Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alliance

ക​പ്പ​ടി​ച്ച് സാ​ത്വി​ക്-​ ചി​രാ​ഗ് സഖ്യം

സിം​ഗ​പ്പു​ര്‍: 2026 സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ പു​രു​ഷ ഡ​ബി​ള്‍​സ് കി​രീ​ടം ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്‌​സാ​യ് രാ​ജ് - ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സ്വ​ന്ത​മാ​ക്കി.

ഇ​ന്തോ​നേ​ഷ്യ​യു​ടെ ഫ​ജാ​ര്‍ അ​ല്‍​ഫി​യാ​ന്‍ - മു​ഹ​മ്മ​ദ് ഷൊ​ഹി​ബു​ള്‍ ഫി​ക്രി സ​ഖ്യ​ത്തെ​യാ​ണ് സാ​ത്വി​ക് - ചി​രാ​ഗ് കൂ​ട്ടു​കെ​ട്ട് ഫൈ​ന​ലി​ല്‍ കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ കൂ​ട്ടു​കെ​ട്ട് തി​രി​ച്ചു​വ​ര​വ് ജ​യം നേ​ടി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം. സ്‌​കോ​ര്‍: 18-21, 21-17, 21-16.

ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന്‍റെ ക​ന്നി സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ കി​രീ​ട​മാ​ണ്. ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് സാ​ത്വി​ക് - ചി​രാ​ഗ് കൂ​ട്ടു​കെ​ട്ട് ഒ​രു ട്രോ​ഫി സ്വ​ന്ത​മാ​ക്കു​ന്ന​ത്.

Kerala

ആ​സാ​മി​ൽ ബി​ജെ​പി ഇ​ത്ത​വ​ണ ത​ക​ർ​ന്ന​ടി​യും; കോ​ൺ​ഗ്ര​സ് സ​ഖ്യം ഭ​ര​ണ​ത്തി​ലെ​ത്തും: ഗൗ​ര​വ് ഗൊ​ഗോ​യ്

ഗോ​ഹ​ട്ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ജോ​ർ​ഹ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​യും പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ ഗൗ​ര​വ് ഗൊ​ഗോ​യ്. വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി​യാ​യി​രി​ക്കും കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി​ലെ​ത്തു​ക​യെ​ന്നും ഗൗ​ര​വ് അ​വ​കാ​ശ​പ്പെ​ട്ടു.

"സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഭ​ര​ണം മാ​റ​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ഭ​ര​ണ​മാ​റ്റ​ത്തി​നാ​യി അ​വ​ർ വോ​ട്ട് ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്.'-​ഗാ​ര​വ് പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും ബി​ജെ​പി സ​ർ​ക്കാ​ർ ത​ക​ർ​ത്തു. വ​ർ​ഗീ​യ​മാ​യി ജ​ന​ങ്ങ​ളെ വേ​ർ​ത്തി​രി​ക്കു​ക​യാ​ണ് അ​വ​ർ. മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത​യാ​ണ് വ​ർ​ഗീ​യ വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം ക​ടു​ത്ത വ​ർ​ഗീ​യ വാ​ദി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജ​നം ഇ​തി​നെ​ല്ലാം മ​റു​പ​ടി കൊ​ടു​ക്കും.'-​ഗൗ​ര​വ് ഗൊ​ഗോ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

അമിത് ഷാ ഇടപെട്ടു: എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം തുടരും

മാ​​​ഹി: കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ല്‍ പു​​​തു​​​ച്ചേ​​​രി​​​യി​​​ല്‍ എ​​​ന്‍ആ​​​ര്‍ കോ​​​ണ്‍ഗ്ര​​​സ്-​​​ബി​​​ജെ​​​പി സ​​​ഖ്യ​​​ത്തെ ത​​​ക​​​ര്‍ച്ച​​​യി​​​ല്‍ നി​​​ന്ന് ര​​​ക്ഷ​​​പെ​​​ടു​​​ത്തി.

അ​​​തേ​​​സ​​​മ​​​യം പു​​​തു​​​ച്ചേ​​​രി​​​ക്കു സം​​​സ്ഥാ​​​ന​​​പ​​​ദ​​​വി ഉ​​​ള്‍പ്പെ​​​ടെ എ​​​ന്‍ആ​​​ര്‍ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ ബി​​​ജെ​​​പി മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.

ലോ​​​ട്ട​​​റി രാ​​​ജാ​​​വ് സാ​​​ന്‍റിയാ​​​ഗോ മാ​​​ര്‍ട്ടി​​​നന്‍റെ മ​​​ക​​​ന്‍ ചാ​​​ള്‍സ് നേ​​​തൃ​​​ത്വം ന​​​ല്‍കു​​​ന്ന എ​​​ല്‍ജെ​​​കെ​​​യെ മുന്ന​​​ണി​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണമെന്ന​​​താ​​​യി​​​രു​​​ന്നു മ​​​റ്റൊ​​​രു ആ​​​വ​​​ശ്യം.

തീ​​​ര്‍ഥാ​​​ട​​​ന​​​ത്തി​​​നു പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു മു​​​മ്പ് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്‍.​​​ രം​​​ഗ​​​സ്വാ​​​മി​​​യെ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​വി​​​ളി​​​ച്ചു​​​വെ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് അ​​​ടു​​​പ്പ​​​മു​​​ള്ള​​​വ​​​ര്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

National

ശശികലയുടെ പാർട്ടിയും പിഎംകെ രാംദാസ് പക്ഷവും സഖ്യത്തിൽ

­­­­­­­­­­­­­­­­ചെന്നൈ: ജ​​യ​​ല​​ളി​​ത​​യു​​ടെ തോ​​ഴി വി.​​കെ. ശ​​ശി​​ക​​ല രൂ​​പ​​വ​​ത്ക​​രി​​ച്ച എ​​ഐ​​പി​​ടി​​എം​​എം​​കെ പാ​​ർ​​ട്ടി​​യും പി​​എം​​കെ രാം​​ദാ​​സ് പ​​ക്ഷ​​വും സ​​ഖ്യം രൂ​​പ​​വ​​ത്ക​​രി​​ച്ചു. 234 സീ​​റ്റു​​ക​​ളി​​ലും സ​​ഖ്യം മ​​ത്സ​​രി​​ക്കു​​മെ​​ന്ന് രാം​​ദാ​​സ് പ്ര​​ഖ്യാ​​പി​​ച്ചു.

