്രാമവാസിയായ നന്ദിനി, പഠനത്തോടൊപ്പം ക്രിക്കറ്റ് പരിശീലനം നടത്തുന്നതിനായാണ് വികാരാബാദിലെ മുത്തശിയുടെ വീട്ടിൽ താമസിച്ചിരുന്നത്. പർഗിയിൽനിന്ന് ഈ വർഷം ഓപ്പൺ രീതിയിൽ ഇന്‍റർമീഡിയറ്റ് പഠനം പൂർത്തിയാക്കിയിരുന്നു. ഇതിനിടെ പരിചയപ്പെട്ട അനിൽ, കൃഷ്ണ എന്നീ രണ്ടു യുവാക്കളുടെ നിരന്തരമായ ശല്യമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

അനിൽ പ്രണയാഭ്യർഥനയുമായി നന്ദിനിയുടെ പിന്നാലെ നടക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തിരുന്നുവെന്നും കൃഷ്ണ ഇതിന് സഹായം നൽകിയിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. യുവാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധം തുടരുകയാണ്.

സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത പൊലിസ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകൾ എന്നിവ പരിശോധിധിച്ചു വരികയാണ്. സമൂഹമാധ്യമങ്ങളിലൂടെ ആരെങ്കിലും പെൺകുട്ടിയെ ശല്യം ചെയ്യുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ലക്ഷ്യമെന്നും പരിശോധനയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സിഐ വ്യക്തമാക്കി.

2023-24 സീസണിൽ ബിസിസിഐ അണ്ടർ-15 ഏകദിന ട്രോഫിയിൽ നന്ദിനി കളിച്ചിട്ടുണ്ട്. ബിസിസിഐ അണ്ടർ-19 ടീമിലേക്കുള്ള പരിശീലനത്തിനായാണ് മുത്തശിയുടെ വീട്ടിലേക്ക് താമസം മാറിയത്.

Tags : Cricket Dead Police Crime Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up