ലോഗോ
കോല്‍ക്കത്ത: പശ്ചിമബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്തമാസം ആറിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഖ്യസാധ്യത തേടി മമത ബാനര്‍ജി സമീപിച്ചുവെന്ന് കോൺഗ്രസ്.
തൃണമൂൽ നേതാവ് മമത ബാനർജി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വിളിച്ചുവെന്നാണ് അഭ്യൂഹങ്ങൾ.15 ദിവസം മുന്‍പാണ് മുതിർന്ന കോൺഗ്രസ് നേതാവിനെ തൃണമൂൽ നേതൃത്വം സമീപിച്ചതെന്ന് പശ്ചിമബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.
നന്ദിഗ്രാം സീറ്റും വാഗ്ദാനം ചെയ്തു. സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം മറുപടി നൽകാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് മറുപടി നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തൃണമൂൽ നേതൃത്വം ഇക്കാര്യം നിഷേധിച്ചു. ഇത്തരം ചർച്ചകൾ ബിജെപിയെ സഹായിക്കാൻ മാത്രമേ ഉതകൂ എന്നും മുതിർന്ന് നേതാവ് കുനാൽ ഘോഷ് വിശദീകരിച്ചു.
Tags : Congress Trinamool Alliance Approached Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash