x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധ​ന സ​മ​യ​വും പ​ര​സ്യ​പ്പെ​ടു​ത്ത​ണം

വെബ് ഡെസ്‌ക്
Published: September 23, 2026 10:15 PM IST | Updated: September 23, 2026 10:15 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധ​ന സ​മ​യ​വും ഉ​ൾ​പ്പെ​ടെ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​ത്ത​ര​വ്. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ മു​ത​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ വ​രെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്താ​നാ​ണ് നി​ർ​ദേ​ശം.

ആ​ശു​പ​ത്രി​ക​ളി​ലെ ത​സ്തി​ക​ക​ള്‍, നി​ല​വി​ലെ ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം, ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ള്‍, പ​രി​ശോ​ധ​ന സ​മ​യം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് ഉ​ത്ത​ര​വ്. പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്താ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

 

 

Tags : Doctors HealthDepartment KMuraleedharan NewsUpdate Headlines

Recent News

Corehub Up