രാം​​ദാ​​സി​​ന്‍റെ മ​​ക​​ൻ അ​​ൻ​​പു​​മ​​ണി നേ​​തൃ​​ത്വം ന​​ല്കു​​ന്ന പി​​എം​​കെ വി​​ഭാ​​ഗം എ​​ൻ​​ഡി​​എ​​യി​​ലാ​​ണ്. ശ​​ശി​​ക​​ല​​യു​​ടെ സ​​ഹോ​​ദ​​രീ​​പു​​ത്ര​​ൻ ടി.​​ടി.​​വി. ദി​​ന​​ക​​ര​​ന്‍റെ എ​​എം​​എം​​കെ​​യും എ​​ൻ​​ഡി​​എ​​യു​​ടെ ഭാ​​ഗ​​മാ​​ണ്.

National

പു​തു​ച്ചേ​രി പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സ​ഖ്യം

ക​​​​​​ഴി​​​​​​ഞ്ഞ ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ലെ വി​​​​​​ജ​​​​​​യം ന​​​​​​ൽ​​​​​​കി​​​​​​യ ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​വു​​​​​​മാ​​​​​​യാ​​​​​​ണ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ഇ​​​​​​ക്കു​​​​​​റി കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​വും പ​​​ഴ​​​യ കോ​​​ട്ട​​​യു​​​മാ​​​യ പു​​​​​​തു​​​​​​ച്ചേ​​​​​​രി​​​​​​യി​​​​​​ൽ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നെ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​ത്. 2024ലെ ​​​​​​ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ പു​​​​​​തു​​​​​​ച്ചേ​​​​​​രി​​​​​​യി​​​​​​ലെ ഏ​​​​​​ക ലോ​​​​​​ക്സ​​​​​​ഭാ​​​സീ​​​​​​റ്റി​​​​​​ൽ​​​​​​നി​​​​​​ന്നു വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​ത് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ലെ വി. ​​​​​​വൈ​​​​​​ത്തി​​​​​​ലിം​​​​​​ഗ​​​​​​മാ​​​​​​ണ്. 1.30 ല​​​​​​ക്ഷം വോ​​​​​​ട്ടി​​​​​​ന്‍റെ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​നാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ എ. ​​​​​​ന​​​​​​മ​​​​​​ശി​​​​​​വാ​​​​​​യ​​​​​​ത്തെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്.

ആ​​​​​​കെ​​​​​​യു​​​​​​ള്ള 30 നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ​​​​​​മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ഹി​​​യു​​​ൾ​​​പ്പെ​​​ടെ 27 ഇ​​​​​​ട​​​​​​ത്തും ലീ​​​​​​ഡ് നേ​​​​​​ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ വി​​​​​​ജ​​​​​​യം. ഈ ​​​​​​വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ചു​​​​​​വ​​​​​​ടു​​​​​​പി​​​​​​ടി​​​​​​ച്ച് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ 20 സീ​​​​​​റ്റെ​​​​​​ങ്കി​​​​​​ലും വേ​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണു കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ നി​​​​​​ല​​​​​​പാ​​​​​​ട്. എ​​​​​​ന്നാ​​​​​​ൽ, ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ സീ​​​​​​റ്റ് വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ പ്ര​​​​​​ധാ​​​​​​ന ഘ​​​​​​ട​​​​​​ക​​​​​​ക്ഷി​​​​​​യാ​​​​​​യ ഡി​​​​​​എം​​​​​​കെ ത​​​​​​യാ​​​​​​റു​​​​​​മ​​​​​​ല്ല. ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ 2021 ലെ ​​​​​​നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ച്ച 15 സീ​​​​​​റ്റി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കും കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ഇ​​​​​​ക്കു​​​​​​റി​​​​​​യും മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്നാ​​​​​​ണു പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രു​​​​​​ന്ന സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ. ക​​​​​​ഴി​​​​​​ഞ്ഞ പ്രാ​​​​​​വ​​​​​​ശ്യ​​​​​​ത്തേ​​​​​​തു​​​​​​പോ​​​​​​ലെ സ​​​​​​ഖ്യ​​​​​​ത്തി​​​​​​ലെ പ്ര​​​​​​ധാ​​​​​​ന പാ​​​​​​ർ​​​​​​ട്ടി​​​​​​യാ​​​​​​യ ഡി​​​​​​എം​​​​​​കെ 13 സീ​​​​​​റ്റി​​​​​​ലും സി​​​​​​പി​​​​​​ഐ, വി​​​​​​സി​​​​​​കെ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ ഓ​​​​​​രോ സീ​​​​​​റ്റി​​​​​​ലും മ​​​​​​ത്സ​​​​​​രി​​​​​​ക്കും.

