x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പര ഇന്ത്യ സ്വന്തമാക്കി

വെബ്ഡെസ്ക്
Published: September 16, 2026 01:13 AM IST | Updated: September 16, 2026 01:13 AM IST

ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിനൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന നിതീഷ് കുമാർ റെഡ്ഡി.

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര ഇ​ന്ത്യ​ൻ പു​രു​ഷ സം​ഘം സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണി​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഫോം ​ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ച മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ സ​ഞ്ജു സാം​സ​ണ്‍ ഇ​ന്ന​ലെ 22 പ​ന്തി​ൽ നാ​ലു ഫോ​റും ഏ​ഴു സി​ക്സും അ​ട​ക്കം 57 റ​ണ്‍​സ് നേ​ടി.

സ​ഞ്ജു-​അ​ഭി​ഷേ​ക് ശ​ർ​മ (19 പ​ന്തി​ൽ 39) ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ 88 റ​ണ്‍​സ് പി​റ​ന്നു. ഇ​ഷാ​ൻ കി​ഷ​ൻ (23 പ​ന്തി​ൽ 38 നോ​ട്ടൗ​ട്ട്), തി​ല​ക് വ​ർ​മ (14 പ​ന്തി​ൽ 15 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു. ഇ​ന്ത്യ​യു​ടെ നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. സ്കോ​ർ: അ​ഫ്ഗാ​നി​സ്ഥാ​ൻ 20 ഓ​വ​റി​ൽ 159/8. ഇ​ന്ത്യ 14.5 ഓ​വ​റി​ൽ 163/3.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ തു​ട​ക്കം വി​ക്ക​റ്റ് ന​ഷ്ട​ത്തോ​ടെ​യാ​യി​രു​ന്നു. ഇ​ന്നിം​ഗ്സി​ലെ ര​ണ്ടാം ഓ​വ​റി​ലെ മൂ​ന്നാം പ​ന്തി​ൽ റ​ഹ്‌​മ​നു​ള്ള ഗു​ർ‌​ബാ​സ് (0) പു​റ​ത്ത്. അ​ർ​ഷ​ദീ​പ് സിം​ഗി​ന്‍റെ പ​ന്തി​ൽ ര​വി ബി​ഷ്ണോ​യി​യു​ടെ ക്യാ​ച്ചി​ലൂ​ടെ​യാ​യി​രു​ന്നു ഗു​ൽ​ബാ​സ് പു​റ​ത്താ​യ​ത്.

ക്യാ​പ്റ്റ​ൻ ഇ​ബ്രാ​ഹിം സ​ദ്രാ​ൻ ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ സ്കോ​ർ 50 ക​ട​ന്നു. 33 പ​ന്തി​ൽ 37 റ​ൺ​സ് നേ​ടി​യ സ​ദ്രാ​നെ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി പു​റ​ത്താ​ക്കി. പി​ന്നീ​ട് അ​ഫ്ഗാ​ൻ ത​ക​ർ​ന്ന​ട​ഞ്ഞു.

സെ​ദി​ഖു​ള്ള അ​റ്റാ​ലി​നെ (15 പ​ന്തി​ൽ 12) ര​വി ബി​ഷ്ണോ​യി​യും ഗു​ൽ​ബാ​ദി​ൻ ന​യ്ബി​നെ (8 പ​ന്തി​ൽ 10) നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി​യും മ​ട​ക്കി​യ​തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​ൻ 10.1 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 67. മു​ഹ​മ്മ​ദ് ന​ബി (14 പ​ന്തി​ൽ 20), റ​ഷീ​ദ് ഖാ​ൻ (16 പ​ന്തി​ൽ 28) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​ണ് അ​ഫ്ഗാ​ന്‍റെ സ്കോ​ർ 150 ക​ട​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

ഇ​ന്ത്യ​ക്കു​വേ​ണ്ടി നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി മൂ​ന്നും അ​ർ​ഷ​ദീ​പ് സിം​ഗ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​സ്പ്രീ​ത് ബും​റ, ബി​ഷ്ണോ​യ്, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി.

Tags : India T20CriketSeries Won Afganistan Sports

Recent News

Corehub Up