x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ മാ​റ്റം; യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള മാ​റ്റ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ബി​നോ​യ് വി​ശ്വം

വെബ് ഡെസ്‌ക്
Published: September 15, 2026 08:33 PM IST | Updated: September 15, 2026 08:33 PM IST

ബിനോയ് വിശ്വം

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ മാ​റ്റ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പ​ത്ര​വാ​ർ​ത്ത​ക​ൾ ക​ണ്ട് പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും യ​ഥാ​സ​മ​യം സി​പി​എം എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ൺ​വീ​ന​ർ മാ​റ്റ​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ അ​റി​യി​ച്ചി​ട്ടി​ല്ല. യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഈ ​മാ​റ്റ​ത്തെ സി​പി​ഐ സ്വാ​ഗ​തം ചെ​യ്യു​ന്നു. സി​പി​എം യാ​ഥാ​ർ​ഥ്യ ബോ​ധ​മു​ള്ള പാ​ർ​ട്ടി​യാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ബി​നോ​യ് വി​ശ്വം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​പാ​ഠ​ങ്ങ​ളെ​ല്ലാം സി​പി​എ​മ്മി​ന് മാ​ത്ര​മ​ല്ല സി​പി​ഐ​ക്കും ബാ​ധ​ക​മാ​ണ്. തെ​റ്റു​ക​ൾ സം​ഭ​വി​ച്ചാ​ൽ തെ​റ്റു​ക​ൾ അം​ഗീ​ക​രി​ക്ക​ണം. തെ​റ്റു​ക​ൾ തി​രു​ത്ത​ണം. സി​പി​ഐ ആ ​വ​ഴി​ക്കാ​ണ് നീ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : BinoyViswam CPM CPI LDF NewsUpdate Headlines

Recent News

Corehub Up