1963ൽ ​​​​​​കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​മാ​​​​​​യ പു​​​​​​തു​​​​​​ച്ചേ​​​​​​രി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കാ​​​​​​ൻ പോ​​​​​​കു​​​​​​ന്ന​​​​​​ത് 16-ാമ​​​​​​ത്തെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പാ​​​​​​ണ്. 10.20 ല​​​​​​ക്ഷം വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രാ​​​​​​ണു ആ​​​​​​കെ​​​​​​യു​​​​​​ള്ള​​​​​​ത്. 33 അം​​​​​​ഗ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ മൂ​​​​​​ന്ന് അം​​​​​​ഗ​​​​​​ങ്ങ​​​​​​ളെ ല​​​​​​ഫ്. ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​റാ​​​​​​ണു നാ​​​​​​മ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശം ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​നാ​​​​​​ൽ​​​​​​ത്ത​​​​​​ന്നെ 30 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കാ​​​​​​ണ് മ​​​​​​ത്സ​​​​​​രം ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി എ​​​​​​ൻ.​​​​​​ രം​​​​​​ഗ​​​​​​സ്വാ​​​​​​മി​​​​​​യു​​​​​​ടെ ഓ​​​​​​ൾ ഇ​​​​​​ന്ത്യ എ​​​​​​ൻ​​​​​​ആ​​​​​​ർ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്-​​​​​​ബി​​​​​​ജെ​​​​​​പി സ​​​​​​ഖ്യ​​​​​​മാ​​​​​​ണു നി​​​​​​ല​​​​​​വി​​​​​​ൽ ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 2021ൽ ​​​​​​എ​​​​​​ൻ​​​​​​ആ​​​​​​ർ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് പ​​​​​​ത്തു സീ​​​​​​റ്റും ബി​​​​​​ജെ​​​​​​പി ആ​​​​​​റു സീ​​​​​​റ്റും നേ​​​​​​ടി​​​​​​യാ​​​​​​ണ് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​സ​​​​​​ഖ്യ​​​​​​ത്തി​​​​​​ലാ​​​​​​ക​​​​​​ട്ടെ ഡി​​​​​​എം​​​​​​കെ ആ​​​​​​റു സീ​​​​​​റ്റി​​​​​​ലും കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ര​​​​​​ണ്ടു സീ​​​​​​റ്റി​​​​​​ലു​​​​​​മാ​​​​​​ണ് വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​ത്. ആ​​​​​​റി​​​​​​ട​​​​​​ത്ത് സ്വ​​​​​​ത​​​​​​ന്ത്ര​​​​​​രും വി​​​​​​ജ​​​​​​യി​​​​​​ച്ചു.

പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ളാ​​​​​​യി കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ കോ​​​​​​ട്ട​​​​​​യെ​​​​​​ന്ന് അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന പു​​​​​​തു​​​​​​ച്ചേ​​​​​​രി നോ​​​​​​ട്ട​​​​​​മി​​​​​​ട്ട് ബി​​​​​​ജെ​​​​​​പി ന​​​​​​ട​​​​​​ത്തി​​​​​​യ നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ ഫ​​​​​​ലം കാ​​​​​​ണു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. നേ​​​​​​താ​​​​​​ക്ക​​​​​​ളി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ൽ​​​​​​നി​​​​​​ന്നു കൂ​​​​​​റു​​​​​​മാ​​​​​​റി​​​​​​യെ​​​​​​ത്തി​​​​​​യ നേ​​​​​​താ​​​​​​ക്ക​​​​​​ളെ ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യും ല​​​​​​ഫ്. ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ​​​​​​മാ​​​​​​രി​​​​​​ലൂ​​​​​​ടെ ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഇ​​​​​​ഷ്‌​​​​​​ട​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലേ​​​​​​ക്ക് നാ​​​​​​മ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശം ചെ​​​​​​യ്തു​​​​​​മാ​​​​​​ണ് ബി​​​​​​ജെ​​​​​​പി വ​​​​​​ള​​​​​​ർ​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​ക്കു​​​റി​​​യും ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണ് എ​​​ൻ​​​ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​ജെ​​​പി സ​​​ഖ്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ബി​​​ജെ​​​പി ന​​​ൽ​​​കി​​​യ വാ​​​ഗ്‌​​​ദാ​​​ന​​​ങ്ങ​​​ളൊ​​​ന്നും പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് സ​​​ഖ്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

National

‘പാക്സ് സിലിക്ക’ സഖ്യത്തിൽ ഇന്ത്യയും

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ​​​യു​​​ടെ ആ​​​ധു​​​നി​​​ക​​​യു​​​ഗ​​​ത്തി​​​ൽ ആ​​​ഗോ​​​ള​​​ശ​​​ക്തി​​​ക​​​ളു​​​മാ​​​യി കൈ​​​കോ​​​ർ​​​ക്കു​​​ന്ന സു​​​പ്ര​​​ധാ​​​ന നീ​​​ക്ക​​​വു​​​മാ​​​യി ഇ​​​ന്ത്യ. എ​​​ഐ, സെ​​​മി​​​ക​​​ണ്ട​​​ക്‌​​​ട​​​ർ ഉ​​​ത്പാ​​​ദ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​റ​​​ച്ച വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന ‘പാ​​​ക്സ് സി​​​ലി​​​ക്ക’ സ​​​ഖ്യ​​​ത്തി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നാ​​​യു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഒ​​​പ്പു​​​വ​​​ച്ചു.

ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്നു​​​വ​​​ന്ന എ​​​ഐ ഇം​​​പാ​​​ക്‌​​​ട് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ സ​​​മാ​​​പ​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ്, വ്യാ​​​പാ​​​ര​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള യു​​​എ​​​സ് അ​​​ണ്ട​​​ർ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ജേ​​​ക്ക​​​ബ് ഹെ​​​ൽ​​​ബ​​​ർ​​​ഗ്, ഇ​​​ന്ത്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ സെ​​​ർ​​​ജി​​​യോ ഗോ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണു പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ഐ​​​ടി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. കൃ​​​ഷ്ണ​​​ൻ ഒ​​​പ്പു​​​വ​​​ച്ച​​​ത്.

