x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ മൂ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി; ഇ​മെ​യി​ൽ വ്യാ​ജ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 03:49 PM IST | Updated: September 15, 2026 03:49 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ മൂ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു.

ചാ​ണ​ക്യ​പു​രി​യി​ലെ ബ്രി​ട്ടീ​ഷ് സ്കൂ​ൾ, ധൗ​ള കു​വാ​നി​ലെ ആ​ർ​മി പ​ബ്ലി​ക് സ്കൂ​ൾ, ലോ​ധി എ​സ്റ്റേ​റ്റി​ലെ സ​ർ​ദാ​ർ പ​ട്ടേ​ൽ വി​ദ്യാ​ല​യ എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് ഇ​മെ​യി​ൽ ല​ഭി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ് രാ​വി​ലെ 11:30 ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഉച്ചയ്ക്ക് ഒ​ന്നി​ന് ബോം​ബ് ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളും പ​രി​സ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ളോ സ്ഫോ​ട​ക​വ​സ്തു​ക്ക​ളോ ക​ണ്ടെ​ത്താ​നാ​യി​ല്ല. സ്കൂ​ളു​ക​ളി​ൽ ല​ഭി​ച്ച ബോം​ബ് ഭീ​ഷ​ണി പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​മെ​യി​ലി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നും ഭീ​ഷ​ണി​യു​ടെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews School BombThreatEmail

Recent News

Corehub Up