x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ജൈ​റ​യി​ലെ വാ​ഹ​നാ​പ​ക​ടം: ട്ര​ക്ക് ഡ്രൈ​വ​ർ ത​ട​ങ്ക​ലി​ൽ

വെബ് ഡെസ്ക്
Published: November 14, 2026 11:34 AM IST | Updated: November 14, 2026 02:35 PM IST

പ്രതീകാത്മക ചിത്രം

ഫു​ജൈ​റ: ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 14 പേ​ർ മ​രി​ക്കാ​നും മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​നും കാ​ര​ണ​മാ​യ ഫു​ജൈ​റ​യി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി യു​എ​ഇ അ​ധി​കൃ​ത​ർ. സം​ഭ​വ​ത്തി​ൽ ട്ര​ക്ക് ഡ്രൈ​വ​റെ ത​ട​ങ്ക​ലി​ൽ വ​യ്ക്കാ​ൻ യു​എ​ഇ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഫു​ജൈ​റ​യി​ലെ ഷെ​യ്ഖ് ഖ​ലീ​ഫ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ട്ര​ക്ക് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പാ​സ്‌​പോ​ർ​ട്ടും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും പി​ടി​ച്ചെ​ടു​ത്തു. ര​ക്ത​സാ​മ്പി​ളു​ക​ൾ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വ​ല​തു​വ​ശ​ത്തെ വ​രി ഗ​താ​ഗ​ത​ത്തി​ന് അ​ട​ച്ചി​ട്ടി​രു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഷെ​യ്ഖ് ഖ​ലീ​ഫ റോ​ഡി​ൽ ഫു​ജൈ​റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന പാ​ത​യി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ട് അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു ട്ര​ക്കി​ലേ​ക്ക് മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി. ഇ​തി​നു​പി​ന്നാ​ലെ, ര​ണ്ട് ഷി​പ്പിം​ഗ് ക​ണ്ടെ​യ്‌​ന​റു​ക​ൾ ക​യ​റ്റി വ​ന്ന മ​റ്റൊ​രു ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ട്ര​ക്കു​ക​ളും ത​ക​ർ​ന്നു.

യു​എ​ഇ അ​റ്റോ​ർ​ണി ജ​ന​റ​ൽ ഡോ. ​ഹ​മ​ദ് സെ​യ്ഫ് അ​ൽ ഷം​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഫു​ജൈ​റ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ഷ​ൻ ഫ​സ്‌​റ്റ് ചീ​ഫ് പ്രൊ​സി​ക്യൂ​ട്ട​ർ ഹൈ​തം അ​ലി അ​ൽ ഹ​മ്മാ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. അ​പ​ക​ട​ത്തി​ന് കാ​ര​ണം വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളോ റോ​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​മോ ആ​ണോ എ​ന്ന് ക​ണ്ടെ​ത്താ​ൻ ട്ര​ക്കും മ​റ്റ് ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ബ്രേ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, ട്രാ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, വേ​ഗ​ത രേ​ഖ​പ്പെ​ടു​ത്തു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ മൊ​ഴി​ക​ളും പ്രൊ​സി​ക്യൂ​ഷ​ൻ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ഇ​തി​ൽ ആ​ർ​ക്കൊ​ക്കെ വീ​ഴ്ച​പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Tags : Accident Truck Driver

Recent News

Corehub Up