മാ​​​റു​​​ന്ന ലോ​​​ക​​​ത്തി​​​ൽ സാ​​​ങ്കേ​​​തി​​​ക​​​രം​​​ഗ​​​ത്ത് അ​​​പ്ര​​​മാ​​​ദി​​​ത്തം ഉ​​​റ​​​പ്പി​​​ക്കാ​​​നാ​​​യി രൂ​​​പം കൊ​​​ണ്ട അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ശ​​​ക്തി​​​ക​​​ളു​​​ടെ ആ​​​ധു​​​നി​​​ക സ​​​ഖ്യ​​​മാ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ‘പാ​​​ക്സ് സി​​​ലി​​​ക്ക’​​​യെ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്. യു​​​എ​​​സി​​​ന്‍റെ വ്യാ​​​പാ​​​ര​​​കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ജേ​​​ക്ക​​​ബ് ഹെ​​​ൽ​​​ബ​​​ർ​​​ഗി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ ക​​​ട​​​മെ​​​ടു​​​ത്താ​​​ൽ “ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ട് എ​​​ണ്ണ​​​യി​​​ലും സ്റ്റീ​​​ലി​​​ലു​​​മാ​​​ണ് ഓ​​​ടി​​​യ​​​തെ​​​ങ്കി​​​ൽ ഇ​​​രു​​​പ​​​ത്തൊ​​​ന്നാം നൂ​​​റ്റാ​​​ണ്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളി​​​ലും അ​​​തി​​​നെ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ ധാ​​​തു​​​ക്ക​​​ളി​​​ലു​​​മാ​​​ണ്.” ഈ ​​​യാ​​​ഥാ​​​ർ​​​ഥ്യം മ​​​ന​​​സി​​​ലാ​​​ക്കി​​​ത്ത​​​ന്നെ​​​യാ​​​ണ് പു​​​തി​​​യ എ​​​ഐ യു​​​ഗ​​​ത്തി​​​ൽ അ​​​ടി​​​ത്ത​​​റ​​​യാ​​​യി​​​ട്ടു​​​ള്ള ദൈ​​​നം​​​ദി​​​ന ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ആ​​​ത്മാ​​​വാ​​​യ സെ​​​മി​​​ക​​​ണ്ട​​​ക്‌​​​ട​​​റു​​​ക​​​ളി​​​ലേ​​​ക്കും (മൈ​​​ക്രോ​​​ചി​​​പ്പ്) അ​​​വ നി​​​ർ​​​മി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ണാ​​​യ​​​ക ധാ​​​തു​​​ക്ക​​​ളി​​​ലേ​​​ക്കും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ശ്ര​​​ദ്ധ​​​യെ​​​ത്തു​​​ന്ന​​​ത്.

ആ​​​ധു​​​നി​​​ക​​​ലോ​​​ക​​​ത്ത് തോ​​​ക്കി​​​നേ​​​ക്കാ​​​ളും ബോം​​​ബി​​​നേക്കാ​​​ളും ഇ​​​ത്തി​​​രി​​​ക്കു​​​ഞ്ഞ​​​ൻ ചി​​​പ്പു​​​ക​​​ൾ കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​ർ രാ​​​ജാ​​​ക്ക​​​ന്മാ​​​രാ​​​കു​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വി​​​ൽ​​​നി​​​ന്ന് ജ​​​പ്പാ​​​ൻ, ദ​​​ക്ഷി​​​ണകൊ​​​റി​​​യ, സിം​​​ഗ​​​പ്പു​​​ർ, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, യു​​​കെ, ഇ​​​സ്ര​​​യേ​​​ൽ, യു​​​എ​​​ഇ, ഓ​​​സ്ട്രേ​​​ലി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചു​​​കൊ​​​ണ്ടും വ്യാ​​​പാ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നും വി​​​ക​​​സ​​​ന​​​ത്തി​​​നു​​​മാ​​​യു​​​ള്ള സം​​​ഘ​​​ട​​​ന (ഒ​​​ഇ​​​സി​​​ഡി), കാ​​​ന​​​ഡ, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ, അ​​​ത്യാ​​​ധു​​​നി​​​ക ചി​​​പ്പ് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യ താ​​​യ്‌​​​വാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​തി​​​ഥി​​​ക​​​ളാ​​​ക്കി​​​യും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ അ​​​മേ​​​രി​​​ക്ക പാ​​​ക്സ് സി​​​ലി​​​ക്ക ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ഐ, സെ​​​മി​​​ക​​​ണ്ട​​​ക്‌​​​ട​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ചൈ​​​ന പു​​​ല​​​ർ​​​ത്തി​​​വ​​​രു​​​ന്ന ആ​​​ധി​​​പ​​​ത്യ​​​വും ‘പാ​​​ക്സ് സി​​​ലി​​​ക്ക’ എ​​​ന്ന പു​​​തി​​​യ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​ഖ്യ​​​ത്തി​​​ലൂ​​​ടെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​മെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.

ഈ ​​​സ​​​ഖ്യ​​​ത്തി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യും ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തി​​​ലൂ​​​ടെ നി​​​ർ​​​ണാ​​​യ​​​ക ധാ​​​തു​​​ക്ക​​​ളെ​​​യും അ​​​പൂ​​​ർ​​​വ ഭൂ​​​മി മൂ​​​ല​​​ക​​​ങ്ങ​​​ളെ​​​യും ഇ​​​ന്ത്യ ചൈ​​​ന​​​യെ അ​​​മി​​​ത​​​മാ​​​യി ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് കു​​​റ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കും. പ​​​ര​​​സ്പ​​​രം വി​​​ശ്വാ​​​സം ന​​​ൽ​​​കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളെ സെ​​​മി ക​​​ണ്ട​​​ക്‌​​​ട​​​ർ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യി​​​ൽ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തോ​​​ടെ ആ​​​ധു​​​നി​​​ക എ​​​ഐ രം​​​ഗ​​​ത്തും ഇ​​​ന്ത്യ കു​​​തി​​​ച്ചു​​​ചാ​​​ട്ടം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ആ​​​ഭ്യ​​​ന്ത​​​ര​​​മാ​​​യ സെ​​​മി ക​​​ണ്ട​​​ക്‌​​​ട​​​ർ, എ​​​ഐ പ​​​രി​​​സ്ഥി​​​തി രാ​​​ജ്യ​​​ത്തു വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്കും ’പാ​​​ക്സ് സി​​​ലി​​​ക്ക’​​​യി​​​ലെ അം​​​ഗ​​​ത്വം ഊ​​​ർ​​​ജം ന​​​ൽ​​​കും. എ​​​ഐ, സാ​​​ങ്കേ​​​തി​​​ക​​​രം​​​ഗ​​​ത്ത് ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര നൈ​​​പു​​​ണ്യം വി​​​ക​​​സി​​​ക്കാ​​​നും പു​​​തി​​​യ ജോ​​​ലി​​​ക​​​ൾ സൃ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ടാ​​​നും രാ​​​ജ്യ​​​ത്തി​​​ന്‍റെ നീ​​​ക്കം കാ​​​ര​​​ണ​​​മാ​​​കു​​​ക​​​യും ചെ​​​യ്യും.

