x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ മ​ന്ത്രി​ക്ക് ഉ​ത്ത​ര​മി​ല്ല; മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

വെബ് ഡെസ്‌ക്
Published: September 15, 2026 09:47 PM IST | Updated: September 15, 2026 09:47 PM IST

ബിനോയ് വിശ്വം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. യു​ഡി​എ​ഫ് എ​ന്നാ​ല്‍ ഇ​രു​ട്ടാ​ണെ​ന്നും എ​ല്‍​ഡി​എ​ഫ് ആ​ണ് വെ​ളി​ച്ച​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് മൗ​ന​ത്തി​ലാ​ണെ​ന്നും എ​ന്ന് വൈ​ദ്യു​തി ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ മ​ന്ത്രി​ക്ക് ഉ​ത്ത​ര​മി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം ആ​രോ​പി​ച്ചു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

വൈ​ദ്യു​തി ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും മ​റി​ച്ച് അ​വ​കാ​ശ​മാ​ണെ​ന്നും പ​റ​ഞ്ഞ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​ലം ക​ട​ക്കു​വോ​ളം നാ​രാ​യ​ണ പാ​ലം ക​ട​ന്നാ​ല്‍ കൂ​രാ​യ​ണ എ​ന്ന​താ​ണ് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : ChiefMinister BinoyViswam CPI SunnyJoseph VDSatheesan

Recent News

Corehub Up