പാ​​​ക്സ് സി​​​ലി​​​ക്ക

പാ​​​ക്സ് എ​​​ന്ന ലാ​​​റ്റി​​​ൻ പ​​​ദ​​​ത്തി​​​ന്‍റെ അ​​​ർ​​​ഥം സ​​​മാ​​​ധാ​​​നം എ​​​ന്നാ​​​ണ്. ചി​​​പ്പ് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്ന സി​​​ലി​​​ക്ക​​​ണി​​​നെ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ’സി​​​ലി​​​ക്ക’ എ​​​ന്ന പ​​​ദം. ര​​​ണ്ടും ചേ​​​ർ​​​ന്നാ​​​ൽ പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യ്ക്കു​​​ള്ള വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല സ​​​മാ​​​ധാ​​​ന​​​വും അ​​​ഭി​​​വൃ​​​ദ്ധി​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​മെ​​​ന്ന് അ​​​ർ​​​ഥം.

National

കോൺഗ്രസ്-ഡിഎംകെ സഖ്യം ശക്തം; സ​​​ഖ്യ​​​സ​​​ർ​​​ക്കാ​​​ർ അ​​​പ്രാ​​​യോ​​​ഗി​​​കം: സ്റ്റാ​​​ലി​​​ൻ

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്-​​​ഡി​​​എം​​​കെ സ​​​ഖ്യം അ​​​ച​​​ഞ്ച​​​ല​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ൻ. അ​​​തേ​​​സ​​​മ​​​യം സ​​​ഖ്യ​​​സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള സാ​​​ധ്യ​​​ത മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ള്ളു​​​ക​​​യും ചെ​​​യ്തു. കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യു​​​ള്ള സ​​​ഖ്യ​​​ത്തി​​​ൽ അ​​​സ്വ​​​രസ്യ​​​ങ്ങ​​​ളെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​ന്നും അ​​​ധി​​​കാ​​​ര​​​വി​​​ഭ​​​ജ​​​നം സം​​സ്ഥാ​​ന​​ത്തി​​ന് യോ​​ജി​​ക്കു​​ന്ന​​ത​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

ഇ​​​ക്കാ​​​ര്യം കോ​​​ൺ​​​ഗ്ര​​​സി​​​ന് ന​​​ന്നാ​​​യി അ​​​റി​​​യാ​​​വു​​​ന്ന​​​താ​​​ണ്. സ​​​ഖ്യ​​​ത്തി​​​ൽ ഭി​​​ന്ന​​​ത​​​യു​​​ണ്ടാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ പ​​​ങ്കാ​​​ളി​​​ത്ത ഭ​​​ര​​​ണം എ​​​ന്ന പ്ര​​​ശ്നം ചി​​​ല​​​ർ ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ ഇ​​​തു​​​ വി​​​ജ​​​യി​​​ക്കി​​​ല്ലെ​​​ന്നും ഇ​​​ന്ത്യാ ടു​​​ഡെ വ​​​ട്ട​​​മേ​​​ശ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ​​​ഖ്യ​​​ത്തി​​​ൽ ഭി​​​ന്ന​​​ത​​​യു​​​ണ്ടെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ചി​​​ല​​​ർ ബോ​​​ധ​​​പൂ​​​ർ​​​വം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന് അ​​​തീ​​​ത​​​മാ​​​യി രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ സ​​​ഹോ​​​ദ​​​ര​​നാ​​യാ​​ണു കാ​​​ണു​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹം തി​​​രി​​​ച്ചും അ​​തു​​പോ​​ലെ​​യാ​​ണു പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്-​​മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.​​ഡി​​​എം​​​കെ-​​​കോ​​​ൺ​​​ഗ്ര​​​സ് സ​​​ഖ്യം സൗ​​​ഹാ​​​ർ​​​ദ​​​ത്തോ​​​ടെ​​​യു​​​ള്ള​​​താ​​​ണ്. ചി​​​ല​​​ർ വി​​​ചാ​​​രി​​​ക്കു​​​ന്ന ഭി​​​ന്നി​​​പ്പ് ഒ​​​രി​​​ക്ക​​​ലും ഉ​​​ണ്ടാ​​​കി​​​ല്ല-​​മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്തി​​രി​​ക്കേ സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ച​​​ർ​​​ച്ച​​​ക​​​ൾ തു​​ട​​ങ്ങി​​യി​​ല്ലെ​​ന്ന് ചി​​ല കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ പ​​രി​​ഭ​​വം പ​​റ​​ഞ്ഞ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​നം. സ​​ഖ്യം സം​​ബ​​ന്ധി​​ച്ചും അ​​ധി​​കാ​​ര വി​​ഭ​​ജ​​നം സം​​ബ​​ന്ധി​​ച്ചും ഏ​​റെ നാ​​ളാ​​യി ഇ​​രു​​ഭാ​​ഗ​​ത്തും ചി​​ല നേ​​താ​​ക്ക​​ൾ വാ​​ക്‌​​യു​​ദ്ധ​​ത്തി​​ലാ​​യി​​രു​​ന്നു.

സീ​​റ്റ് വി​​ഭ​​ജ​​ന​​വും ഇ​​തി​​നാ​​യു​​ള്ള സ​​മി​​തി​​യും വൈ​​കു​​ന്ന​​താ​​യി ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ​​​നേ​​​താ​​​വ് ഗി​​​രീ​​​ഷ് ച​​​ന്ദോ​​​ക്ക​​​ർ അ​​ടു​​ത്തി​​ടെ കു​​റ്റ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​ടു​​ത്ത​​മാ​​സം 22 മു​​ത​​ൽ സ​​മി​​തി പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു ഇ​​തി​​ന് ഡി​​എം​​കെ ന​​ൽ​​കി​​യ മ​​റു​​പ​​ടി.

ഇ​​തി​​നു പു​​റ​​മേ കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ മാ​​​ണി​​​ക്യം ടാ​​​ഗോ​​റും ജ്യോ​​​തി​​​മ​​​ണി​​​യും ഏ​​താ​​നും ​​ദി​​വ​​സ​​ങ്ങ​​ളാ​​യി ഡി​​​എം​​​കെ നേ​​​താ​​​വ് ജി.​​ദ​​ള​​​പ​​​തി​​​യു​​മാ​​യി പ്ര​​ശ്ന​​ത്തി​​ൽ വാ​​ക്‌​​യു​​ദ്ധ​​ത്തി​​ലാ​​യി​​രു​​ന്നു.

Business

ക്വാ​ളി​റ്റി കെ​യ​ർ ഇ​ന്ത്യ - ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​ർ ല​യ​നം

ക​​​​ണ്ണൂ​​​​ർ: ആ​​​​സ്റ്റ​​​​ർ ഡി​​​​എം ഹെ​​​​ൽ​​​​ത്ത്‌​​​​ കെ​​​​യ​​​​ർ ലി​​​​മി​​​​റ്റ​​​​ഡും ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡും ത​​​​മ്മി​​​​ലു​​​​ള്ള ല​​​​യ​​​​ന​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ സു​​​​പ്ര​​​​ധാ​​​​ന മു​​​​ന്നേ​​​​റ്റം. ല​​​​യ​​​​ന​​​​ത്തി​​​​ന് അം​​​​ഗീ​​​​കാ​​​​രം തേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി ഓ​​​​ഹ​​​​രി ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ൺ​​​​സെ​​​​ക്യൂ​​​​ർ​​​​ഡ് ട്രേ​​​​ഡ് ക്രെ​​​​ഡി​​​​റ്റേ​​​​ഴ്സി​​​​ന്‍റെ​​​​യും യോ​​​​ഗം വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ ക​​​​മ്പ​​​​നി ലോ ​​​​ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ന്‍റെ (എ​​​​ൻ​​​​സി​​​​എ​​​​ൽ​​​​ടി) ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ഫെ​​​​ബ്രു​​​​വ​​​​രി 27നും ​​​​മാ​​​​ർ​​​​ച്ച് 13നും ​​​​ഇ​​​​ട​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും യോ​​​​ഗം ന​​​​ട​​​​ക്കു​​​​ക. ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ല​​​​യ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് സു​​​​പ്ര​​​​ധാ​​​​ന നീ​​​​ക്കം.

ല​​​​യ​​​​ന​​​​ത്തി​​​​ന് കോ​​​​മ്പ​​​​റ്റീ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ (സി​​​​സി​​​​ഐ) അം​​​​ഗീ​​​​കാ​​​​ര​​​​വും സ്റ്റോ​​​​ക്ക് എ​​​​ക്സ്ചേ​​​​ഞ്ചു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ‘നോ ​​​​ഒ​​​​ബ്ജ​​​​ക്‌ഷ​​​​ൻ’സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളും നേ​​​​​​​​ത്തേ​​​ത​​​​ന്നെ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. മ​​​​റ്റു നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​നു​​​​മ​​​​തി​​​​ക​​​​ൾ​​​ക്കൂ​​​ടി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ 2026-27 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​പാ​​​​ദ​​​​ത്തി​​​​ൽ ല​​​​യ​​​​ന​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. ല​​​​യ​​​​ന​​​​ശേ​​​​ഷം നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​ന്ന ‘ആ​​​​സ്റ്റ​​​​ർ ഡി​​​​എം ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ’ എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തെ ആ​​​​സ്റ്റ​​​​ർ പ്ര​​​​മോ​​​​ട്ട​​​​ർ​​​​മാ​​​​രും ബ്ലാ​​​​ക്ക്‌​​​​സ്റ്റോ​​​​ണും ചേ​​​​ർ​​​​ന്നാ​​​​യി​​​​രി​​​​ക്കും ന​​​​യി​​​​ക്കു​​​​ക. ല​​​​യ​​​​ന​​​​ത്തോ​​​​ടെ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച അ​​​​ത്യാ​​​​ധു​​​​നി​​​​ക വൈ​​​​ദ്യ​​​​ചി​​​​കി​​​​ത്സ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന പ്ര​​​​ഖ്യാ​​​​പി​​​​ത ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​രു​ക​​​​മ്പ​​​​നി​​​​ക​​​​ളും ഒ​​​​ന്നി​​​​ക്കു​​​​ന്ന​​​​ത്.

ല​​​​യ​​​​ന​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ ഇ​​​​തു​​​​വ​​​​രെ കൈ​​​​വ​​​​രി​​​​ച്ച സു​​​​പ്ര​​​​ധാ​​​​ന പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ൽ വ​​​​ലി​​​​യ സ​​​​ന്തോ​​​​ഷ​​​​വും പൂ​​​​ർ​​​​ണ​​​​തൃ​​​​പ്തി​​​​യു​​​​മു​​​​ണ്ടെ​​​​ന്ന് ആ​​​​സ്റ്റ​​​​ർ ഡി​​​​എം ഹെ​​​​ൽ​​​​ത്ത്‌​​​​ കെ​​​​യ​​​​ർ സ്ഥാ​​​​പ​​​​ക​​​​നും ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ ഡോ. ​​​​ആ​​​​സാ​​​​ദ് മൂ​​​​പ്പ​​​​ൻ പ​​​​റ​​​​ഞ്ഞു. എ​​​​ൻ​​​​സി​​​​എ​​​​ൽ​​​​ടി ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​രം ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ഓ​​​​ഹ​​​​രി ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ട​​​​പ്പ​​​​ത്ര ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ​​​​യും അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് പൂ​​​​ർ​​​​ണ വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ട്. അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി 2026-27 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ പാ​​​​ദ​​​​ത്തി​​​​ൽ​​​ത്ത​​​ന്നെ ല​​​​യ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണു ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും ഡോ. ​​​​ആ​​​​സാ​​​​ദ് മൂ​​​​പ്പ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഇ​​​​രുസ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ല​​​​യി​​​​പ്പി​​​​ച്ച് രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന ‘ആ​​​​സ്റ്റ​​​​ർ ഡി​​​​എം ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ലി​​​​മി​​​​റ്റ​​​​ഡി​​​​നു’കീ​​​​ഴി​​​​ൽ ആ​​​​സ്റ്റ​​​​ർ ഡി​​​​എം, കെ​​​​യ​​​​ർ ഹോ​​​​സ്പി​​​​റ്റ​​​​ൽ​​​​സ്, കിം​​​​സ് ഹെ​​​​ൽ​​​​ത്ത്, എ​​​​വ​​​​ർ​​​​കെ​​​​യ​​​​ർ എ​​​​ന്നീ നാ​​​​ല് മു​​​​ൻ​​​​നി​​​​ര ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. 2025 സെ​​​​പ്റ്റം​​​​ബ​​​​ർ 30ലെ ​​​​ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​സ്റ്റ​​​​റി​​​​ന് 5,195ല​​​​ധി​​​​കം രോ​​​​ഗി​​​​ക​​​​ളെ​​​​യും ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന് 5,165 രോ​​​​ഗി​​​​ക​​​​ളെ​​​​യും കി​​​​ട​​​​ത്തി ചി​​​​കി​​​​ത്സി​​​​ക്കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മാ​​​​ണു​​​​ള്ള​​​​ത്. ല​​​​യ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ ഈ 10,360 ​​​​കി​​​​ട​​​​ക്ക​​​​ക​​​​ളും ഒ​​​​രൊ​​​​റ്റ കു​​​​ട​​​​ക്കീ​​​​ഴി​​​​ലാ​​​കും.

Kerala

മു​ന്ന​ണി മാ​റ്റം അ​ഭ്യൂ​ഹം;​ വി​സ്മ​യം സൃ​ഷ്ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല: റോ​ഷി അ​ഗ​സ്റ്റി​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ മു​ന്ന​ണി മാ​റ്റം അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും വി​സ്മ​യം സൃ​ഷ്ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ച​ര്‍​ച്ച ന​ട​ന്ന​താ​യി അ​റി​യി​ല്ലെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നാ​ണ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

"ഞാ​നോ പ്ര​മോ​ദ് നാ​രാ​യ​ണ​നോ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. ഇ​ന്ന​ല​ത്തെ ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ ഞ​ങ്ങ​ളെ​ല്ലാ​വ​രും പ​ങ്കെ​ടു​ത്ത​ല്ലോ. മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യി​ല്‍ ഇ​ല്ലെ​ന്ന് എ​ന്തി​നു പ​റ​യ​ണം. ചെ​യ​ര്‍​മാ​ന്‍ ത​ന്നെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ഇ​ന്ന​ലെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും ചെ​യ​ര്‍​മാ​ന്‍ ന​ല്‍​കി​യ​താ​ണ്'-​റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

സ​ഭ​യും മേ​ല​ധ്യ​ക്ഷ​ന്മാ​രും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടി​ല്ല. ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്ത സ​മ്മേ​ള​നം വി​ളി​ച്ച് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

എ​ല്ലാ​ദി​വ​സ​വും ചെ​യ​ര്‍​മാ​നു​മാ​യി സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ല്‍ എ​ങ്ങ​നെ ശ​രി​യാ​കു​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഒ​രു മു​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​രു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ മൂ​ല​മാ​യി​രി​ക്കും ചെ​യ​ർ​മാ​ൻ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

ഡിഎംകെയുമായുള്ള സഖ്യത്തിൽ അടിയുറച്ചുനിൽക്കുമെന്ന് കോൺഗ്രസ്

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ഡി​​എം​​കെ​​യു​​മാ​​യു​​ള്ള സ​​ഖ്യ​​ത്തി​​ൽ അ​​ടി​​യു​​റ​​ച്ചു നി​​ൽ​​ക്കു​​മെ​​ന്ന് ടി​​എ​​ൻ​​സി​​സി അ​​ധ്യ​​ക്ഷ​​ൻ കെ. ​​സെ​​ൽ​​വ​​പെ​​രു​​ത​​ഗൈ.

കോ​​ൺ​​ഗ്ര​​സ്-ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന് യാ​​തൊ​​രു ഭീ​​ഷ​​ണി​​യു​​മി​​ല്ലെ​​ന്നും അ​​ന്ത​​സു​​റ്റ രീ​​തി​​യി​​ൽ സീ​​റ്റ് ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കോ​​ൺ​​ഗ്ര​​സ് ആ​​സ്ഥാ​​ന​​മാ​​യ സ​​ത്യ​​മൂ​​ർ​​ത്തി ഭ​​വ​​നി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


ന​​ട​​ൻ വി​​ജ​​യി​​ന്‍റെ പാ​​ർ​​ട്ടി​​യാ​​യ ടി​​വി​​കെ​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്ക​​ണ​​മെ​​ന്നു ചി​​ല കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ക്കാ​​ര്യ​​ത്തെ​​ക്കു​​റി​​ച്ചു ചോ​​ദി​​ച്ച​​പ്പോ​​ൾ, അ​​ത്ത​​രം ച​​ർ​​ച്ച​​ക​​ളൊ​​ന്നും ഉ​​ണ്ടാ​​യി​​ല്ലെ​​ന്നാ​​യി​​രു​​ന്നു സെ​​ൽ​​വ​​പെ​​രു​​ത​​ഗൈ​​യു​​ടെ മ​​റു​​പ​​ടി.

ടി​​വി​​കെ​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​ല്ലെ​​ന്ന് ത​​മി​​ഴ്നാ​​ടി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള ഗി​​രീ​​ഷ് ചോ​​ദാ​​ൻ​​ക​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​റ​​ഞ്ഞി​​രു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം അ​​ധി​​കാ​​രം പ​​ങ്കി​​ട​​ണ​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് എം​​പി മാ​​ണി​​ക്കം ടാ​​ഗോ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

Kerala

കൈ​പ്പ​ത്തി ചി​ഹ്നം താ​മ​ര​യാ​ക്കി മാ​റ്റാ​ൻ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് മ​ന​സാ​ക്ഷി​ക്കു​ത്തി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ മ​റ്റ​ത്തൂ​രി​ലെ കോ​ൺ​ഗ്ര​സ്-​ബി​ജെ​പി സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

ഒ​റ്റ​ച്ചാ​ട്ട​ത്തി​ൽ ബി​ജെ​പി​യി​ൽ എ​ത്താ​ൻ ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ് എ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കൈ​പ്പ​ത്തി ചി​ഹ്നം താ​മ​ര​യാ​ക്കി മാ​റ്റാ​ൻ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് മ​ന​സാ​ക്ഷി​ക്കു​ത്തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

"ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ൽ നി​ൽ​ക്കു​ന്ന​വ​രും ഇ​രു​ട്ടി​വെ​ളു​ക്കു​മ്പോ​ഴേ​ക്കും ബി​ജെ​പി ആ​കാ​ൻ മ​ടി​ക്കി​ല്ല എ​ന്നാ​ണ് ഇ​വി​ടെ തെ​ളി​യു​ന്ന​ത്. കൈ​പ്പ​ത്തി ചി​ഹ്നം താ​മ​ര​യാ​ക്കി മാ​റ്റാ​ൻ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് മ​ന​സാ​ക്ഷി​ക്കു​ത്തി​ല്ല. ബി​ജെ​പി​യി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് തോ​ന്നി​യാ​ൽ പോ​കും എ​ന്ന കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​ണ് മ​റ്റ​ത്തൂ​രി​ൽ അ​നു​യാ​യി​ക​ൾ ന​ട​പ്പാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് പ​ലേ​ട​ത്തും ബി​ജെ​പി - കോ​ൺ​ഗ്ര​സ് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഉ​ണ്ട് എ​ന്ന​ത് ത​ദ്ദേ​ശ ഫ​ല​ത്തി​ൽ വ്യ​ക്ത​മാ​ണ്. അ​ത​വ​ർ ഒ​രു​മ​ടി​യു​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. സ്വ​യം വി​ൽ​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​സ​ന്ന​ദ്ധ​ത​യാ​ണ് ബി​ജെ​പി​യു​ടെ കേ​ര​ള വ്യാ​മോ​ഹ​ങ്ങ​ൾ​ക്ക് വ​ള​മി​ടു​ന്ന​ത്'. മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Sports

സാ​​ത്വി​​ക്- ചി​​രാ​​ഗ് സ​​ഖ്യം പു​​റ​​ത്ത്

ഹാ​​ങ്സൗ: ബി​​ഡ​​ബ്ല്യു​​എ​​ഫ് വേ​​ൾ​​ഡ് ടൂ​​ർ ഫൈ​​ന​​ൽ ബാ​​ഡ്മി​​ന്‍റ​​ൻ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​യു​​ടെ പു​​രു​​ഷ ഡ​​ബി​​ൾ​​സ് ജോ​​ഡി​​യാ​​യ സാ​​ത്വി​​ക്സാ​​യി​​രാ​​ജ് റാ​​ങ്കി​​റെ​​ഡ്ഡി- ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം പു​​റ​​ത്ത്.

സെ​​മി​​ഫൈ​​ന​​ലി​​ൽ ചൈ​​ന​​യു​​ടെ ലി​​യാ​​ങ് വെ​​യ് കെ​​ങ്-​​വാ​​ങ് ചാ​​ങ് സ​​ഖ്യ​​ത്തോ​​ടാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

ആ​​ദ്യ സെ​​റ്റ് നേ​​ടി പ്ര​​തീ​​ക്ഷ പു​​ല​​ർ​​ത്തി​​യ ഇ​​ന്ത്യ​​ൻ സ​​ഖ്യം തു​​ട​​ർ​​ന്നു​​ള്ള ര​​ണ്ട് സെ​​റ്റു​​ക​​ളും കൈ​​വി​​ട്ടു. 21-10, 17-21, 13-21 സ്കോ​​റി​​നാ​​യി​​രു​​ന്നു പ​​രാ​​ജ​​യം.

National

മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ശിവസേനയും ബിജെപിയും സഖ്യത്തിൽ മത്സരിക്കും

മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​നി​​സി​​പ്പ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ നേ​​തൃ​​ത്വം ന​​ല്കു​​ന്ന ശി​​വ​​സേ​​ന​​യും ബി​​ജെ​​പി​​യും സ​​ഖ്യ​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. മും​​ബൈ കോ​​ർ​​പ​​റേ​​ഷ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ തീ​​യ​​തി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.

ദി​​വ​​സ​​ങ്ങ​​ൾ നീ​​ണ്ട ത​​ർ​​ക്ക​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ലാ​​ണ് ഇ​​രു പാ​​ർ​​ട്ടി​​ക​​ളും സ​​ഖ്യ​​ത്തി​​നു സ​​മ്മ​​തി​​ച്ച​​ത്. മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ​​യും ച​​ർ​​ച്ച​​യി​​ലാ​​ണ് തീ​​രു​​മാ​​ന​​മാ​​യ​​ത്. തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ചെ വ​​രെ നീ​​ണ്ട ച​​ർ​​ച്ച​​യി​​ൽ ബി​​ജെ​​പി നേ​​താ​​ക്ക​​ളാ​​യ ച​​ന്ദ്ര​​ശേ​​ഖ​​ർ ബ​​വ​​ൻ​​കു​​ലെ​​യും ര​​വീ​​ന്ദ്ര ച​​വാ​​നും പ​​ങ്കെ​​ടു​​ത്തു.

ഇ​​രു പാ​​ർ​​ട്ടി​​ക​​ളി​​ലെ​​യും നേ​​താ​​ക്ക​​ളെ​​യും പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും പാ​​ർ​​ട്ടി​​യി​​ലെ​​ടു​​ക്കി​​ല്ലെ​​ന്നു നേ​​താ​​ക്ക​​ൾ തീ​​രു​​മാ​​നി​​ച്ചു.

സീ​​റ്റ് വി​​ഭ​​ജ​​നം സം​​ബ​​ന്ധി​​ച്ച് ര​​ണ്ടോ മൂ​​ന്നോ ദി​​വ​​സ​​ത്തി​​ന​​കം തീ​​രു​​മാ​​ന​​മു​​ണ്ടാ​​കും. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​ദ്യഘ​​ട്ട​​ത്തി​​ൽ മ​​ഹാ​​യു​​തി സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ പ​​ര​​സ്പ​​രം മ​​ത്സ​​രി​​ച്ചി​​രു​​ന്നു.

Latest News

Corehub Up